NEWSWorld

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണമെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്‍റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത്.

Back to top button
error: