World
-
മലേഷ്യയിലെ മണ്ണിടിച്ചില്‍ ദുരന്തം; മരണസംഖ്യ 13 ആയി
ക്വാലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിന് സമീപം ടൂറിസ്റ്റ് ക്യാമ്പിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നതായാണ് ഏറ്റവും പുതിയ വിവരം. ഇതുവരെ 53 പേരെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇനിയും നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുളളതായി മലേഷ്യന്‍ ദേശീയ ദുരന്തമാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. ഫാം ഹൗസിന് സമീപം ജെന്റിംഗ് ഹൈലാന്‍ഡ്സ് എന്ന സ്ഥലത്തെ ഏകദേശം 30 മീറ്റര്‍(100 അടി) ഉയരമുളള മലയാണ് ഇടിഞ്ഞുവീണത്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയോ, ഭൂമികുലുക്കമോ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നിട്ടും ഇത്ര ശക്തമായ മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളായവരെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മുന്‍പും മണ്ണിടിച്ചില്‍ പ്രശ്നമുണ്ടായ പ്രദേശമാണിവിടം. വനഭൂമി കൈയേറ്റമാണ് ഈ പ്രശ്നങ്ങളിലേക്ക് വഴിവച്ചതെന്നാണ് ഒരുവിഭാഗം നല്‍കുന്ന സൂചന.
Read More » -
ബ്രിട്ടനില്‍ ഒരു ലക്ഷത്തിലേറെ നഴ്‌സുമാര്‍ സമരവുമായി തെരുവില്‍; 74 വര്‍ഷചരിത്രത്തിലെ ആദ്യസംഭവം
ലണ്ടന്‍: ദേശീയ ഹെല്‍ത്ത് സര്‍വീസിന്റെ (NHS) 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടനില്‍ നഴ്‌സുമാര്‍ പണിമുടക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഒരു ലക്ഷത്തോളം വരുന്ന നഴ്‌സുമാര്‍ പണിമുടക്കിയത്. ശമ്പളവര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിലെത്തി സമരം നടത്തിയതോടെ രാജ്യത്തെ ദേശസാല്‍കൃത ആരോഗ്യ പരിരക്ഷാ സംവിധാനത്തെ പ്രതിസന്ധിയിലാക്കി. 76 സര്‍ക്കാര്‍ ആശുപത്രികളുടേയും ആരോഗ്യകേന്ദ്രങ്ങളുടേയും പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള കീമോതെറാപ്പി, ഡയാലിസിസ്, ഇന്റന്‍സീവ് കെയര്‍ മേഖലകളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയായിരുന്നു സമരം നടന്നത്. രാജ്യത്തെ ഏറ്റവും വലിയ നഴ്‌സിങ് തൊഴിലാളി യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (RCN) ആണ് സമരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്. 106 വര്‍ഷത്തിനിടെ സംഘടിപ്പിക്കുന്ന വലിയ സമരമായിരുന്നു വ്യാഴാഴ്ച സംഘടിപ്പിച്ചത്. ഈ മാസം 20 നും പണിമുടക്കുമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് അറിയിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന യുകെയില്‍ നാണ്യപ്പെരുപ്പം 10 ശതമാനത്തിലേറെയാണ്. അതിനാല്‍ തന്നെ ജീവിതചെലവ് വര്‍ദ്ധിച്ചതായും…
Read More » -
കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരനെ ഹിപ്പോ വിഴുങ്ങി, കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു
കമ്പാല: ഹിപ്പോ ജീവനോടെ വിഴുങ്ങിയ രണ്ടു വയസുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. ഉഗാണ്ടയിലെ കത്വെ കബറ്റോറോ പട്ടണത്തില്‍ ഞായറാഴ്ചയാണ് സംഭവം. എഡ്വേര്‍ഡ് തടാകക്കരയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഇവിടേയ്ക്ക് വിശന്നെത്തിയ ഹിപ്പോ കൂറ്റന്‍ താടിയെല്ലുകള്‍ ഉപയോഗിച്ച് കുഞ്ഞിനെ ഉയര്‍ത്തി വിഴുങ്ങുകയായിരുന്നു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്നവര്‍ കൂറ്റന്‍ പാറക്കഷ്ണങ്ങളുപയോഗിച്ച് ഹിപ്പോയെ എറിയാന്‍ ആരംഭിച്ചതോടെ കുഞ്ഞിനെ തിരികെ ഛര്‍ദിച്ചു. പിഞ്ചുകുഞ്ഞിനെ ഹിപ്പോ ആക്രമിക്കുന്ന ആദ്യത്തെ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു. ഹിപ്പോയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കിയ ശേഷം കുഞ്ഞിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ആഫ്രിക്കയില്‍ വര്‍ഷം തോറും അഞ്ഞൂറോളം പേര്‍ ഹിപ്പോയുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹിപ്പോയുടെ ആക്രമണം മാരകമാകാനുള്ള സാദ്ധ്യത 29% മുതല്‍ 87% വരെയാണെന്നാണ് ഓക്‌സ്ഫോര്‍ഡ് മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്.
Read More » -
”മരണത്തില്‍ വിലപിക്കരുത്, ആഘോഷിക്കുക, കബറില്‍ ഖുറാനും വേണ്ട” ഇറാനില്‍ തൂക്കിലേറ്റിയ യുവാവിന്റെ അവസാന വീഡിയോ പുറത്ത്
ടെഹ്റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട 23 വയസുകാരന്‍ മജിദ്റെസ റഹ്നാവാദ് അന്ത്യാഭിലാഷമായി നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്നും കബറിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നും മരണം ആഘോഷിക്കുകയാണ് വേണ്ടതെന്നും റഹ്നാവാദ് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്. മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ച തൂക്കിലേറ്റിയ റഹ്നാവാദിന്റെ ഈ വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ച രണ്ട് കാവല്‍ക്കാര്‍ക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയില്‍ റഹ്നാവാദ് സംസാരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പും സധൈര്യം സംസാരിക്കുന്ന റഹ്നാവാദിന്റെ വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകയും ബെല്‍ജിയന്‍ പാര്‍ലമെന്റ് എംപിയുമായ ധര്യ സഫായിയാണ് ട്വീറ്റ് ചെയ്തത്. ”എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം”- വീഡിയോയില്‍ റഹ്നാവാദ് പറയുന്നു. Just before he’s hanged on Dec.12 by Iran's regime,they interrogate #MajidrezaRahnavard…
Read More » -
കോവിഡ് ഭീതി അകലുന്നു, ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ലോകാരോഗ്യ സംഘടന
മനുഷ്യരാശി നേരിട്ട ഏറ്റവും രൂക്ഷമായ മഹാമാരിയാണ് കോവിഡ്. വൈറസിനെ ചെറുത്തു തോൽപ്പിക്കാൻ ലോകമെങ്ങും തീവ്ര ശ്രമം ഉണ്ടായി. അതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ഒരുങ്ങുകയാണ് ലോകാരോഗ്യ സംഘടന. അടുത്തവര്‍ഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. കോവിഡ്-19 അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. വിദഗ്ധസമിതി ജനുവരിയില്‍ യോഗം ചേരും അതേസമയം ആഗോളതലത്തിൽ കോവിഡ് ഭീതി കുറഞ്ഞെങ്കിലും മഹാമാരിക്കു കാരണമായ സാര്‍സ്-കോവി-2 െവെറസ് വിട്ടൊഴിയില്ലെന്നു ഡബ്ല്യു.എച്ച്.ഒ. മേധാവി മുന്നറിയിപ്പ് നല്‍കി. മറ്റ് ശ്വാസകോശ രോഗങ്ങള്‍ക്കൊപ്പം സാര്‍സ്-കോവി-2 വൈ റസിനെയും നിയന്ത്രിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും കഴിയണം. ഇന്‍ഫ്‌ളുവന്‍സ, റസ്പിറേറ്ററി സിന്‍സിഷ്യല്‍ െവെറസ് (ആര്‍.എസ്.വി) രോഗങ്ങളുടെ വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാണ്. പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്നതാണു കോവിഡ് മഹാമാരി നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നു ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തു മത്സരവും ആശയക്കുഴപ്പവും വര്‍ധിപ്പിക്കുന്നതിനു പകരം ആഗോളസഹകരണം മെച്ചപ്പെടുത്തണമെന്നതാണു മറ്റൊന്ന്.…
Read More » -
നീരവ് മോദിക്ക് തിരിച്ചടി: അപ്പീല്‍ തള്ളി; ഇന്ത്യയില്‍ വിചാരണ നേരിടേണ്ടി വരും
ലണ്ടന്‍: വായ്പത്തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനില്‍നിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നല്‍കിയ അപ്പീല്‍ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും തിരിച്ചടിയായി. അപ്പീല്‍ തള്ളിയതോടെ ഇന്ത്യയിലെത്തി നീരവ് വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. യുറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നതു മാത്രമാണ് നീരവിനു മുന്നില്‍ ഇനിയുള്ള ഏക മാര്‍ഗമെന്നാണ് റിപ്പോര്‍ട്ട്. 11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പു കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി 2018 ലാണ് ഇന്ത്യ വിട്ടത്. 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായി. നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറില്‍ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
Read More » -
എത്യോപ്യയിലെ കലാപത്തിനിടെ പിതാവ് വെടിയേറ്റു മരിച്ചതിനു കാരണം ഫേസ്ബുക്ക്; മെറ്റയ്ക്കെിരേ കൊല്ലപ്പെട്ടയാളുടെ മകൻ കോടതിയിൽ
പിതാവിൻറെ മരണത്തിൽ ഫേസ്ബുക്കിനെതിരേ പരാതി നൽകി മകൻ. എത്യോപ്യയിൽ ആഭ്യന്തര കലാപത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട പ്രഫസറുടെ മകനാണ് മെറ്റയ്ക്കെതിരെ കോടതിയെ സമീപിച്ചിത്. കലാപ സമയത്ത് ഫേസ്ബുക്കിലെ അൽഗോരിതം വിദ്വേഷവും അക്രമവും പടരാനാണ് സഹായിച്ചതെന്നാണ് അബ്രഹാം മീർഗ് എന്നയാളുടെ പരാതി. കലാപത്തിന്റെ ഇരകളാക്കപ്പെട്ടവർക്ക് 2 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. 2021 നവംബർ 3 ന് സർവ്വകലാശാലയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു പ്രൊഫസർ മീർഗ് അമാരേ അബ്ര ആക്രമിക്കപ്പെട്ടത്. ആയുധമേന്തിയ യുവാക്കൾ പ്രൊഫസറുടെ കുടുംബവീട്ടിൽ കയറാനും ശ്രമിച്ചിരുന്നു. അക്രമികളുടെ ഭീഷണി ഭയന്ന് വെടിയേറ്റ് വീണ പ്രൊഫസറെ സഹായിക്കാനായി ആരും വരാതിരിക്കാനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മീർഗ് അമാരേ അബ്ര രക്തം വാർന്ന് മരിക്കാൻ ഇടയായത്. 7 മണിക്കൂറോളം ഇത്തരത്തിൽ നിലത്ത് കിടന്ന് ജീവന് നേണ്ടി പോരാടിയ ശേഷമായിരുന്നു മീർഗ് മരിച്ചത്. വിദ്വേഷവും അക്രമവും ചെറുക്കുന്നതിനായി വലിയ നിയന്ത്രണവും വൻതുക നിക്ഷേപവും നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ അവകാശപ്പെടുന്നതിനിടെയാണ് യുവാവ് കോടതിയ…
