World

    • ഇറാനെ ഒതുക്കാൻ പുതു കൂട്ടുകെട്ട് തന്ത്രം മെനഞ്ഞ് ഇസ്രയേൽ ; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; ‘ഏതൊക്കെ രാജ്യങ്ങളെന്നത് വരും ദിനങ്ങളിൽ പുറത്തുവിടും‘

      ടെൽ അവീവ്: ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ സൈനികവും ആണവവുമായി ബന്ധപ്പെട്ട അഭിലാഷങ്ങൾ പല രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ പുതിയ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുമെന്ന് നെതന്യാഹു അറിയിച്ചു. മേഖലയിൽ ശക്തമായ ഒരു സുരക്ഷാ കൂട്ടായ്മ രൂപപ്പെടുന്നതിന്റെ ആദ്യഘട്ടമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും എതിരായി ഇസ്രായേൽ നടത്തിയ നടപടികൾ ഫലപ്രദമായിരുന്നുവെന്നും, അതിലൂടെ നേരിട്ടുള്ള ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയുധ നിർമ്മാണ ശേഷിയെ തകർക്കുന്നതിൽ ഇസ്രായേൽ വിജയിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം, ഇറാനിലെ നിലവിലെ ഭരണകൂടം വൈകാതെ…

      Read More »
    • ഇന്നു മുതൽ ലക്ഷ്യം യുഎസിന്റെ ടെക് കമ്പനികൾ!! ഇറാന്റെ ഓരോ നേതാക്കളുടെ കൊലയ്ക്കും ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങി 18 കമ്പനികളിൽ നിന്ന് ഓരോ യൂണിറ്റും നശിപ്പിക്കും- ഐആർജിസി

      ടെഹ്റാൻ: ഇറാന്റെ നേതാക്കളെ യുഎസും ഇസ്രയേലും ലക്ഷ്യമിടുന്നത് തുടർന്നാൽ ഇന്നു ഒന്നുമുതൽ യുഎസിന്റെ ടെക് കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) മുന്നറിയിപ്പ്. ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ യുഎസിന്റെ ടെക് കമ്പനികളെല്ലാം ആക്രമിക്കും. ഇറാനിലെ ഓരോ വധത്തിനും പകരമായി ഈ കമ്പനികൾ അവരുടെ ഓരോ യൂണിറ്റുകളുടെയും നാശം പ്രതീക്ഷിക്കണമെന്നാണ് ഭീഷണി. രാജ്യത്തെത്തിയ ആക്രമണങ്ങൾക്കും ഇറാൻ ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങൾക്കും പ്രതികാരമായാണ് ഈ നീക്കമെന്നാണ് സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതുപോലെ ഇറാന്റെ ഉദ്യോഗസ്ഥരെ വധിച്ചാൽ തങ്ങൾ ലക്ഷ്യമിട്ടേക്കാവുന്ന 18 കമ്പനികളുടെ പട്ടികയും ഐആർജിസി പുറത്തുവിട്ടു. ജീവൻ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ തൊഴിലിടങ്ങൾ വിടാൻ ജീവനക്കാരോടു നിർദേശിച്ചു. ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ, അഥവാ ജിഎംടി സമയം വൈകിട്ട് 4.30 മുതൽ, നടപടികൾ ആരംഭിക്കാമെന്നാണു പ്രഖ്യാപനം. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ തന്നെ അവരുടെ ജോലി സ്ഥലങ്ങൾ ഒഴിഞ്ഞ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഐആർജിസി നിർദ്ദേശിക്കുകയും…

      Read More »
    • നടപടിയാകില്ല…ഫോർമൂസിൽ നിന്ന് ട്രംപ് പിൻവാങ്ങുന്നു? കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ, സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കും? – റിപ്പോർട്ട്

      വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക സാവധാനം പിന്മാറുന്നതായി സൂചന നൽകി അമേരിക്ക. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് തന്റെ അടുത്തവൃത്തങ്ങളോട് പറഞ്ഞതായി യു.എസ്. മാധ്യമമായ ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് തുറക്കാനുള്ള ശ്രമം അതിനുശേഷമാകാമെന്നാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം ഇറാനെതിരേയുള്ള സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. മാത്രമല്ല സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാൻ ശ്രമിച്ചാൽ പ്രതീക്ഷിച്ചതിനെക്കാൾക്കൂടുതൽ കാലം യുദ്ധം നീളാൻ അത് ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്. ഇറാന്റെ സൈനികശേഷിയും മിസൈൽ ശേഖരവും നശിപ്പിക്കുകയും യുദ്ധനടപടികൾ ക്രമേണ അവസാനിപ്പിക്കുകയുമാണ് യു.എസ്. കൈവരിക്കേണ്ട പ്രധാനലക്ഷ്യമെന്നാണ് ട്രംപിന്‍റെ നിലപാട്. അതിനിടെ ഹോർമുസ് വഴി സ്വതന്ത്രവ്യാപാരം ഉറപ്പാക്കാൻ ഇറാനുമേൽ നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തണം. അത് പരാജയപ്പെടുകയാണെങ്കിൽ യൂറോപ്പിലെയും ഗൾഫിലെയെും സഖ്യകക്ഷികൾക്കുമേൽ സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാമെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.അതിനിടെ, യുദ്ധത്തിൽ പങ്കാളികളല്ലാത്തവരും ഇന്ധനക്ഷാമത്താൽ വലയുന്നവരുമായ രാജ്യങ്ങൾ ഹോർമുസ്…

      Read More »
    • അതിര്‍ത്തിയിലെ ലെബനീസ് ഗ്രാമത്തിലെ എല്ലാ വീടുകളും നശിപ്പിക്കും; ഗാസയിലേതിനു സമാനമായ നാശമുണ്ടാക്കും; ഹിസ്ബുള്ളയ്‌ക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിടുമെന്ന സൂചന നല്‍കി ഇസ്രയേല്‍; യുദ്ധം അവസാനിച്ചാലും നിയന്ത്രണം തുടരും

      ജെറുസലേം: അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും ഇസ്രായേല്‍ നശിപ്പിക്കുമെന്നും, തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്ത 6,00,000 ആളുകളെ വടക്കന്‍ ഇസ്രായേല്‍ സുരക്ഷിതമാകുന്നത് വരെ തിരികെ വരാന്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി. ആ പ്രദേശത്ത് ഗാസയിലേതിന് സമാനമായ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായുള്ള യുദ്ധം അവസാനിച്ചാല്‍ ലിറ്റാനി നദി വരെയുള്ള പ്രദേശം തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുമെന്ന് പറഞ്ഞ ഇസ്രായേല്‍ കാറ്റ്‌സ്, തെക്കന്‍ ലെബനനില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ ആവര്‍ത്തിച്ചു. പ്രാദേശിക യുദ്ധത്തില്‍ ടെഹ്റാനെ പിന്തുണച്ച് വെടിയുതിര്‍ക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചതിനെ തുടര്‍ന്ന്, മാര്‍ച്ച് രണ്ടിനു ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ലെബനനില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ലിറ്റാനി നദി ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (20 മൈല്‍) വടക്ക് മെഡിറ്ററേനിയന്‍ കടലുമായി ചേരുന്നു. ഈ നദിക്കും ഇസ്രായേല്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശം…

      Read More »
    • തലയ്ക്കു മുകളില്‍ ഇരമ്പിപ്പാഞ്ഞ് മിസൈലുകളും ഡ്രോണുകളും; ഒറ്റ ദിവസം കൊണ്ട് കടക്കാമെന്ന് കരുതി; കുടുങ്ങിയത് മൂന്നാഴ്ച; ഹോര്‍മൂസ് കടന്നില്ല, ഇറാന്‍ അനുവദിച്ചത് ഇടുങ്ങിയ മറ്റൊരു വഴി; ആദ്യ ഇന്ത്യന്‍ കപ്പല്‍ കരയ്ക്കടുത്തത് ജീവന്‍ പണയംവച്ച്

      ന്യൂഡല്‍ഹി: തലയ്ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകളും മിസൈലുകളും കണ്ട് ഹോര്‍മൂസ് കടലിടുക്കു കടന്നതിന്റെ ഓര്‍മയില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഇന്ത്യന്‍ പതാക ഘടിപ്പിച്ച എല്‍പിജി ടാങ്കറായ ‘പൈന്‍ ഗ്യാസ്’ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റുവൈസ് തുറമുഖത്ത് നിന്ന് ചരക്ക് കയറ്റി, ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഇടുങ്ങിയ ജലപാതയിലൂടെ തെരഞ്ഞെടുത്ത കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചു തുടങ്ങിയതിനെത്തുടര്‍ന്ന്, ഹോര്‍മുസ് കടടുടുക്ക് സുരക്ഷിതമായി കടക്കാന്‍ ഈ കപ്പലിന് ഏകദേശം മൂന്നാഴ്ചയോളം എടുത്തു. കാത്തിരിക്കുന്ന സമയത്ത് ഓരോ ദിവസവും മിസൈലുകളും ഡ്രോണുകളും തലയ്ക്ക് മുകളിലൂടെ പറക്കുന്നത് കപ്പലിലെ 27 ഇന്ത്യന്‍ ജീവനക്കാര്‍ കണ്ടിരുന്നതായി പൈന്‍ ഗ്യാസ് ചീഫ് ഓഫീസര്‍ സോഹന്‍ ലാല്‍ പറഞ്ഞു. റോയിട്ടേഴ്‌സ് കണ്ട ഒരു വീഡിയോയില്‍, കപ്പലിന് മുകളിലൂടെ രാത്രികാല ആകാശത്ത് കുറഞ്ഞത് അഞ്ച് പ്രൊജക്‌റ്റൈലുകള്‍ എങ്കിലും കുതിച്ചുപായുന്നത് കാണാം. മാര്‍ച്ച് 11-ഓടെ യാത്ര ആരംഭിക്കാന്‍ തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍…

      Read More »
    • ‘ഇറാനെതിരെയുള്ള സൈനീക നീക്കം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല; കാരണം, സമയപരിധി നിശ്ചയിച്ചിട്ടില്ല; തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു‘: നെതന്യാഹു

      ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ മുന്നേറിയിട്ടുണ്ടെങ്കിലും അത് അവസാനിപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . “തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു. എന്നാൽ സമയപരിധിയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ഇത്രനാളിനുള്ളിൽ തീർക്കണം എന്നതിലുപരി ദൗത്യം എന്ന നിലയിലാണ് യുദ്ധം പകുതി പിന്നിട്ടത്,” അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ “ആയിരക്കണക്കിന് ഇറാൻ സൈനികരെ നിർവീര്യമാക്കാൻ കഴിഞ്ഞു” എന്നതടക്കമുള്ള നേട്ടങ്ങൾ കൈവരിച്ചുവെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇറാന്റെ ആയുധ ശേഖരം പൂർണ്ണമായും ഇല്ലാതാക്കുന്നതിനടുത്ത് ഇസ്രയേലും അമേരിക്കയും എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ച നെതന്യാഹു, “ഈ ഭരണകൂടം അകത്തുനിന്ന് തകരുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അത് ഞങ്ങളുടെ നേരിട്ടുള്ള ലക്ഷ്യമല്ല. നിലവിൽ ഞങ്ങൾ ചെയ്യുന്നത് അവരുടെ സൈനിക ശേഷി, മിസൈൽ ശേഷി, ആണവ ശേഷി എന്നിവ നശിപ്പിക്കുകയും അവരെ അകത്തുനിന്ന് ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ്,” എന്നും വ്യക്തമാക്കി. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കങ്ങൾ നടത്തുന്നതായുള്ള…

      Read More »
    • യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 4 ലക്ഷം സൈനികര്‍; ഡ്രോണ്‍ ആക്രമണവും നിരീക്ഷണവും ഭയന്ന് ഇന്റര്‍നെറ്റ് വിഛേദനം; തകരുന്ന സമ്പദ് വ്യവസ്ഥ, കാര്‍ഷിക പ്രക്ഷോഭം: മുറുമുറുപ്പുമായി വിശ്വസ്തരും; പുടിനെതിരേ റഷ്യയില്‍ അതൃപ്തി ഉരുണ്ടുകൂടുന്നു; എണ്ണ കയറ്റുമതിയും പ്രതിസന്ധിയില്‍

      മോസ്‌കോ: റഷ്യന്‍ സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യയും സാമ്പത്തിക ബാധ്യതകളും ക്രെംലിന്‍ അനുകൂലികള്‍ക്കിടയില്‍പ്പോലും പ്രകടമാകുന്ന അതൃപ്തിയും ജനങ്ങള്‍ക്കിടയിലെ വ്‌ലാഡിമിര്‍ പുടിന്റെ സ്വാധീനത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നെന്നു ‘ദി ടൈംസ്’ റിപ്പോര്‍ട്ട്. 2026 മാര്‍ച്ചില്‍ മോസ്‌കോയിലെ റെഡ് സ്‌ക്വയറിന് സമീപം നടന്ന റാലിയില്‍ തന്റെ മൂന്നാം തവണത്തെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോള്‍ പുടിന്റെ കണ്ണുകളില്‍ നിന്ന് ആനന്ദക്കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. ‘റഷ്യയ്ക്ക് മഹത്വം!’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞപ്പോള്‍ അനുകൂലികള്‍ ആവേശത്തോടെ അത് ഏറ്റെടുത്തു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം, റഷ്യയ്ക്ക് മഹത്വം വാഗ്ദാനം ചെയ്ത പുടിന്‍ ഉക്രെയ്‌നിലെ വിനാശകരമായ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്രെംലിനില്‍ ഇപ്പോള്‍ കണ്ണുനീര്‍ ഉണ്ടെങ്കില്‍ അത് ആനന്ദത്തിന്റേതല്ല, മറിച്ച് യുദ്ധം വരുത്തിവെച്ച സാമ്പത്തിക-സാമൂഹിക തകര്‍ച്ചയില്‍ നിന്നുള്ള നിരാശയുടേതും കോപത്തിന്റേതുമാണ്. ‘ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഇത് ബാധിച്ചിട്ടുണ്ട്’- പ്രമുഖ ക്രെംലിന്‍ വിദഗ്ധയും ആര്‍.പോളിറ്റിക് (R.Politik) തലവനുമായ ടാറ്റിയാന സ്റ്റാനോവയ പറഞ്ഞു. ‘ഇതൊരു സഞ്ചിത പ്രഭാവമാണ് (cumulative effect), ഇത് എല്ലാം അസ്ഥിരപ്പെടുത്തുന്ന ഒരുതരം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു’- അദ്ദേഹം…

      Read More »
    • ഇറാനിലെ ഇസ്ഫഹാനിൽ വൻ ആക്രമണം; ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോ​ഗിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

      വാഷിങ്ടൺ/ടെഹ്റാൻ: ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാനെന്നാണ് യുഎസ് വിലയിരുത്തൽ. കഴിഞ്ഞവർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു. അതേസമയം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

      Read More »
    • യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണം; ഇറാൻ യുദ്ധത്തിന് മുമ്പ് ഇടനിലക്കാർ വഴി പ്രതിരോധ നിക്ഷേപങ്ങൾ നടത്താൻ ശ്രമം

      വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഹെഗ്‌സെത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ പ്രമുഖ പ്രതിരോധ കമ്പനികളിൽ വൻ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. ഫെബ്രുവരിയിൽ, ഐഷെയേഴ്‌സ് പ്രതിരോധ വ്യവസായ ആക്ടീവ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഹെഗ്‌സെത്തിന്റെ ബ്രോക്കർ ബാങ്കിങ് സ്ഥാപനം മോർഗൻ സ്റ്റാൻലിയിലൂടെ ബ്ലാക്ക്റോക്കുമായി ബന്ധപ്പെടുകയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇറാൻ യുദ്ധം ആരംഭിച്ച സമയത്ത് ഈ ഫണ്ടിന് 12.4 ശതമാനം നഷ്ടം രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മോർഗൻ സ്റ്റാൻലി ക്ലയന്റുകൾക്ക് ഈ ഫണ്ട് ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് ചർച്ച ചെയ്ത നിക്ഷേപം നടപ്പായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപ സാധ്യതകൾ ബ്രോക്കർ അന്വേഷിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, ആരോപണങ്ങളെ പെന്റഗൺ ശക്തമായി നിഷേധിച്ചു. ആരോപണം തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി പെന്റഗൺ വക്താവ് സീൻ…

      Read More »
    • ഇസ്ഫഹാന്‍ അഗ്നിഗോളം: ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് അമേരിക്ക; വീഡിയോ പുറത്തുവിട്ട് ട്രംപ്

      ടെഹ്‌റാന്‍: ഇറാന്റെ ഇസ്ഫഹാനിലെ ഊര്‍ജകേന്ദ്രത്തിന് നേരെ അമേരിക്കയുടെ കടുത്ത ആക്രമണം. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്ഫഹാനില്‍ ഉഗ്ര സ്‌ഫോടനത്തില്‍ തീയാളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കിട്ടു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് ട്രംപ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2.3 മില്യണ്‍ ജനങ്ങളാണ് ഇസ്ഫഹാനിലുള്ളത്. ഇതിന് ആണവകേന്ദ്രത്തിന് പുറമെ ബദ്?ര്‍ സൈനികത്താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു ബങ്കര്‍ ബസ്റ്റര്‍ ബോംബിന് ഏകദേശം 2000 പൗണ്ട് ഭാരം വരും. ഇതിന് പുറമെ ഭൂമി തുളച്ച് കയറുന്ന വിവിധയിനം ബോംബുകളും അമേരിക്ക പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഇസ്ഫഹാനിലെ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂണില്‍ അമേരിക്ക ആക്രമണം നടത്തിയപ്പോഴും ഇസ്ഫഹാനില്‍ ബോംബിട്ടിരുന്നു. BREAKING: President Trump just posted a video of MASSIVE explosions in Isfahan, Iran following what’s believed to be U.S.-Israeli airstrikes We clearly hit something pretty…

      Read More »
    Back to top button
    error: