World
-
വോട്ടെടുപ്പ് നടത്തി പുലിവാല്‍ പിടിച്ച് മസ്‌ക്; ട്വിറ്റര്‍ മേധാവിയായി തുടരേണ്ടെന്ന് 57 ശതമാനം പേര്‍
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന് അറിയാന്‍ അഭിപ്രായ സര്‍വേ നടത്തിയ ഇലോണ്‍ മസ്‌കിന് തിരിച്ചടി. 57.75 ശതമാനം പേര്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരുന്നതില്‍ താത്പര്യമില്ലെന്ന് വോട്ട് ചെയ്തു. 42.5 ശതമാനം പേരാണ് മസ്‌കിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഒരുകോടി 75 ലക്ഷം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, വലിയ തോതിലുള്ള അഴിച്ചുപണികള്‍ നടത്തിയിരുന്നു. നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. സമീപനങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് താന്‍ തുടരേണ്ടുതുണ്ടോ എന്ന് അദ്ദേഹം അഭിപ്രായ സര്‍വേ നടത്തിയത്.
Read More » -
‘മൗത്ത് ബഡ്ഡീസ്’ ഒരു ചുംബനത്തിന്റെ മാത്രം ബന്ധം ! ചൈനയിലെ വ്യത്യസ്തമായൊരു ഡേറ്റിംഗ് ട്രെൻഡ്
‘ഡേറ്റിംഗ്’ എന്ന പദം ഈ അടുത്ത കാലം വരെ നമ്മുടെ സമൂഹത്തില്‍ അത്ര പരിചിതമായിരുന്നില്ല. എന്നാല്‍ ഇന്ന് പുതുതലമുറയില്‍ ഭൂരിഭാഗം പേരും ‘ഡേറ്റിംഗ്’ എന്ന പദം മാത്രമല്ല, ഇതിന്‍റെ പ്രായോഗികതയും സൗകര്യങ്ങളുമെല്ലാം പരീക്ഷിക്കുന്നവരാണ്. പ്രണയബന്ധത്തിലേക്ക് കടക്കും മുമ്പ് വ്യക്തികള്‍ പരസ്പരം അറിയുന്നതിനും മനസിലാക്കുന്നതിനുമെല്ലാം എടുക്കുന്ന സമയമെന്ന് ലളിതമായി ‘ഡേറ്റിംഗി’നെ പറയാം. എന്നാല്‍ പ്രണയബന്ധത്തിലേക്ക് കടക്കുന്നതിന് വേണ്ടിയല്ലാതെയും ആളുകള്‍ ‘ഡേറ്റിംഗ്’ ചെയ്യാറുണ്ട്. ഒരു ദിവസത്തെ കൂടിക്കാഴ്ചയും കറക്കവുമെല്ലാം ഇങ്ങനെ രേഖപ്പെടുത്താവുന്നതാണ്. ഒരുപാട് പേര്‍ ഡേറ്റിംഗിന് എതിരായി നില്‍ക്കുന്നുണ്ട്. ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന നിലപാടാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഡേറ്റിംഗ് പ്രണയബന്ധത്തിലോ വിവാഹജീവിതത്തിലോ വന്നേക്കാവുന്ന പ്രശ്നങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സഹായിക്കുമെന്നും ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാൻ സഹായിക്കുമെന്നും വാദിക്കുന്നവര്‍ മറുവിഭാഗത്ത്. എന്തായാലും ഡേറ്റിംഗ് പല രീതിയില്‍ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളവര്‍ ഇന്ന് നമ്മുടെ സമൂഹത്തിലും ഏറെയാണെന്ന് നിസംശയം പറയാം. ഇപ്പോഴിതാ ചൈനയില്‍ വ്യത്യസ്തമായൊരു ഡേറ്റിംഗ് ട്രെൻഡ് ആണ് ശ്രദ്ധ നേടുന്നത്. വലിയ രീതിയിലാണ് ഇത് വാര്‍ത്തകളിലും…
Read More » -
ആഹ്ലാദം അതിരുകടന്നു; ഗ്യാലറിയില്‍ തുണിയുരിഞ്ഞ അര്‍ജന്റീന ആരാധിക പെട്ടു
ദോഹ: ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയാഘോഷത്തിലാണ് ലോകം. എന്നാല്‍, ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരുകടന്നിരിക്കുകയാണ്. ഗൊണ്‍സാലോ മൊണ്ടിയിലിന്റെ പെനാല്‍റ്റി കിക്കില്‍ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോള്‍ ആവേശത്തോടെ ക്യാമറയ്ക്ക് മുന്‍പില്‍ വിവസ്ത്രയായി അര്‍ജന്റീനന്‍ ആരാധിക. ബി.ബി.സിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്. ഖത്തറിലെ കര്‍ശന നിയമങ്ങള്‍ ആരാധികയ്ക്ക് വിനയായിരിക്കുകയാണ്. രാജ്യത്ത് ശരീരപ്രദര്‍ശനം നടത്തിയാല്‍ പിഴ ചുമത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യാം. രാജ്യത്തെ സംസ്‌കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തര്‍ ഭരണകൂടം കാണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തോളുകളും കാല്‍മുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തര്‍ നിയമം അനുശാസിക്കുന്നത്. അതുപോലെ സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങള്‍ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തര്‍ വംശീയരല്ലാത്ത സ്ത്രീകള്‍ പക്ഷേ ശരീരം മുഴുവന്‍ മൂടുന്ന പര്‍ദ്ദ ധരിക്കണമെന്നില്ല. Topless Argentinian Fan at #worldcup…
Read More » -
യു.എസില്‍ ഇന്ത്യന്‍ വംശജയായ സംരംഭക വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചു
ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യന്‍ വംശജയായ സംരംഭകയ്ക്ക് തീപിടിത്തത്തില്‍ ദാരുണാന്ത്യം. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ ഡിക്‌സ് ഹില്‍സ് കോട്ടേജില്‍ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ഭട്ടേജ (32) എന്ന യുവതി മരിച്ചത്. ഈ മാസം 14ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. തീപിടത്തില്‍ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പോലീസ് അറിയിച്ചു. താനിയയുടെ വളര്‍ത്തുനായയും പൊള്ളലേറ്റു ചത്തു. താനിയയുടെ സംസ്‌കാരം നടത്തി. കാള്‍സ് സ്ട്രെയിറ്റ് പാത്തില്‍ മാതാപിതാക്കള്‍ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നത്. താനിയയുടെ പിതാവ് ഗോവിന്ദ് ഭട്ടേജ 14നു പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജില്‍നിന്നു തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഭാര്യയെ വിളിച്ചുണര്‍ത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. അക്കൗണ്ടിങ്ങിലും ഫിനാന്‍സിലും എം.ബി.എ പൂര്‍ത്തിയക്കിയ താനിയ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സജീവമായിരുന്നു.
Read More » -
ഉച്ചഭക്ഷണം കഴിക്കാൻ ഇടവേള എടുത്ത യുവതിയെ പിരിച്ചുവിട്ടു; അന്യായമായി പുറത്താക്കപ്പെട്ട യുവതിക്ക് നഷ്ടപരിഹാരമായി 11 ലക്ഷം നൽകാൻ വിധി
ഉച്ചഭക്ഷണം കഴിക്കാൻ ഇടവേള എടുത്ത യുവതിയെ ജോലിയിൽ നിന്നും പിടിച്ചു വിട്ട സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരമായി 11000 പൗണ്ട് നൽകാൻ കോടതി വിധി. 2018 -ൽ നടന്ന സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്നാണ് യുവതി ജോലി ചെയ്തിരുന്ന സ്ഥാപനാധികാരികളോട് യുവതിക്ക് നഷ്ടപരിഹാരമായി തുക നൽകണമെന്ന് കോടതി വിധിച്ചത്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡിലെ ഡഡ്‌ലിയിലെ ലീൻ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ട്രേസി ഷിയർവുഡിനാണ് കോടതിയുടെ ഇടപെടലിൽ നഷ്ടപരിഹാരത്തുക ലഭിച്ചത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മാക്സിൻ ജോൺസിൻ ആണ് ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയതിൽ പ്രകോപിതനായി ട്രേസി ഷിയർവുഡിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. സംഭവത്തെക്കുറിച്ച് എംപ്ലോയ്മെൻറ് ട്രിബ്യൂണലിന് നൽകിയ മറുപടിയിൽ മാനേജിംഗ് ഡയറക്ടർ മാക്സിൻ ജോൺസിൻ ആരോപിച്ചത് യുവതി ജോലിയിൽ വിശ്വസ്തത കാണിക്കുന്നില്ല എന്നും കമ്പനിയോട് കൂറ് പുലർത്തുന്നില്ല എന്നുമാണ്. കൂടാതെ കമ്പനി ഏൽപ്പിക്കുന്ന ജോലികൾ ഉത്തരവാദിത്വത്തോടെ അല്ല ഇവർ ചെയ്തുതീർക്കുന്നതെന്നും നിരവധി ജോലികൾ കൃത്യസമയത്ത് ചെയ്തുതീർക്കാത്തതിനെ തുടർന്ന് കമ്പനിക്ക് ഇവർ…
Read More » -
മലയാളികളുടെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും അർജ്ജൻ്റീന- ഫ്രാൻസ് കലാശ പോരാട്ടം കാണാൻ ഖത്തറിൽ
കലാശപ്പോരിന് മണിക്കൂറുകൾ ബാക്കി നിൽക്കെ മമ്മൂട്ടിയും, മോഹൻലാലും ഖത്തറിൽ. ഫുട്ബോൾ കിരീടം ആർക്കെന്ന് അറിയാനിരിക്കുന്ന അർജ്ജൻ്റീന, ഫ്രാൻസ് കലാശ പോരാട്ടം കാണാൻ ഇരുവരും ലുസെയ്ൽ സ്റ്റേഡിയത്തിൽ എത്തും. ഖത്തറിൽ ഏറെയുള്ള മലയാളി ഫുട്ബോൾ പ്രേമികളുടെ ആവേശവും ഇതോടെ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഇന്ന് ഖത്തറിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഫൈനൽ മത്സരത്തിന് മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ ആശംസയും അറിയിച്ചു. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് എത്തുകയാണ്. അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. മൊറോക്കോയിൽ ജിത്തു ജോസഫിൻ്റെ ‘റാം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ലോകകപ്പ് കാണാൻ മോഹൻലാൽ ഖത്തറിലേയ്‌ക്ക് എത്തിയത്. ഖത്തറിൻ്റെ ലോകകപ്പ് സംഘാടക മികവിനെ മോഹൻലാൽ പ്രത്യേകം അഭിനന്ദിച്ചിരുന്നു.
Read More » -
ഇന്ത്യയ്‌ക്കെതിരേ അണ്വായുധ യുദ്ധം നടത്തും: ഭീഷണിയുമായി പാക്ക് നേതാവ്
ന്യൂഡല്‍ഹിന്: ഇന്ത്യയ്‌ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുയര്‍ത്തിയത്. പാക്ക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയതിനെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി. ”പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാല്‍ അത് ഉപയോഗിക്കുന്നതില്‍നിന്നു പിന്നാക്കം പോകില്ല” മാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് യുഎന്നില്‍ വച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വിശേഷിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഭൂട്ടോ യുഎന്നില്‍ വച്ച് ”ഉസാമ ബിന്‍ലാദന്‍ മരിച്ചു. എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്” എന്ന പരാമര്‍ശം നടത്തിയത്. ഭൂട്ടോയുടേത് ‘സംസ്‌കാരശൂന്യമായ പൊട്ടിത്തെറി’യാണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് പുറത്തുവരുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
Read More » -
ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചു; ഓസ്‌കര്‍ ചിത്രത്തിലെ നായികയും ഇറാനില്‍ അറസ്റ്റില്‍
ടെഹ്റാന്‍: പ്രശസ്ത നടി തരാനെ അലിദോസ്തി ഇറാനില്‍ അറസ്റ്റിലായി. രാജ്യത്തു നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റ്. ഈ മാസം എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പിട്ടിരുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. അലിദോസ്തിയെക്കൂടാതെ ഫുട്‌ബോള്‍ താരങ്ങള്‍, നടീനടന്മാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാന്‍ ഓണ്‍ലൈന്‍ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായല്ല തരാനെ ഇറാന്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. നവംബര്‍ ഒന്‍പതിന് മുഖാവരണം ഇല്ലാത്ത ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ രക്തച്ചൊരിച്ചില്‍ കണ്ടിട്ടും അതിനെതിരെ ഒരു ചെറുവിരല്‍പോലും അനക്കാത്ത അന്താരാഷ്ട്ര സംഘടനകള്‍ മാനവികതയ്ക്കുതന്നെ അപമാനമാണെന്നും അവര്‍ അന്ന് കുറിച്ചിരുന്നു. പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നല്‍കാനായി നടി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധേയയായ അവര്‍ ഇറാന്‍ സിനിമാലോകത്തെ ‘മീ ടൂ’…
Read More » -
ഇന്ത്യൻ വംശജൻ ലിയോ വരാഡ്കർ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റു
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജന്‍ ലിയോ വരാഡ്കര്‍ (43) ഇന്നലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. രണ്ടാമത്തെ തവണയാണ് വരാഡ്കര്‍ പ്രധാനമന്ത്രിയാകുന്നത്. കൂട്ടുകക്ഷി സര്‍ക്കാരിലെ ഫിയാനഫോള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ധാരണയനുസരിച്ച് ഒഴിഞ്ഞതോടെയാണ് പാര്‍ട്ടി നേതാവായ വരാഡ്കര്‍ പ്രധാനമന്ത്രിയായത്. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ 3 കക്ഷികള്‍ ചേര്‍ന്നതാണു ഭരണമുന്നണി.2007 ല്‍ ആണ് ഡോക്ടറായ വരാഡ്കര്‍ ആദ്യം എംപിയായത്. 2017 ജൂണ്‍ 13നു പ്രധാനമന്ത്രിയായപ്പോള്‍ പ്രായം 38. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്. 2015ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന അയര്‍ലന്‍ഡിന്റെ റഫറണ്ടത്തിന് മുമ്പ് തന്നെ വരാഡ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ‘ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്. ഇത് ഒരു രഹസ്യമല്ല, പക്ഷേ എല്ലാവര്‍ക്കും അറിയേണ്ട കാര്യവുമല്ല. ഇത് എന്നെ നിര്‍വചിക്കുന്ന ഒന്നല്ല’-ഇതായിരുന്നു വരാഡ്കറുടെ…
Read More » -
ഉറക്കം തൊഴിലാക്കിയാലോ ? പണി ഉറങ്ങുക, അതും വീട്ടിൽമതി, ശമ്പളം 30,000 മുകളിൽ; നന്നായി പണിയെടുത്താൽ ഒരു ശമ്പളം ബോണസ് !
ടോക്കിയോ: മൂടിപ്പുതച്ച് കിടന്നുറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? ഉറങ്ങാൻ ഇഷ്ടമുള്ളവർക്ക് ഉറക്കം എന്ന ജോലി ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെയൊരു ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ജപ്പാനിലെ കാൽബീ എന്ന കമ്പനി. ഉറക്കവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉറക്കം തൊഴിലാക്കാൻ ആഗ്രഹിക്കുന്നവരെ കമ്പനി അന്വേഷിക്കുന്നത്. ‘സ്ലീപ് പെർഫോമൻസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം’ എന്നാണ് ഈ ഗവേഷണ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് ഗവേഷകനും സുകൂബ സർവകലാശാലയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റീവ് സ്ലീപ്പ് മെഡിസിനിലെ പ്രൊഫസറുമായ മസാഷി യാനഗിസാവയാണ്. അഞ്ചു പേർക്കാണ് അവസരം. 50000 യെൻ അഥവാ 30452 ഇന്ത്യൻ രൂപ പ്രതിഫലവും ലഭിക്കും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന വ്യക്തികൾക്ക് 50000 യെൻ അധികമായി നൽകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ ജോലിക്ക് പോകുന്നത് പോലെ ഓഫീസിലൊന്നും പോകണ്ട. വീട്ടിൽ തന്നെ കിടന്നുറങ്ങിയാൽ മതി. ഓരോ ദിവസവും ഉറങ്ങുന്ന സമയത്തെ മസ്തിഷ്ക തരംഗങ്ങൾ രേഖപ്പെടുത്തി വെക്കും. ഇത് അനുസരിച്ചാണ് ഗവേഷണ റിപ്പോർട്ട് തയ്യാറാക്കുന്നത്.…
Read More »