NEWSWorld

ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഋഷി സുനക് എത്തുമോ? ഉറ്റുനോക്കി ലോകം

ലണ്ടന്‍: സ്ഥാനമേറ്റെടുത്ത് 45 ദിവസത്തിനുശേഷം രാജിവെച്ചൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് പകരം ആര് പ്രധാനമന്ത്രിയാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രസ് പരാജയപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനു നേര്‍ക്കാണ് ഏവരുടെയും കണ്ണുകള്‍ നീളുന്നത്. അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം വരുമോ എന്നറിയാന്‍ ഇന്ത്യക്കാര്‍ക്കും വലിയ താല്‍പര്യമുണ്ട്.

പ്രധാനമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് നിശ്ചയിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രസിന് പിന്നിലായി രണ്ടാമതെത്തിയത് സുനക്ക് ആയിരുന്നു. അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും 42 കാരനായ സുനക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുനാക്കിന് പിന്നിലായി മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയ മോര്‍ഡൗണ്ട്, ബെന്‍ വാലസ് എന്നിവരും ലിസ് സ്ട്രസിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നവരാണ്.

Signature-ad

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ വളരെ അധികം പിന്തുണ സുനാക്കിന് ലഭിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ പ്രത്യേകിച്ച് പാര്‍ട്ടിക്കുള്ളിലെ പോര് ശക്തമായി തുടരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാകും മാറിമറിയുകയെന്നത് പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. ഇപ്പോഴായിരുന്നു വോട്ടെടുപ്പ് നടന്നതെങ്കില്‍ ഋഷി സുനക്, ലിസ് ട്രസിനെ പരാജയപ്പെടുത്തും എന്നാണ് ചൊവ്വാഴ്ച നടന്ന അഭിപ്രായ വോട്ടെടുപ്പ് നല്‍കിയ സൂചന.

 

 

 

 

 

 

 

 

Back to top button
error: