കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടലിുണ്ടായ ആക്രമണത്തില്‍ മൂന്നു മരണം. ഹോട്ടല്‍ സായുധസംഘം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കാബൂളിലെ നഗരത്തിലെ ഷഹര്‍ ഇ നൗവിലെ ‘കാബൂള്‍ ലോങ്ഗന്‍’ ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ സന്ദര്‍ശകരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് സംശയമുണ്ട്. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂള്‍ ലോങ്ഗന്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന് പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് താലിബാന് വക്താവ് പ്രതികരിച്ചു. മരിച്ച മൂന്നു പേരും അക്രമികളാണെന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, കാബൂളില്‍ ആക്രമണം നടന്ന പ്രദേശത്തിനു സമീപം ആശുപത്രി നടത്തുന് ഇറ്റാലിയന്‍ എന്‍.ജി.ഒ നല്കുന്ന വിവരമനുസരിച്ച് മരണ സംഖ്യ 21 ആണ്. ഇതില്‍ മൂന്നു പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ എത്ര പേര് വിദേശികളാണെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തയില്ല. 2021 ഓഗസ്റ്റില്‍ തങ്ങള്‍ അഫ്ഗാന്െ്റ ഭരണം പിടിച്ചതു മുതല്‍ ക്രമസമാധന നില ഭദ്രമാണെന്നാണ് താലിബാന്െ്റ അകാശവവാദം.