NEWSWorld

സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അര്‍ധസൈനിക വിഭാഗം; പ്രതികരിക്കാതെ സൈന്യം

ഖാര്‍ത്തും: ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ അര്‍ധസൈനിക വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റമദാന്‍ ആഘോഷം പരിഗണിച്ച് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനം.

എന്നാല്‍, വെടിനിര്‍ത്തല്‍ തീരുമാനത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. സുധാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 330 പേരാണ് കൊല്ലപ്പെട്ടത്.

Signature-ad

ഏറ്റുമുട്ടലില്‍ 3300 ലേറെ പേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. പോരാട്ടം രൂക്ഷമായ പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ പൂര്‍ണമായി കണ്ടെത്താനായിട്ടില്ലെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും സംഘടന സൂചിപ്പിച്ചു.

ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് സുഡാനിലുള്ള നിരവധി ഇന്ത്യാക്കാരും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സൗദി അറേബ്യ, യുഎഇയി വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. സുഡാനില്‍ വിദേശകാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: