NEWSWorld

വിദേശിയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ജപ്പാന്‍; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതീക്ഷ

ടോക്കിയോ: തൊഴിൽ അവസരങ്ങളുടെ പുതിയ മുഖമായി മാറാൻ ജപ്പാൻ.വിദേശിയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ജപ്പാന്‍ സര്‍ക്കാറിന്റെ തീരുമാനമാണ് പുതിയ അവസരങ്ങളുടെ മുഖമായി ജപ്പാനെ മാറ്റുന്നത്.വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല തൊഴില്‍ വിസ ലഭ്യമാക്കുന്ന മൂന്ന് മേഖലകളാണ് നിലവില്‍ ജപ്പാനിലുള്ളത്.ഇത് 12 ആയി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വാര്‍ദ്ധക്യം കൂടിവരുന്ന ജപ്പാനില്‍ നിരവധി മേഖലകളില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ കുടിയേറ്റത്തോട് സുഖകരമായ സമീപനമല്ല ഇതുവരെ സ്വീകരിച്ചിരുന്നത്.തൊഴിലാളികള്‍ക്ക് ദീര്‍ഘകാലത്തേക്ക് താമസിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന തരത്തിലായിരിക്കും ഇപ്പോൾ മാറ്റങ്ങള്‍ വരുത്തുന്നത്.
ജപ്പാനിലെ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും നിലവില്‍ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.ആതുരമേഖലയിലടക്കം  ദീര്‍ഘകാല തൊഴില്‍ വിസകള്‍ വിപുലീകരിക്കുന്നതിലൂടെ ഇന്ത്യക്കാര്‍ക്കും പുതിയ തൊഴിവസരങ്ങളില്‍ നേട്ടം ലഭിക്കും.പ്രത്യേകിച്ചും മലയാളികൾക്ക്.
 ജൂണ്‍ മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.ജപ്പാനീസ് പത്രമായ ‘നിക്കി’  ആണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Back to top button
error: