NEWSWorld

എത്യോപ്യയിലെ കലാപത്തിനിടെ പിതാവ് വെടിയേറ്റു മരിച്ചതിനു കാരണം ഫേസ്ബുക്ക്; മെറ്റയ്ക്കെിരേ കൊല്ലപ്പെട്ടയാളുടെ ​മകൻ കോടതിയിൽ

രണ്ടു ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം

പിതാവിൻറെ മരണത്തിൽ ഫേസ്ബുക്കിനെതിരേ പരാതി നൽകി മകൻ. എത്യോപ്യയിൽ ആഭ്യന്തര കലാപത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട പ്രഫസറുടെ മകനാണ് മെറ്റയ്ക്കെതിരെ കോടതിയെ സമീപിച്ചിത്. കലാപ സമയത്ത് ഫേസ്ബുക്കിലെ അൽഗോരിതം വിദ്വേഷവും അക്രമവും പടരാനാണ് സഹായിച്ചതെന്നാണ് അബ്രഹാം മീർഗ് എന്നയാളുടെ പരാതി. കലാപത്തിന്റെ ഇരകളാക്കപ്പെട്ടവർക്ക് 2 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

2021 നവംബർ 3 ന് സർവ്വകലാശാലയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു പ്രൊഫസർ മീർഗ് അമാരേ അബ്ര ആക്രമിക്കപ്പെട്ടത്. ആയുധമേന്തിയ യുവാക്കൾ പ്രൊഫസറുടെ കുടുംബവീട്ടിൽ കയറാനും ശ്രമിച്ചിരുന്നു. അക്രമികളുടെ ഭീഷണി ഭയന്ന് വെടിയേറ്റ് വീണ പ്രൊഫസറെ സഹായിക്കാനായി ആരും വരാതിരിക്കാനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മീർഗ് അമാരേ അബ്ര രക്തം വാർന്ന് മരിക്കാൻ ഇടയായത്. 7 മണിക്കൂറോളം ഇത്തരത്തിൽ നിലത്ത് കിടന്ന് ജീവന് നേണ്ടി പോരാടിയ ശേഷമായിരുന്നു മീർഗ് മരിച്ചത്.

Signature-ad

വിദ്വേഷവും അക്രമവും ചെറുക്കുന്നതിനായി വലിയ നിയന്ത്രണവും വൻതുക നിക്ഷേപവും നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ അവകാശപ്പെടുന്നതിനിടെയാണ് യുവാവ് കോടതിയ സമീപിക്കുന്നത്. നിരവധിപ്പേരാണ് എത്യോപ്യൻ സർക്കാരും സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സംഘർഷത്തിന് പിന്നാലെ 400000 പേരോളം ക്ഷാമത്തിന് സമാനമായ സാഹചര്യത്തിലാണ് ജീവിക്കേണ്ടി വന്നതെന്നും പരാതി ആരോപിക്കുന്നു. കഴിഞ്ഞ വർഷമാണ് അബ്രഹാമിൻറെ പിതാവ് കൊല്ലപ്പെടുന്നത്.

 

Back to top button
error: