NEWSWorld

8 വർഷത്തിനകം മനുഷ്യൻ മരണത്തെ കീഴടക്കും, ലോകത്തെ ഞെട്ടിച്ച പ്രവചനവുമായി ഗൂഗിൾ മുൻ എഞ്ചനീയർ റേ കർസ് വെയിൽ

പ്രവചനം

  റേ കർസ് വെയിൽ ഇതിനോടകം 147 പ്രവചനങ്ങൾ നടത്തി. ഇതിൽ 120ലേറെയും സത്യമായി ഭവിച്ചു. സമീപ ഭാവിയിൽ മനുഷ്യൻ മരണത്തെ കീഴടക്കുമെന്നാണ് ഒടുവിൽ റേ നടത്തിയ പ്രവചനം. എട്ടുവർഷത്തിനുള്ളിൽ അത് സംഭവിക്കും എന്നാണ് ഗൂഗിൾ മുൻ എൻജിനീയർ റേ കർസ് വെയിലിന്റെ പ്രവചനം. നേരത്തെ നടത്തിയ പ്രവചനങ്ങളിൽ ഭൂരിഭാഗവും യാഥാർത്ഥ്യമായി തീർന്നതു കൊണ്ട് പുതിയ പ്രവചനത്തെയും ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കി കാണുന്നത്.

Signature-ad

യൂട്യൂബ് ചാനലായ അഗാഡിയോവിന് നൽകിയ അഭിമുഖത്തിലാണ് റേ കർസ് വെയിലിന്റെ വെളിപ്പെടുത്തലുകൾ. ജനറ്റിക്സ്, നാനോ സാങ്കേതിക വിദ്യ, റോബോട്ടിക്സ് എന്നിവയുടെ വളർച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാൻ വേണ്ട നാനോ ബോട്ടുകളെ കണ്ടെത്തും എന്നാണ് റേ കർസ് വെയിൽ പറഞ്ഞത്. 2030 എത്തുമ്പോഴേക്കും അർബുദം പോലെയുള്ള രോഗങ്ങളെ ഫലപ്രദമായി തടയാൻ ഈ സാങ്കേതിക വിദ്യ കൊണ്ടു സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 50- 100 എം എം വലിപ്പമുള്ള തീരെ വലിപ്പം കുറഞ്ഞ റോബട്ടുകളാണ് നാനോ ബോട്ടുകൾ. ഇപ്പോൾ ഇവയെ ഡി.എൻ.എ പഠനത്തിനും സെൽ ഇമേജിംഗ് വസ്തുക്കളുടെ കാര്യത്തിലും സെൽ സ്പെസിഫിക് ഡെലിവറി സംവിധാനമായും ഉപയോഗിക്കുന്നുണ്ട്.

മനുഷ്യന് എന്തും കഴിക്കാനും എന്നാൽ മെലിഞ്ഞും ഊർജസ്വലതയുടെയും ഇരിക്കാനും സഹായിക്കാൻ നാനോ ടെക്നോളജിക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ദഹനവ്യൂഹത്തിലും രക്തവാഹിനികളിലും പ്രവർത്തിക്കുന്ന നാനോ ബോട്ടുകൾക്ക് ആവശ്യമുള്ള പോഷകാംശം കൃത്യതയോടെ വലിച്ചെടു. വലിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. മനുഷ്യശരീരത്തിന് പ്രായമാകുമ്പോൾ കോശങ്ങൾക്ക് ക്ഷയം സംഭവിക്കാം. അത് മൂലം കാൻസർ തുടങ്ങിയ രോഗങ്ങൾ ശരീരത്തിൽ കടന്ന് കൂടും. എന്നാൽ ഇങ്ങനെ വരുന്ന പ്രശ്നങ്ങൾ റിപ്പയർ ചെയ്യാൻ നാനോ ബോട്ടുകൾക്ക് സാധിക്കുമെന്നും റേ കർസ് വെയിൽ പറയുന്നു. അങ്ങനെ ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പ്രതിരോധം തീർക്കാനും നാനോ ബോട്ടുകൾക്ക് സാധിക്കുമെന്നാണ് അവകാശവാദം. 2012 ലാണ് റേ കർസ് വെയിൽ ഗൂഗിളിൽ എൻജിനീയറായി ചേർന്നത്.

Back to top button
error: