World
-
റഷ്യന്‍ സൈന്യം യുക്രൈന്‍ സൈനികനെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ പുറത്ത്
കീവ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്‍മാരെക്കാള്‍ ക്രൂരന്‍മാരാണ് റഷ്യന്‍ സൈനികരെന്ന ആരോപണവുമായി യുക്രൈന്‍. തടവുകാരനായി പിടികൂടിയ യുക്രൈന്‍ സൈനികനെ റഷ്യന്‍ സൈനികന്‍ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് യുക്രൈന്റെ പ്രതികരണം. യുക്രൈന്‍ സൈന്യം ഉപയോഗിക്കുന്ന ബാന്‍ഡ് ധരിച്ച ആളെ റഷ്യന്‍ യൂണിഫോം ധരിച്ച ആള്‍ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. റഷ്യന്‍ സൈന്യം മൃഗീയമായി കൊലപാതകം നടത്തുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. ലോകത്തുള്ള ആര്‍ക്കും തന്നെ ഇക്കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. നിയമപരമായ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഭീകരപ്രവര്‍ത്തനം ചെറുത്തു തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇനിയും ഉറപ്പ് വരുത്താനായിട്ടില്ല. വിഡിയോയെ സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More » -
ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ; വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രിക്ക് സെലൻസ്കിയുടെ കത്ത്
ദില്ലി: ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചാണ് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചത്. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിച്ചു. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് സെലൻസ്കി സഹായം തേടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൊത്തത്തിൽ, ലോകബാങ്ക് ഇതുവരെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യൺ ഡോളറായി കണക്കാക്കി. വിശാലമായ രീതിയിൽ സാമ്പത്തിക നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ…
Read More » -
പോലീസ് സേനയിൽ ഇനി മുയലും! ‘വെൽനസ് ഓഫീസറാ’യി പെർസി എന്ന മുയൽ
കാലിഫോര്‍ണിയന്‍ പോലീസ് സ്റ്റേഷനില്‍ പുതിയൊരു തസ്കിക സൃഷ്ടിക്കപ്പെട്ടു ‘വെൽനസ് ഓഫീസര്‍.’ ഓഫീസര്‍ പോസ്റ്റില്‍ ഇരിക്കുന്നതാകട്ടെ ഒരു മുയല്‍. പെര്‍സി എന്നാണ് പുതിയ ഓഫീസറുടെ പേര്. യുബ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഭാഗമായ പെര്‍സിക്ക് ഇന്ന് സ്വന്തമായി പേനയും ഇരിപ്പിടവും ഉണ്ട്. പെര്‍സി ഏങ്ങനെയാണ് പോലീസ് സേനയുടെ ഭാഗമായതെന്ന് അറിയണ്ടേ? കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ സട്ടർ കൗണ്ടിയിലെ യുബ സിറ്റിയിൽ ഒരു കേസ് അന്വേഷണത്തിനിടെ ഓഫീസർ ആഷ്‌ലി കാർസണ് ഒറ്റപ്പെട്ട നിലയില്‍ ഒരു മുയലിനെ ലഭിച്ചു. അദ്ദേഹം അതിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പെര്‍സിയെ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് പെര്‍സി വീണ്ടും യുബ സിറ്റി സ്റ്റേഷനിലേക്ക് തന്നെ തിരിച്ച് വന്നു. എന്നാല്‍ രണ്ടാം വരവ് വെറുതെയായില്ല. പെര്‍സിയെ യുബ സിറ്റി സ്റ്റേഷന്‍ ദത്തെടുത്തു. മാത്രമല്ല പുതിയൊരു പദവിയും നല്‍കി. ‘എല്ലാവർക്കും പിന്തുണ നൽകുന്ന മൃഗം’ എന്ന നിലയില്‍ അവള്‍ക്ക് ‘വെൽനസ് ഓഫീസര്‍’ എന്ന…
Read More » -
ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറ; തിരുത്താന്‍ തയ്യാറാകാതെ ഇറാന്‍
ടെഹ്‌റാന്‍: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകളുമായി ഇറാന്‍ പോലീസ്. മാനദണ്ഡങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍ പോലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടി മരിച്ചത് ഇറാനെ ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടിരുന്നു. മാസങ്ങള്‍ നീണ്ട ഈ സംഘര്‍ഷത്തിന് അയവുവന്ന സാഹചര്യത്തിലാണ് പുതിയ നടപടിക്ക് ഇറാന്‍ പൊലീസ് തയ്യാറാകുന്നത്. ഇത്തരത്തില്‍ ക്യാമറയില്‍ പതിയുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹിജാബ് നിയമം തെറ്റിച്ചത് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ ഹിജാബ് അഴിച്ചുമാറ്റുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും അടുത്ത ഘട്ടമെന്ന നിലയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. കാറുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഹിജാബ് നിയമം തെറ്റിച്ചാല്‍, കാര്‍ ഉടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കും. നിയമലംഘനം തുടര്‍ന്നാല്‍ വാഹനം പിടിച്ചെടക്കും. ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ഒരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും ഇറാന്‍…
Read More » -
‘ദുഃഖവെള്ളിയാഴ്ചയ്ക്ക് മറുമൊഴി ഉയിർപ്പ് ഞായർ’: കുവൈത്ത് മലയാളികളുടെ ഈസ്റ്റർ ഗാനം
കുവൈത്തിലെ മലയാളി സൗഹൃദ കുടുംബ കൂട്ടങ്ങളിലൊന്നായ പ്രവാസഗീതം ഈസ്റ്റർ ഭക്തിഗാനം പുറത്തിറക്കി. മറുമൊഴി എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 11 ഗായകരാണ് പങ്കെടുത്തിരിക്കുന്നത്. ഗാനരചനയും സംഗീത സംവിധാനവും സുനിൽ കെ ചെറിയാൻ. ദുഃഖവെള്ളിയാഴ്ചയ്ക്ക് ഉയിർപ്പു ഞായർ എന്നൊരു മറുപടിയുണ്ടെന്നാണ് പാട്ടിന്റെ പ്രമേയം. കുടുംബ കൂട്ടായ്‌മയിലെ അംഗം അകാലത്തിൽ അന്തരിച്ചു പോയ ജെസ്റ്റി ജെസിന് പ്രണാമം അർപ്പിച്ച് കൊണ്ടാണ് വീഡിയോ ഗാനം തുടങ്ങുന്നത്. കുവൈത്തിൽ നഴ്‌സായിരുന്ന ജെസ്റ്റി നാട്ടിൽ അവധിക്ക് പോയപ്പോൾ വാഹനാപകടത്തിൽ മരിച്ചത് കഴിഞ്ഞ മാസമാണ്. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ സോബൻ ജയിംസിന്റെ വീട്ടിലായിരുന്നു ഗാനത്തിന്റെ ഓഡിയോ റെക്കോഡിങ്ങ്. റുമേയ്ത്തിയ പാർക്കിൽ വച്ച് വീഡിയോ എടുത്തു. റെജി വള്ളിക്കാടനും സംഘവും ആയിരുന്നു വീഡിയോ ചിത്രീകരണത്തിനും എഡിറ്റിങ്ങിനും പിന്നിൽ. ലീന സോബൻ, മഞ്ജുഷ ബെന്നി, ഡെയ്‌സി ജോഷി, സിജി ജിജോ, അജിമോൾ സുനിൽ, റെജി മാത്യു, ബെന്നി ജേക്കബ്ബ്, ജോഷി പോൾ, ബൈജു ജോസഫ്, അനിൽ ജോസഫ്,…
Read More » -
കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്
ദില്ലി: കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക ആഘാതങ്ങൾ ഏകദേശം നാല് ദശലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ലോകബാങ്ക് റിപ്പോർട്ട്. “പൊതു കട പ്രതിസന്ധി” ഒഴിവാക്കാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ പാകിസ്താന്റെ വളർച്ച രണ്ട് ശതമാനം മാത്രമായിരിക്കും. ഈ സാമ്പത്തിക വർഷത്തിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 29.5 ശതമാനമാണ്, പാക്കിസ്ഥാന്റെ സാമ്പത്തിക ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. അടുത്ത വർഷം പണപ്പെരുപ്പം 18.5 ശതമാനമായാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, വരുന്ന സാമ്പത്തിക വർഷത്തിൽ ദാരിദ്ര്യം 37.2 ശതമാനമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.9 ദശലക്ഷം അധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് എത്തിയതായി ലോകബാങ്ക് അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര കടക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അസ്വാസ്ഥ്യത്തെ ലോകബാങ്കിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നു. 48.5 ബില്യൺ ഡോളറാണ് പാകിസ്ഥാൻ ചൈനയിൽ നിന്ന് മാത്രമായി കടം വാങ്ങിയിരിക്കുന്നത്. ലോകബാങ്കിന്റെ…
Read More » -
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടി; ലെബനനിലും ഗാസയിലും ഇസ്രയേല്‍ വ്യോമാക്രമണം
ജെറുസലേം: ലെബനനില്‍നിന്ന് വ്യാപകമായ റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പലസ്തീനിലെ ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ കടുത്ത ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജറുസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പോലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുത്തത്. പള്ളിയില്‍ ഇസ്രയേല്‍ സേന അതിക്രമം നടത്തിയെന്നാരോപിച്ച് ഗാസയില്‍നിന്ന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തു. ഇതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ കടന്നു കയറ്റം കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് റോക്കറ്റ് ആക്രമണം നടക്കുമ്പോള്‍ ലെബനനിലുണ്ടായിരുന്ന ഹമാസ് മേധാവി ഇസ്മയില്‍ ഹനിയ പറഞ്ഞിരുന്നു. അല്‍ അഖ്‌സ പള്ളിയിലെ പോലീസ് നടപടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിരുന്നു. ബുധനാഴ്ച രാവിലെ നമസ്‌കാരത്തിനെത്തിയ യുവാക്കളെ ഗേറ്റില്‍ ഇസ്രയേല്‍ തടഞ്ഞതാണു സംഘര്‍ഷത്തിനു തുടക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. പള്ളിവളപ്പില്‍നിന്ന് കല്ലെറിഞ്ഞതുകൊണ്ടാണു…
Read More » -
ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ മന അല്‍ മക്തുമാണ് വരന്‍. വിവാഹത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും വിവാഹത്തീയതി രാജകുടുംബം പരസ്യമാക്കിയിട്ടില്ല. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന. മാതാവ് ശൈഖ മദിയ ബിന്‍ത് അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂം. യുഎഇയില്‍ റിയല്‍ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങളില്‍ ഷെയ്ഖ് മന ബിന്‍ പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്സ് നാഷണല്‍ സര്‍വീസില്‍ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമിറേറ്റ്‌സിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സെക്യൂരിറ്റി ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റില്‍ ബിരുദം നേടി. പാരമ്പര്യമായുള്ള…
Read More » -
സെക്‌സ് അതിമനോഹരം, ദൈവത്തിന്റെ വരദാനം: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ലൈംഗീകതയുടെ ഗുണഗണങ്ങളേക്കുറിച്ച് വാചാലനായി ഫ്രാന്‍സിസ് മാര്‍പാപ്പ. ‘മാനവശേഷിക്ക് വേണ്ടി ദൈവം നല്‍കിയ ഏറ്റവും മനോഹരമായ കാര്യം’ എന്നായിരുന്നു അദ്ദേഹം സെക്‌സിനേക്കുറിച്ച് പറഞ്ഞത്. ഡിസ്‌നി പ്രൊഡക്ഷന്റെ ഭാഗമായി ബുധനാഴ്ച പുറത്തിറങ്ങിയ ‘ദി പോപ്പ് ആന്‍സേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലാണ് 86 വയസുകാരനായ മാര്‍പാപ്പ ലൈംഗികതയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഡോക്യുമെന്ററി കൗമാരക്കാരായ 10 പേരുമായി നടത്തുന്ന ചര്‍ച്ചയിലൂടെയാണ് പുരോഗമിക്കുന്നത്. ഇതില്‍, വിശ്വാസം, പോണ്‍ വ്യവസായം, എല്‍ജിബിറ്റിക്യൂ വിഭാഗത്തിന്റെ അവകാശങ്ങള്‍, ഗര്‍ഭച്ഛിദ്രം, കത്തോലിക്ക പള്ളികളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്. ”മനുഷ്യര്‍ക്ക് ദൈവം നല്‍കിയ ഏറ്റവും മനോഹരമായ കാര്യമാണ് ലൈംഗികത. നിങ്ങളെ ലൈംഗികമായി പ്രകടിപ്പിക്കുക എന്നത് സമ്പന്നതയെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥ ലൈംഗികാഭിപ്രായത്തില്‍ നിന്ന് വ്യതിചലിക്കുന്ന എന്തും നിങ്ങളെ കുറയ്ക്കുകയും ഈ ഐശ്വര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.” സ്വയംഭോഗത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എല്‍ജിബിറ്റിക്യു വിഭാഗത്തെ കത്തോലിക്ക സഭ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ഡോക്യുമെന്ററിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.…
Read More » -
മാര്‍ബര്‍ഗ് വൈറസ് പടരുന്നു: രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്രാവിലക്ക്
ലോകാരോഗ്യ സംഘടന മുന്‍കരുതല്‍ പ്രകാരം 88 ശതമാനം വരെ മരണസാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു. ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലേക്ക് യുഎഇയും ഒമാനും കുവൈറ്റും കഴിഞ്ഞദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആഫ്രിക്കന്‍ വവ്വാലാണ് വൈറസിന്റെ വാഹകരെന്നാണ് കണ്ടെത്തല്‍. ഇക്വറ്റോറിയല്‍ ഗിനിയയിലാണ് മാര്‍ബര്‍ഗ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത പനി, രക്തസ്രാവം, അസഹനീയമായ തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധിതന്റെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ വൈറസ് പടരും. വാക്‌സിനുകളെക്കുറിച്ചും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More »