World

    • ബ്രിട്ടീഷ് എംപി മാര്‍ക്ക് പരീക്ഷ നടത്തി, ഫലം കണ്ട് പലരും തലകുനിച്ചു; പതിനൊന്നോ വയസുള്ള കുട്ടിയുടെ പ്രകടനത്തേക്കാള്‍ മോശമായിരുന്നു പല എംപിമാരുടെയും പ്രകടനം!

      എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ പരീക്ഷ നടത്തുമോ? ഇനി അഥവാ നടത്തിയാലും എങ്ങനെ ആയിരിക്കും മാര്‍ക്ക് കിട്ടുക? ഏതായാലും ബ്രിട്ടീഷ് എംപിമാര്‍ക്ക് ഒരു പരീക്ഷ നടത്തി. അതില്‍ അവരുടെ നിലവാരം കണ്ട് ആകെ അന്തം വിട്ടിരിക്കുകയാണ് ആളുകള്‍. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഒരു പത്തോ പതിനൊന്നോ വയസുള്ള കുട്ടിയുടെ പ്രകടനത്തേക്കാള്‍ മോശമായിരുന്നു പല എംപിമാരുടെയും പ്രകടനം എന്നാണ് പറയുന്നത്. ലണ്ടനിലാണ് പരീക്ഷ നടന്നത്. 11 വയസുള്ള കുട്ടികളാണ് പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചത്. കോമണ്‍സ് വിദ്യാഭ്യാസ സെലക്ട് കമ്മിറ്റി ചെയര്‍മാന്‍ റോബിന്‍ വാക്കര്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ പരീക്ഷയില്‍ പങ്കെടുത്തു. അനാവശ്യമായ പരീക്ഷകള്‍ ഒഴിവാക്കണമെന്ന് നിരന്തരം വാദിക്കുന്ന ‘മോര്‍ ദാന്‍ എ സ്‌കോറാ’ണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍, നിയമനിര്‍മ്മാതാക്കളില്‍ 44 ശതമാനം പേര്‍ മാത്രമാണുപോലും കണക്കിലും ഇംഗ്ലീഷിലും പ്രതീക്ഷിച്ച നിലവാരം നേടിയത്. വെറും 50 ശതമാനം പേര്‍ മാത്രമാണ് സ്‌പെല്ലിംഗ്, പങ്‌ച്വേഷന്‍, ഗ്രാമര്‍ എന്നിവയില്‍ പ്രതീക്ഷിച്ച നിലവാരം നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. The pressure in…

      Read More »
    • മുതലാളിയാണ് ശരിക്കും മുതലാളി! ഡിസ്‌നി വേള്‍ഡ് മുഴുവനായും തന്റെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമായി ബുക്ക് ചെയ്ത് ഒരു മുതലാളി

      ഈ വാർത്ത അറിഞ്ഞു കഴിയുമ്പോൾ ചിലപ്പോൾ നിങ്ങൾക്കും തോന്നിയേക്കാം ഈശ്വരാ ഇങ്ങനെയൊരു മുതലാളിയെ എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന്. വിവിധ രാജ്യങ്ങളിലായി തന്റെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് അത്രമാത്രം വിലയേറിയതും മനോഹരമായ ഒരു സമ്മാനമാണ് ഈ മുതലാളി നൽകിയത്. ഡിസ്നി വേൾഡ് മുഴുവനായും മൂന്നുദിവസത്തേക്ക് തന്റെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായി ബുക്ക് ചെയ്തു നൽകിയിരിക്കുകയാണ് ഇദ്ദേഹം. മൾട്ടിനാഷണൽ ഹെഡ്ജ് ഫണ്ട് ആൻഡ് ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ സിറ്റാഡൽ എൽഎൽസിയുടെ ചീഫ് എക്സിക്യൂട്ടീവ് കെൻ ഗ്രിഫിൻ ആണ് ഈ മുതലാളി. തീർന്നില്ല, ഇദ്ദേഹം ന്യൂയോർക്ക്, ഹൂസ്റ്റൺ, പാരീസ്, സൂറിച്ച്, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തന്റെ ജീവനക്കാരുടെ വിമാന ടിക്കറ്റിനും ഹോട്ടലുകളിലെ താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് വിനോദ പരിപാടികൾക്കും ആവശ്യമായ മുഴുവൻ തുകയും നൽകി എന്ന് മാത്രമല്ല ഇതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. ഒന്നിലധികം പാർക്കുകളിലെ മൂന്ന് ദിവസത്തെ ആഘോഷത്തിനായി ഏകദേശം 10,000 ആളുകൾ വാൾട്ട് ഡിസ്നി വേൾഡിൽ ഒത്തുകൂടിയെന്ന്…

      Read More »
    • ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി

      ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ഇറാന്‍. മുഹ്സിന്‍ ഷെകാരി എന്ന യുവാവിനെയാണ്, ദൈവവിരോധം ആരോപിച്ച്, ഇറാന്‍ ഗവണ്മെന്റ് ഇന്നുരാവിലെ തൂക്കിലേറ്റിയത്. കലാപങ്ങള്‍ക്കിടെ ടെഹ്‌റാനിലെ ഒരു പ്രധാനപാത ഉപരോധിച്ചതിനും, പാരാമിലിട്ടറി ഫോഴ്സിലെ സൈനികനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനുമാണ് സെപ്റ്റംബറില്‍ മൊഹ്സിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, സമൂഹ്യ ക്രമവും സുരക്ഷിതത്വവും തകര്‍ക്കുക തുടങ്ങിയ ലക്ഷ്യത്തോടെ യുദ്ധം ചെയ്യുകയും ആയുധം കൈവശം വയ്ക്കുകയും ചെയ്തുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതേസമയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിധിയെ അപലപിച്ചു. മൊഹ്സിന്‍ ഷെകാരിയുടെ വധശിക്ഷ നടപ്പാക്കിയതിനെ ശക്തമായ പ്രതികരണങ്ങളോടെ നേരിടണം, അല്ലാത്തപക്ഷം പ്രതിഷേധക്കാരെ ദിവസേന വധിക്കേണ്ടിവരുമെന്ന് ഓസ്ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ (ഐഎച്ച്ആര്‍) ഡയറക്ടര്‍ മഹ്‌മൂദ് അമിരി മൊഗദ്ദാം പറഞ്ഞു. മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹസ അമിനിയുടെ മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രണ്ടുമാസത്തോളം നീണ്ടിരുന്നു. ഇതിന് പിന്നാലെ മതകാര്യ പൊലീസ് സംവിധാനം ഇറാന്‍ ഗവണ്‍മെന്റ് പിരിച്ചുവിട്ടു. ടെഹ്‌റാനില്‍ നടന്ന ഒരു…

      Read More »
    • ദക്ഷിണ കൊറിയന്‍ സിനിമ കണ്ടതിന് കൗമാരക്കാരെ വെടിവച്ചുകൊന്ന് ഉത്തരകൊറിയ

      പ്യോങ്‌യാങ്: ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ടു കൗമാരക്കരെ വെടിവച്ചുകൊന്ന് ഉത്തരകൊറിയ. 16, 17 വയസ്സുള്ള കുട്ടികളെയാണ് ഉത്തര കൊറിയയിലെ ഫയറിങ് സ്‌ക്വാഡ് വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളാണിവര്‍. പൊതുജന മധ്യത്തിലാണു ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഭരണകൂടം സ്വീകരിക്കുന്നുണ്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതി കാരണമാണ് ഇവ കിം ജോങ് ഉന്‍ ഭരണകൂടം 2020 ല്‍ നിരോധിച്ചത്. കിം ജോങ് ഉന്‍ മകളുമായി പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമായ വധശിക്ഷയുടെ വാര്‍ത്ത വരുന്നത്. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണ് മകളുമൊത്ത് കിം എത്തിയത്. കമ്യൂണിസ്റ്റ് കുടുംബവാഴ്ച നിലനില്‍ക്കുന്ന രാജ്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നു പോകുന്നത്.  

      Read More »
    • വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിച്ചു, ലംഘിച്ചാല്‍ വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം തടവ്

      ജക്കാര്‍ത്ത: വിവാഹപൂര്‍വ ലൈംഗിക ബന്ധവും അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് പുതിയ നിയമം പാസാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും ഇത് ബാധകമാണ്. ഇത് കൂടാതെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ നടപ്പാക്കാന്‍ ശ്രമിച്ച് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ച ബില്ലാണ് വീണ്ടും പാസാക്കിയത്. ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരാമവധി ഉള്‍ക്കൊള്ളന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, നിയമ ഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുക്കാനും കൊളോണിയല്‍ ക്രിമിനല്‍ കോഡ് ഉപേക്ഷിക്കാനും സമയമായെന്ന് നിയമമന്ത്രി യാസോന ലാവോലി പറഞ്ഞു. എന്നാല്‍, പുതിയ നിയമഭേദഗതിക്കെതി നേരെ രാജ്യത്ത്…

      Read More »
    • സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്ക്

      റിയാദ്: സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിയാദ് പ്രവിശ്യയിലെ അല്‍ റൈന്‍ – വാദി ദവാസിര്‍ റോഡിലായിരുന്നു അപകടം. വിവരം ലഭിച്ചതനുസരിച്ച് റെഡ് ക്രസ്റ്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം ബസ്‍ അപകടത്തില്‍പെട്ട് നാല് പേര്‍ മരിച്ചിരുന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സൗദി റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അസീന്‍ സെന്‍ട്രല്‍ ആശുപത്രിയിലും മഹായില്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അല്‍ബാഹയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബനീദബ്യാന്‍ ദിശയില്‍ അല്‍ബാഹ റിങ്…

