World
-
കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ
കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ പ്രൊട്ടോക്കോൾ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികൾക്ക് അടിയന്തര ശസ്ത്രക്രിയകളും കാർഡിയാക് കത്തീറ്ററൈസേഷൻ ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടർന്നുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
Read More » -
സൗദി വനിതകളെ വിവാഹം കഴിക്കുന്നവർക്ക് സൗദി പൗരത്വം നൽകാമെന്ന് രാജ ഉത്തരവ്
റിയാദ്: സൗദി വനിതകളെ വിവാഹം കഴിക്കുന്നവർക്ക് സൗദി പൗരത്വം നൽകാമെന്ന് രാജ ഉത്തരവ്. കർശന ചട്ടങ്ങൾ പാലിക്കുന്നവർക്ക് ഇതനുസരിച്ച് പൗരത്വം നൽകും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ഭേദഗതിക്ക് അനുമതി നൽകിയത്. സൗദി സ്ത്രീകളെ വിവാഹം കഴിച്ച് സൗദിയിൽ കഴിയുന്നവർക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. അയൽ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ സൗദി വനിതകളെ വിവാഹം കഴിച്ചവർ വർഷങ്ങളായി രാജ്യത്താണ് കഴിയുന്നത്. ചട്ടങ്ങൾ പാലിച്ചവരാണെങ്കിൽ ഇവർക്ക് പൗരത്വം ലഭിക്കും. പൗരത്വ അപേക്ഷ നൽകാനുള്ള പ്രധാന നിബന്ധനകൾ ഇവയാണ്. 1-അപേക്ഷകന് സൗദി ഇഖാമ അഥവാ താമസരേഖ ഉണ്ടാകണം. 2- പത്ത് വർഷം സൗദിയിൽ പൂർത്തിയാക്കിയിരിക്കണം. 3- പെരുമാറ്റ ദൂഷ്യത്തിനോ ക്രിമിനൽ നടപടിക്കോ കേസുള്ള ആളാകരുത്. 4- ആറ് മാസത്തിലേറെ ഏതെങ്കിലും കേസിൽ ജയിലിൽ കഴിഞ്ഞവരാകരുത്. 5- അറബി ഭാഷ നന്നായി സംസാരിക്കാൻ കഴിയണം. 6- രാജ്യത്തിനാവശ്യമായ തൊഴിൽ ചെയ്യുന്നയാളാകണം. ഇത്രയും പാലിച്ചാൽ മതി, സൗദിയിൽ പൗരത്വം ലഭിക്കും. ഇവരുടെ മക്കൾക്ക് പ്രായപൂർത്തിയാകുന്ന മുറക്കും പൗരത്വം നൽകും.…
Read More » -
ഭീകരവാദ ഫണ്ടിങും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ ധനകാര്യസ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്
ദുബൈ: ഭീകരവാദ ഫണ്ടിങും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ ധനകാര്യസ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്. ഇടപാടുകാരെ തിരിച്ചറിയാൻ ഡിജിറ്റൽ ഐ.ഡി സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. യു.എ.ഇ സെൻട്രൽ ബാങ്ക് അനുമതിയോടെ ധനകാര്യരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണ്. ഭീകരവാദ ഫണ്ടിങും, കള്ളപ്പണം വെളുപ്പിക്കലും തടയാൻ നേരത്തേ സെന്‍ട്രൽ ബാങ്ക് മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പുറമെയാണ് കൂടുതൽ കർശനമായ പുതിയ മാർഗനിർദേശങ്ങൾ. ഇടപാടുകാരെ തിരിച്ചറിയാൻ അവരുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നതോടൊപ്പം സംശയം തോന്നുന്ന ഇടപാടുകാരുടെ ഐ.പി അഡ്രസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ധനകാര്യ സ്ഥാപനങ്ങൾക്ക് പരിശോധിക്കാം. തേർഡ് പാർട്ടിയായി എത്തുന്ന ഇടപാടുകാരുടെ മുഴുവൻ രേഖകളും ധനകാര്യസ്ഥാപനങ്ങൾ വീഴ്ചയില്ലാതെ ശേഖരിച്ചിരിക്കണം. ഇടപാടുകാരെ കുറിച്ച് സംശയമുണ്ടെങ്കിൽ അവരുടെ മറ്റ് ഇടപാടുകളുടെ വിശദാംശങ്ങളും ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടണമെന്ന് പുതിയ മാർഗ നിർദേശത്തിൽ പറയുന്നു.
Read More » -
യുഎഇയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ ചുമത്തി
അബുദാബി: യുഎഇയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തീകരിക്കേണ്ട സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്‍ച വരുത്തിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആകെ 400 കോടി ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന എല്ലാ സ്ഥാപങ്ങളും 2022 അവസാനത്തോടെ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നായിരുന്നു അധികൃതർ നിർദേശിച്ചിരുന്നത്. നിയമിക്കേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിർഹം വീതമാണ് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വർദ്ധിപ്പിച്ച് 2026 ഓടെ സ്വദേശിവത്കരണം പത്ത് ശതമാനത്തിൽ എത്തിക്കണമെന്നാണ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. രാജ്യത്തെ 9,293 സ്വകാര്യ കമ്പനികൾ നിലവിലുള്ള ടാർഗറ്റ് പൂർത്തീകരിച്ചിട്ടുണ്ട്. അതേസമയം സ്വദേശിവത്കരണ കണക്കുകളിൽ കൃത്രിമം കാണിച്ച 227 സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 109 സ്ഥാപനങ്ങളുടെ പദവി കുറച്ച് കാറ്റഗറി മൂന്നിലേക്ക് മാറ്റി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 20 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ…
Read More » -
കൊവിഡ് വ്യാപനം: ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്ന് ലോകാരോഗ്യസംഘടന
ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ മാസ്ക് ഉപയോഗം സംബന്ധിച്ച് വീണ്ടും നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. അമേരിക്കയിൽ ഉൾപ്പെടെ പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് പറഞ്ഞു. 2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ…
Read More » -
20 വർഷമായി തന്റെ വീട്ടിൽ താമസിക്കുന്ന സ്വന്തം സഹോദരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി
ദുബൈ: 20 വര്‍ഷമായി തന്റെ വീട്ടില്‍ താമസിക്കുന്ന സ്വന്തം സഹോദരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അബുദാബി കോടതിയില്‍ ഹര്‍ജി. നേരത്തെ കീഴ്‍കോടതികള്‍ വിധി പറഞ്ഞകേസില്‍ കഴിഞ്ഞ ദിവസം അബുദാബിയിലെ പരമോന്നത കോടതിയും പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടിയിരുന്ന സഹോദരനെ തന്റെ വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് താമസിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അവിടെ നിന്ന് ഒഴിയാന്‍ കൂട്ടാക്കിയില്ല. താത്കാലികമായി അഭയം നല്‍കിയതാണെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സഹോദരന്‍ അവിടെ താമസിക്കുകയാണെന്ന് പരാതിയില്‍ ആരോപിച്ചു. ഇപ്പോള്‍ തന്റെ മക്കള്‍ വളര്‍ന്ന് അവര്‍ പ്രത്യേകം താമസിക്കാന്‍ സമയമായപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ വേണ്ടി, സഹോദരന്‍ താമസിക്കുന്ന ഭാഗം ആവശ്യമായി വന്നുവെന്നും എന്നാല്‍ അവിടെ നിന്ന് ഒഴിയാന്‍ ഇയാള്‍ തയ്യാറാവുന്നില്ലെന്നുമായിരുന്നു പരാതി. പരാതിക്കാരന്റെ വീട് എത്രയും വേഗം ഒഴിയണമെന്ന് നിര്‍ദേശിച്ച് കേസ് ആദ്യ പരിഗണിച്ച അബുദാബി പ്രാഥമിക കോടതി വിധി പറഞ്ഞു. എന്നാല്‍ ആ കോടതിക്ക് ഇത്തരമൊരു കേസില്‍ വിധി പറയാന്‍ അവകാശമില്ലെന്ന് വാദിച്ച് ഇയാള്‍…
Read More » -
തനിനിറം പുറത്തെടുത്ത് താലിബാൻ; സ്ത്രീകളെ പുരുഷ ഡോക്ടർമാർ ചികിൽസിക്കാൻ പാടില്ലെന്ന് തിട്ടൂരം
കബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതിനു പിന്നാലെ, യാഥാസ്ഥിതിക നിലപാടുകൾ ഉപേക്ഷിച്ചെന്ന് അവകാശപ്പെട്ട താലിബാന്റെ തനിനിറം വെളിവാകുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതു കൂടാതെ ചികിത്സ സൗകര്യം കൂടി നിഷേധിക്കുകയാണ് താലിബാൻ. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നയം വന്നിരിക്കുകയാണ്. പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പ്രകാരം ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ. സ്ത്രീകൾക്ക് സർവകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിർദ്ദേശവുമായി താലിബാൻ എത്തിയിരിക്കുന്നത്. താലിബാന്റെ പുതിയ നയം സ്ത്രീ രോഗികളെ ചികിത്സിക്കുന്നതിൽ നിന്നും പുരുഷ ഡോക്ടർമാരെ വിലക്കുന്നതാണ്. ഒപ്പം എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകുമെന്നും വർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ കാര്യത്തിൽ താലിബാനെടുത്ത നിലപാട്…
Read More » -
സൗത്ത് സുഡാന്‍ പ്രസിഡന്റ് ട്രൗറസില്‍ മുള്ളി; വാര്‍ത്തയാക്കിയവരെ ഉള്ളില്‍ത്തള്ളി
ദുബായ്: എയര്‍ ഇന്ത്യാ വിമാനങ്ങളിലെ മൂത്ര വിവാദങ്ങള്‍ക്കു പിന്നാലെ മറ്റൊരു മൂത്രക്കഥകൂടി! പ്രസിഡന്റ് സല്‍വ കീര്‍ മയാര്‍ഡി പൊതുപരിപാടിക്കിടെ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് സൗത്ത് സുഡാനില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സൗത്ത് സുഡാന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനിലെ മാധ്യമപ്രവര്‍ത്തകരെയാണ് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ റൈറ്റ്‌സ് ഗ്രൂപ്പ് രംഗത്തെത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ഉദ്ഘാടന പരിപാടിക്കിടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ അറ്റന്‍ഷനായി നിന്ന കീറിന്റെ പാന്റ്‌സുകളെ നനച്ചു കൊണ്ട് മൂത്രം ഒഴുകി തറയില്‍ പരന്നു. രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഇത് ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. കീര്‍ തന്റെ ട്രേഡ്മാര്‍ക്ക് കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച് പങ്കെടുക്കുന്ന ചടങ്ങിനിടെ ഇടത് ട്രൗസറിന്റെ കാല് നനയുന്നതായാണ് വീഡിയോയിലുള്ളത്. ഒരു യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത്…
Read More » -
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടികൾ തുടരുന്നു; മൂന്ന് പ്രക്ഷോഭകാരികൾക്ക് കൂടി വധശിക്ഷ
ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി കരുതുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിക്കൊന്നിരുന്നു. എന്നാല്‍, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടി പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13ന് തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുര്‍ദ് വംശജയായ 22 കാരി മഹ്സ അമീനിയെ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത്. മതകാര്യ പൊലീസിന്‍റെ കൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മഹ്സ അമീനി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പൊലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. ഇതേ തുടര്‍ന്ന് മാസങ്ങളോളം രാജ്യത്ത് കലാപ സമാനമായിരുന്നു. ഏതാണ്ട് 1000 നും 1500 റിനും ഇടയില്‍…
Read More » -
മുൻ പ്രസിഡന്‍റിനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ പ്രക്ഷോഭം: പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി; 12 മരണം
ലിമ: പെറുവിൽ മുൻ പ്രസിഡന്‍റ് പെട്ര്യോ കാസ്റ്റിനോയെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തിൽ 12 മരണം. തിങ്കളാഴ്ച സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുളള ഏറ്റുമുട്ടലിലാണ് മരണം. ജുലിയാക്കയിൽ ഉണ്ടായ സംഘർഷത്തിൽ 34ഓളം പേർക്ക് പരിക്കേറ്റു. ഡിസംബറില്‍ നിയമവിരുദ്ധമായി കോൺഗ്രസ് പിരിച്ചുവിടാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് കാസ്റ്റിനോയെ സ്ഥാനത്ത് നിന്ന് നീക്കിയതും അറസ്റ്റ് ചെയ്തതും. ഇതിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിചാരണയ്ക്ക് മുന്‍പായുള്ള പതിനെട്ട് മാസത്തെ കരുതല്‍ തടങ്കലിലാണ് കാസ്റ്റിനോയുള്ളത്. കലാപക്കുറ്റമാണ് കാസ്റ്റിനോയുടെ മേല്‍ ആരോപിച്ചിട്ടുള്ളത്. ഇത് കാസ്റ്റിനോ നിഷേധിച്ചിട്ടുണ്ട്. പെറുവിന്‍റെ തെക്കന്‍ മേഖലയായ പൂണോയിലെ ടിടികാക്ക തടാകത്തിന് സമീപമാണ് തിങ്കളാഴ്ച പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞതോടെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. വെടിയൊച്ചകളും പുകയും പ്രദേശമാകെ നിറഞ്ഞുവെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ സംഭവത്തേക്കുറിച്ച് വിവരിക്കുന്നത്. ക്രിസ്തുമസ് പുതുവത്സര സമയത്ത് പ്രതിഷേധത്തിന് ഇടവേള വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്രതിഷേധം വീണ്ടും…
Read More »