മതപരിവർത്തനം
സൗദി അറേബ്യയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലിക്ക് പോയ മലയാളി യുവതിയെ മയക്കുമരുന്ന് നൽകി മതം മാറ്റി. 32 കാരിയായ തന്റെ ഭാര്യ ഇപ്പോൾ 65 കാരന്റെ കസ്റ്റടിയിൽ. തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതിനു മുമ്പ് രക്ഷിച്ചു തിരികെ എത്തിക്കണം. മുഖ്യമന്ത്രിക്ക് പരാതിയുമായി യുവാവ്
സൗദി അറേബ്യയിൽ എക്സറേ ടെക്നീഷ്യനായി ജോലിക്ക് പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറിയ യുവതി കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ചു എന്നും നിലവിൽ യുവതി സൗദി അറേബ്യയിൽ നിന്ന് കാണാതായെന്നും കാണിച്ചു യുവതിയുടെ ഭർത്താവ് ആന്റണിയാണ് മുഖ്യ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
പരാതിയുടെ പൂർണ്ണവിവരം ചുവടെ:
‘2013ലാണ് ആതിരയും ആൻറണി എന്ന ഞാനും തമ്മിൽ മിശ്രവിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് ഞങ്ങൾക്ക് അലൻ എന്നഒരു മകനും പിറന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016 ൽ സൗദി അറേബ്യയിൽ ആതിര എക്സറേ ടെക്നീഷ്യനായി ജോലിക്ക് പോയി. സൗദി അറേബ്യയിലുള്ള അബഹ എന്ന സ്ഥലത്ത് ഹൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ എക്സറേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ ആയി നാല് വർഷം ആതിര ജോലി ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങി വന്നു. തുടർന്ന് 2021 ൽ എറണാകുളത്തുള്ള കരിഷ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അൽമഹറുന്ന സ്ട്രീറ്റിലുള്ള അൽ മാസ് ഐഡിയൽ മെഡിക്കൽ സെന്ററിൽ എക്സറേ ടെക്നീഷ്യനായി ആതിര ജോലിക്ക് പോയി. അവിടെ നിന്നും ആതിര ദിനവും തന്നെ ഫോണിൽ ബന്ധപ്പെടുകയും കത്തുകൾ അയക്കുകയും വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുകയും പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു കൊല്ലമായി ഞാനും മകനുമായി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥയിലായിരുന്നു ആതിര. അവളുടെ സ്വഭാവം ആകെ മാറിപ്പോയി. ഇടയ്ക്ക് തന്നെ വിളിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും തന്റെ സംസാരം കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്യുകയും പതിവായിരുന്നു. അൽമാസ് ഐഡിയൽ മെഡിക്കൽ സെൻറർ ഉടമസ്ഥൻ മലയാളിയായ മുസ്തഫയുമായി ബന്ധപ്പെട്ടപ്പോൾ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിക്ക് അറിയാൻ കഴിഞ്ഞത്.
സൗദി അറേബ്യയിൽ വച്ച് ആതിരയെ മയക്കു മരുന്നിന് അടിമപ്പെടുത്തി താമസ സ്ഥലത്തുനിന്നും 200 കിലോമീറ്റർ അകലെയുള്ളു യൻബുഎന്ന പ്രദേശത്ത് കൊണ്ടുപോയി എന്നും ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതംമാറ്റം നടത്തി എന്നുമാണ് അറിയാൻ കഴിഞ്ഞത്. സുബൈർ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയിൽ വച്ച് 32 വയസ്സുള്ള ആതിരേ വിവാഹം കഴിച്ചു. ഇതിന് മുൻപ് യുവതിയെ മറ്റ് രണ്ടുപേർ ദുരുപയോഗം ചെയ്തു. ആതിരയ്ക്ക് ദിവസവും ഭക്ഷണത്തിൽ ട്രക്സ് കൊടുത്തിട്ടാണ് ഇപ്രകാരം മതം മാറ്റി നിക്കാഹ് കഴിച്ചത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക് അധികാരികൾക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളും ആയി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ട്. ഇസ്ലാം തീവ്രവാദി സംഘടനകൾക്ക് ആതിരയെ കൈമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആതിരയുമായി ബന്ധപ്പെടാൻ ആകില്ലെന്നും ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ആതിര അപ്രത്യക്ഷയായി എന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം ആലപ്പുഴ സ്വദേശിനി ജെസ്സി എന്ന യുവതി ആതിരയെ മതം മാറ്റുന്ന പ്രവർത്തികളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നുമാണ് ആൻറണി പരാതിയിൽ പറയുന്നുണ്ട്. സൗദിയിൽ ആതിരയുടെ റൂംമേറ്റ് ആയിരുന്നു ജെസ്സി. ലാബിൽ ജോലി ചെയ്യുന്ന ജെസി ദിവസേന ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുന്നു എന്ന് ആതിര തന്നെ കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്നും ആൻറണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം മാനസിക വിഭ്രാന്തി ഉണ്ടായി എന്നും അതിന് ചികിത്സ നൽകിയിട്ടുള്ളതാണെന്നും ആൻറണി പറയുന്നു. ഈ രേഖകൾ കൈവശമുണ്ടെന്നും ആൻറണി പറയുന്നുണ്ട് ഫോണിൽ ആശുപത്രി അധികൃതരെ വിളിച്ചാൽ ആതിരയുടെ മേലധികാരിയായ ആസിഫും സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാൻ അനുവദിക്കാതിരിക്കുകയും ഭാര്യയെ തനിക്ക് വിട്ടുതരികയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഏവരും ചേർന്നുള്ള ഒത്തുകളിയാണ് ആതിരയുടെ കാര്യത്തിൽ നടന്നിരിക്കുന്നത്. ഏഴ് വയസ്സുകാരൻ മകനോട് പോലും സംസാരിക്കുവാൻ അവർ അനുവദിക്കുന്നില്ല.’
ഭാര്യയെ ഇസ്ലാം തീവ്രവാദികൾക്ക് കൈമാറും മുൻപായി തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുവാൻ വേണ്ട നടപടികൾ എടുക്കണം എന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആൻറണി ആവശ്യപ്പെടുകയും ചെയ്യുന്നു.