      Read More »
    • ഇന്ത്യയുടെ തേയിലയും ബസുമതി അരിയും വേണ്ടെന്ന് ഇറാന്‍, ഔദ്യോഗികമായി കാരണം വെളിപ്പെടുത്തിയിട്ടില്ല

      ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് തേയിലയും ബസുമതി അരിയും ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറുകളിൽ നിന്ന് ഇറാൻ പിൻവാങ്ങി. ഇത്തരമൊരു പിൻമാറ്റത്തിന്‍റെ കാരണം ഇറാൻ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. അതേസമയം, കർഷകരെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതൽ നവംബർ പകുതി വരെ ഇറാൻ അരി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. എന്നിരുന്നാലും, ന്യൂഡൽഹിയും ടെഹ്റാനും രൂപയുടെ വ്യാപാര സെറ്റിൽമെന്‍റ് കരാർ തയ്യാറാക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇറാനിയൻ ഇറക്കുമതിക്കാർ അവരുടെ വാങ്ങലുകൾ വൈകിപ്പിക്കുകയാണെന്ന് ഒരു വിഭാഗം വ്യാപാരികൾ പറയുന്നു. “എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് സംഭവിച്ചതെന്ന് വ്യക്തമല്ല, ഇറാനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.” ഇറാനിലേക്കുള്ള പ്രമുഖ തേയില കയറ്റുമതിക്കാരനായ ബൻസാലി ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണർ അനീഷ് ബൻസാലി പറയുന്നു. ഉയർന്ന ചരക്ക് നിരക്കും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ ബസുമതി കയറ്റുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വിനോദ് കൗൾ പറഞ്ഞു. എന്നാൽ…

      Read More »
    • കോണിപ്പടിയില്‍ നിന്ന് വഴുതി വീണു പരുക്ക്; പുടിന്‍െ്‌റ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക

      മോസ്‌ക്കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കോണിപ്പടിയില്‍ നിന്ന് വഴുതി വീണ് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. മോസ്‌ക്കോയിലെ ഔദ്യോഗിക വസതിയില്‍ വച്ചാണ് അപകടം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുടിന്റെ ആരോഗ്യം സംബന്ധിച്ച് നേരെത്തെ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം കോണിപ്പടിയില്‍ നിന്ന് വീണതായുള്ള വാര്‍ത്തകളും വരുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുടിന്‍ കോണിപ്പടികള്‍ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ചയില്‍ നടുവിന് പരിക്കേറ്റതായും വാര്‍ത്തകളുണ്ട്. വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കി. പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നതായും അതിന്റെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസര്‍ജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വഴുതി വീഴുന്നത് തടയാനുള്ള ചെരുപ്പുകളാണ് പുടിന്‍ വീട്ടില്‍ ധരിക്കാറുള്ളത്. എന്നിട്ടും അപകടം സംഭവിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.  

      Read More »
    • ഹിജാബ് വിരുദ്ധ പ്രക്ഷോഭം: മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാൻ ഗവൺമെൻറ്

      ടെഹ്റാൻ: മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാൻ ഗവൺമെൻറ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. സെപ്തംബർ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയിൽ എടുത്തത്. അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളിൽ ഇരുനൂറിലധികം പേരാണ് ഇറാനിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാൻറെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേർന്ന് എൻജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും…

      Read More »
    • മതകാര്യ പോലീസിനെ പിന്‍വലിച്ച് ഇറാന്‍; ജനകീയ പ്രക്ഷോഭത്തിനുമുന്നില്‍ മുട്ടുമടക്കി ഭരണകൂടം

      ടെഹ്റാന്‍: മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മതകാര്യ പോലീസിനെ പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഭരണകൂടത്തിന്‍െ്‌റ കീഴടങ്ങല്‍. ഇറാനില്‍ അങ്ങോളമിങ്ങോളം ആഞ്ഞടിച്ച പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഭരണകൂടം മുട്ടുമടക്കിയിരിക്കുന്നത്. മതകാര്യ പോലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ജനങ്ങളുടെ പെരുമാറ്റരീതികള്‍ ഭരണസംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഹ്സ അമീനിയുടെ മരണത്തിനു ശേഷം ഇറാനില്‍ മതകാര്യ പോലീസിന്റെ സാന്നിധ്യം ഏറെക്കുറെ ഇല്ലാതായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് മതകാര്യ പോലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ഷ്‌കര്‍ഷിക്കുന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് രാജ്യത്തെ നിയമസംവിധാനങ്ങളുമായി കൂടിയാലോചന നടക്കുകയാണെന്ന് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇറാനില്‍…

      Read More »
    Back to top button
    error: