World
-
സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അര്‍ധസൈനിക വിഭാഗം; പ്രതികരിക്കാതെ സൈന്യം
ഖാര്‍ത്തും: ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ അര്‍ധസൈനിക വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റമദാന്‍ ആഘോഷം പരിഗണിച്ച് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനം. എന്നാല്‍, വെടിനിര്‍ത്തല്‍ തീരുമാനത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. സുധാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 330 പേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ 3300 ലേറെ പേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. പോരാട്ടം രൂക്ഷമായ പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ പൂര്‍ണമായി കണ്ടെത്താനായിട്ടില്ലെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും സംഘടന സൂചിപ്പിച്ചു. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് സുഡാനിലുള്ള നിരവധി ഇന്ത്യാക്കാരും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സൗദി അറേബ്യ, യുഎഇയി വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. സുഡാനില്‍ വിദേശകാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
Read More » -
സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു
റിയാദ്: അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങുന്ന ആദ്യ സൗദി യാത്രികർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. സഞ്ചാരികളായ റയാന ബർനാവി, അലി അൽ ഖർനി, ഭൗമനിലയത്തിൽ ഇവരെ സഹായിക്കുന്ന മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവരെ കിരീടാവകാശി ഊഷ്മളമായി സ്വീകരിച്ചു. മേയിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട യാത്രയിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ സൗദി വനിതയാവും റയാന ബർനാവി. ഒപ്പം പോകുന്ന അലി ഖർനി ആദ്യ സൗദി പുരുഷനും. ഈ ദൗത്യത്തിൽ ഇരുവരുടെയും സഹായികളാണ് മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവർ. പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് സംഘത്തെ കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തിന്റെ അന്താരാഷ്‌ട്ര മത്സരശേഷി വർധിപ്പിക്കാൻ തുണയാകുന്ന മേഖലകളിലൊന്നാണ് ബഹിരാകാശ രംഗമെന്നും ശാസ്ത്രത്തിനും മാനവികതയ്ക്കും ബഹിരാകാശ പര്യവേക്ഷണം വലിയ സംഭാവനയാണ് നൽകുന്നതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. മാനവിക നന്മയ്ക്കായി ബഹിരാകാശ ഗവേഷണത്തെ ഉപയോഗിക്കാൻ രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയെന്ന സൗദി ജനതയുടെ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നവരാണ് യാത്രികരെന്ന് കിരീടാവകാശി അവരോട്…
Read More » -
യുവതിയുടെ അടുത്ത് ‘നമ്പർ’ ഇടാൻ വന്ന്, കൈ നിറയെ വാങ്ങി കൂട്ടി ‘ചേട്ടന്മാർ’! വീഡിയോ വൈറൽ
സ്ത്രീകൾ അത്യാവശ്യത്തിന് കായികമായ പരിശീലനം നേടണമെന്നും ഇത് പ്രായോഗികമായി ഉപയോഗിക്കാനുള്ള മനസാന്നിധ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ഉണ്ടാകണമെന്നും പറഞ്ഞുകേൾക്കാറുണ്ടല്ലോ. എന്നാൽ ഇത് എപ്പോഴും പ്രായോഗികമായി ഫലപ്രദമായി ചെയ്യാൻ സാധിക്കണമെന്നില്ല. എങ്കിൽപ്പോലും ഇതിലേക്കെല്ലാം സ്ത്രീകളെ ആകർഷിക്കുന്ന- അവർക്ക് മാതൃകയാകുന്ന പല സംഭവങ്ങളും നാം വാർത്തകളിലൂടെയും മറ്റും കാണാറുണ്ട്. സമാനമായ രീതിയിൽ വൈറലാവുകയാണ് ഒരു യുവതിയുടെ ‘ഫൈറ്റ് വീഡിയോ’. തന്നെ കയ്യേറ്റം ചെയ്യാൻ വന്ന രണ്ട് പുരുഷന്മാരെ ഒറ്റയ്ക്ക് നിന്ന് അടിച്ചിടുന്ന യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. കാഴ്ചയിൽ ഇതൊരു ബാർ- റെസ്റ്റോറൻറാണ്. ഒഴിഞ്ഞ ധാരാളം ബിയർ ബോട്ടിലുകൾ മേശപ്പുറത്തിരിക്കുന്നത് കാണാം. ഈ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നിരുന്ന രണ്ട് പേർ വെയിറ്ററായ സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. ആദ്യം ഒരാൾ യുവതിയുടെ കയ്യിൽ കയറി പിടിക്കുന്നു. ഇവർ അത് തട്ടിമാറ്റാൻ ശ്രമിച്ചുവെങ്കിലും വീണ്ടും ഇദ്ദേഹം ഇവരെ പിടിക്കുകയാണ്. ഇതോടെ ഇവർ അയാളെ അടിച്ച് താഴെയിടുന്നു. https://twitter.com/cctvidiots/status/1647219127118077953?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1647219127118077953%7Ctwgr%5Ea3eb13ed72a299eb99ea7cc46ac911c847ba790e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fcctvidiots%2Fstatus%2F1647219127118077953%3Fref_src%3Dtwsrc5Etfw ഉടൻ തന്നെ അടുത്തയാളും ഇവരുടെ നേർക്ക് വരുന്നു. ഇയാളെയും യുവതി അടിച്ചോടിക്കുന്നു.…
Read More » -
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം
ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണമെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്‍റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത്.
Read More » -
വേഗം സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനും കാട്ടിനുള്ളിൽ 15 പേര്‍ പട്ടിണി കിടന്നു, നാല് പേര്‍ മരിച്ചു; ഉപവാസം നടത്തിയത് പാസ്റ്ററുടെ നിര്‍ദേശ പ്രകാരം!
പാസ്റ്ററുടെ നിർദേശ പ്രകാരം കാട്ടിനുള്ളിൽ ഉപവാസം അനുഷ്ടിച്ച നാല് പേർ മരിച്ചതായി റിപ്പോർട്ട്. കെനിയയിലെ തീരദേശ കിലിഫി കൗണ്ടിയിൽ ആണ് സംഭവം. ആരാധനയുടെ ഭാഗമായി യേശുദേവനെ കാണാൻ കാട്ടിനുള്ളിൽ പട്ടിണി കിടക്കാൻ പാസ്റ്റർ നിർദ്ദേശിച്ചതിന തുടർന്ന് ഉപവാസം ഇരുന്നവരാണ് മരിച്ചത്. കൂടാതെ 11-ഓളം പേരെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂസ് വീക്കിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമ വാസികളായ ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെ 15 വിശ്വാസികൾ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിൽ പ്രാർത്ഥന നടത്തി വരികയായിരുന്നു. ഇതിൽ നാല് പേർ മരണത്തിന് കീഴടങ്ങിയെന്നാണ് ന്യൂസ് വീക്ക് റിപ്പോർട്ട് പറയുന്നത്. യേശുവിനെ കാണാനായി കാത്തിരക്കുമ്പോൾ, ഉപവസിക്കണമെന്ന് പാസ്റ്റർ പറഞ്ഞതാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. ദിവസങ്ങളോളം ഇത്തരത്തിൽ താമസിച്ചിരുന്ന വനത്തിൽ നിന്നാണ് സംഘത്തെ കണ്ടെത്തിയത്. വനപ്രദേശത്ത് ഇത്തരം പ്രാർത്ഥന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും ഇതിൽ…
Read More » -
ദുബൈ ദേരയില്‍ വന്‍ തീപ്പിടിത്തം, മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് അഗ്നി പടർന്നത്
അഗ്നിബാധ ദുബൈ: ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആളപായം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകൾ. മലയാളി കുടുംബങ്ങൾ അടക്കം ദുരന്തത്തില്‍ പെട്ടതായാണ് വിവരം. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദേര ഫ്രിജ് മുറാർ ത്വലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം തീപിടിത്തമുണ്ടായത്. നിരവധി മലയാളികളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് കൂടെയുള്ള പലരെയും കാണാതായതായുള്ള വിവരം പുറത്തുവിട്ടത്. ഇന്‍ഡ്യക്കാര്‍ക്ക് പുറമെ പാകിസ്താന്‍, സുഡാന്‍ സ്വദേശികളും, കെട്ടിടത്തിന്റെ രണ്ട് വാച്ച്മാന്‍മാരും അപകടത്തില്‍ പെട്ടതായാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Read More » -
ജപ്പാന്‍ പ്രധാനമന്ത്രിക്കു നേരെ ബോംബാക്രമണം; പ്രസംഗിക്കുന്നതിനിടെ സ്‌ഫോടക വസ്തു എറിഞ്ഞു
ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെ ബോംബാക്രമണം. പ്രധാനമന്ത്രിക്കു നേരെ ഏറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍, ആക്രമണത്തില്‍ ഫുമിയോ കിഷിദയ്ക്ക് പരുക്കേറ്റില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. വകായാമയില്‍ കിഷിദ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിക്കുനേരെ സ്‌മോക് ബോംബ് എറിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിനു പിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല അടുത്തിടെയാണ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പൊതുപരിപാടിക്കിടെ കൊല്ലപ്പെട്ടത്. നാര പട്ടണത്തില്‍ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read More » -
സംഘര്‍ഷ സാധ്യത; അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്ക്
ജറുസലേം: അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേർപ്പെടുത്തി. പള്ളി പരിസരത്ത് സംഘർഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി. ജൂതന്മാർക്കും വിനോദ സഞ്ചാരികൾക്കും അടക്കമാണ് പള്ളി പരിസരത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും വിനോദ സഞ്ചാരികളടക്കം അമുസ്ലിംകളെ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അൽ അഖ്സ പള്ളിയിൽ കഴിഞ്ഞാഴ്ച ഇസ്രായേൽ പൊലീസ് നിരന്തരം റെയ്ഡുകൾ നടത്തിയിരുന്നു. 12 പാലസ്തീനികൾ അടക്കം 400 -ഓളം പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ തെക്കൻ ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് റോക്കറ്റ് ആക്രമണമുണ്ടായി. ഇതിന് പ്രതിരോധിക്കാൻ ഇസ്രായലും ആക്രമണം നടത്തി. ഇതിന് പിന്നാലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഇസ്രായേൽ പൊലീസ് ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി, ഷിൻ ബെറ്റ് മേധാവി റോണൻ ബാർ, പൊലീസ് കമ്മീഷണർ കോബി ഷബ്തായ് എന്നിവർ ഏകകണ്ഠമായി നിരോധനം ശുപാർശ ചെയ്തതായി പ്രസ്താവന…
Read More » -
പട്ടാമ്പി മുതുതല സ്വദേശിനി വീണയ്ക്ക് ഇറ്റലിക്കാരൻ ഡാരിയോ വരൻ, വിമാനയാത്രയിൽ മൊട്ടിട്ട സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തി
പട്ടാമ്പി മുതുതല കൊടുമുണ്ട സ്വദേശിനി വീണയും ഇറ്റലിക്കാരൻ ഡാരിയോയും ആറ് വർഷം മുൻപ് ഒരു വിമാനയാത്രയിലാണ് പരിചയപ്പെടുന്നത്. പഠന ആവശ്യാർത്ഥം യുഎസിലേക്ക് നടത്തിയ വിമാനയാത്രയിൽ ഇരുവരും തമ്മിൽ ദൃഢമായ ഒരു സൗഹൃദം മൊട്ടിട്ടു. പിന്നീടത് പ്രണയത്തിനു വഴിമാറി. ഒരു വർഷം മുൻപാണ് ഡാരിയോയെ താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാര്യം വീണ വീട്ടിലറിയിച്ചത്. വീട്ടുകാർ സമ്മതം മൂളി. അങ്ങനെ ആറ് വർഷം മുമ്പ് വിമാനയാത്രയിലൂടെ മുളപൊട്ടിയ ആ അനുരാഗം വിവാഹത്തിലൂടെ സഫലമായി. മുതുതലയിലെ കമ്യുണിസ്റ്റ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തടം പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മകൻ സതീശൻ- അനിത ദമ്പതികളുടെ മകൾ വീണയും ഇറ്റലിക്കാരനായ ഡാരിരോ യും ഇന്നലെ തടത്തിൽ മനയിൽ വിവാഹിതരായി. വീട്ടുകാരുടെ സമ്മതത്തോടെ കുടുംബ ക്ഷേത്രത്തിലായിരുന്നു വിവാഹം. പഠന ആവശ്യാർത്ഥമാണ് വീണ ആറ് വർഷം മുൻപ് യുഎസിലേക്ക് പോയത്. ആ വിമാനയാത്ര വീണയുടെയും ഡാരിയോയുടെയും ജീവിത സ്വപ്നങ്ങൾക്ക് പുതിയ നിറം പകർന്നു. ഒരു വർഷം മുൻപാണ് വീണ ഡാരിയോയെ വിവാഹം…
Read More » -
മ്യാന്‍മറില്‍ വിമതര്‍ക്കെതിരേ വ്യോമാക്രമണം; മരണം 100 കടന്നു
റംങ്കൂണ്‍: മ്യാന്‍മറില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 100-ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ വിമതഗ്രൂപ്പുകള്‍ക്കു നേരെയാണ് ആക്രമണം സൈന്യം ആക്രമണം അഴിച്ചുവിട്ടത്. വിമതരുടെ നേതൃത്വത്തില്‍ സജെയ്ങ് പ്രവിശ്യയില്‍ നടന്ന യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. 150-ലധികമാളുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സൈന്യത്തിന്റെ യുദ്ധവിമാനം ബോംബ് വര്‍ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട 100 പേരില്‍ 30-ഓളം പേര്‍ കുട്ടികളാണെന്നാണ് വിവരം. കടുത്ത സൈനിക നിയന്ത്രണങ്ങളുള്ളതിനാല്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്ക് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്നും നാട്ടുകാരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഭീകരരെ സഹായിക്കാന്‍ നിര്‍ബന്ധിതരായതു കൊണ്ടുമാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അതേസമയം, മ്യാന്‍മറിലെ ആക്രമണത്തെ അപലപിച്ച യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മ്യാന്‍മര്‍ ജനതയെ വേട്ടയാടുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. 2021ലാണ് ഓങ് സാന്‍ സ്യൂചിയുടെ കീഴിലുള്ള ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചടക്കുന്നത്. അന്നു മുതല്‍ മ്യാന്‍മറില്‍ ആഭ്യന്തരയുദ്ധം ശക്തി പ്രാപിച്ചത്. ഇതിനു മുന്‍പും മ്യാന്‍മറിലെ സൈനിക ഭരണകൂടം നാട്ടുകാര്‍ക്കെതിരേ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
Read More »