Read More » -
അഫ്ഗാനില്‍ ചൈനീസ് വ്യവസായികള്‍ തങ്ങുന്ന ഹോട്ടലില്‍ ആക്രമണം, മൂന്നു മരണം; മരണം 21 എന്ന് ഇറ്റാലിയന്‍ എന്‍.ജിഒ
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടലിുണ്ടായ ആക്രമണത്തില്‍ മൂന്നു മരണം. ഹോട്ടല്‍ സായുധസംഘം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കാബൂളിലെ നഗരത്തിലെ ഷഹര്‍ ഇ നൗവിലെ ‘കാബൂള്‍ ലോങ്ഗന്‍’ ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ സന്ദര്‍ശകരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് സംശയമുണ്ട്. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്‌ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂള്‍ ലോങ്ഗന്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു. മരിച്ച മൂന്നു പേരും അക്രമികളാണെന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, കാബൂളില്‍ ആക്രമണം നടന്ന പ്രദേശത്തിനു സമീപം ആശുപത്രി നടത്തുന് ഇറ്റാലിയന്‍ എന്‍.ജി.ഒ നല്‍കുന്ന വിവരമനുസരിച്ച് മരണ സംഖ്യ 21 ആണ്. ഇതില്‍ മൂന്നു പേരെ…
Read More » -
ഹിജാബ് പ്രതിഷേധം; ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി
ടെഹ്‌റാന്‍: ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി. മജിന്ദ്രേസ റഹ്നാവാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനു പിടിയിലായവരില്‍ ഒരാളെ കഴിഞ്ഞയാഴ്ച തൂക്കിലേറ്റിയിരുന്നു. പ്രതിഷേധത്തിനിടെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തി കൊലപ്പെടുത്തിയതിനു കുറ്റക്കാരനെന്നു കണ്ട ആളെയാണ് തൂക്കിലേറ്റിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിനും സുരക്ഷാ സേനയെ ആക്രമിച്ചതിനുമാണ് കഴിഞ്ഞ വ്യാഴാഴ്ച ഒരാളെ തൂക്കിലേറ്റയിത്. ഹിജാബ് പ്രതിഷേധത്തിലെ ആദ്യ വധശിക്ഷയാണിത്. ഹിജാബ് ശരിയായി ധരിക്കാത്തതിന് മതകാര്യ പോലീസ് പിടിച്ചുകൊണ്ടുപോയ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധം പടര്‍ന്നുപിടിച്ചത്. ഒടുവില്‍ പ്രക്ഷോഭം കൈവിട്ടു പോകുന്നേെന്ന ഘട്ടത്തില്‍ വിവാദമായ മതകാര്യ പോലീസിനെ പിരിച്ചുവിട്ടതായി ഭരണകൂടത്തിനു പ്രഖ്യാപിക്കേണ്ടി വന്നു. പതിനാറു പേര്‍ ഇതുവരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായാണ് കണക്ക്. എന്നാല്‍, യഥാര്‍ഥ സംഖ്യ ഇതിലും വളരെ കൂടുതലാണ്.
Read More » -
ഡോക്ടറും നർത്തകിയും വ്ലോഗറുമായ മലയാളിക്ക് ഹ്യൂസ്റ്റണിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം
അമേരിക്കയിലെ ഹൂസ്റ്റണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ആണ് മരിച്ചത്. ഏറെക്കാലമായി ഹൂസ്റ്റണിലാണ് കുടുംബസമേതം ഇവർ താമസിച്ചിരുന്നത്. ഫിസിഷ്യന്‍ എന്നതിനൊപ്പം നര്‍ത്തകി, മോഡല്‍, വ്ലോഗര്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.ഡോക്ടര്‍ മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്കിടിച്ചായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.
Read More »