World
-
നായയാണെന്ന് കരുതി 15,000 രൂപയ്ക്ക് യുവതി വാങ്ങി വളർത്തിയത് കുറുക്കനെ!
ചൈനയിലെ ഒരു കടയിൽ നിന്നും നായയാണെന്ന് കരുതി യുവതി വാങ്ങി വളർത്തിയത് കുറുക്കനെ. പട്ടിക്കുട്ടിയെ സ്വന്തമാക്കി മാസങ്ങൾ കഴിഞ്ഞിട്ടും അത് പട്ടിയുടെ സ്വഭാവ രീതികളൊന്നും കാണിക്കാതെ വന്നതോടെ സംശയം തോന്നിയ ഉടമ, മൃഗശാല അധികൃതരെ സമീപിച്ചപ്പോഴാണ് താൻ പട്ടിയെന്ന് കരുതി ഇതുവരെ വളർത്തിയത് പട്ടിയല്ല, മറിച്ച് കുറുക്കൻ ആണെന്ന് തിരിച്ചറിയുന്നത്. ചൈനയിലെ ഷാൻസി മേഖലയിലെ ജിൻഷോംഗിൽ താമസിക്കുന്ന മിസ് വാങ്, ജാപ്പനീസ് സ്പീറ്റ്സ് നായക്കുട്ടിയാണെന്ന് കരുതി മൃഗങ്ങളെ വിൽക്കുന്ന കടയിൽ നിന്നുമാണ് ഒരു പട്ടിക്കുട്ടിയെ വാങ്ങിയത്. വളർത്തുനായകളോട് ഏറെ സ്നേഹം ഉണ്ടായിരുന്ന അവർ, ആ നായക്കുട്ടിയെ തൻറെ വീട്ടിലെത്തിച്ച് കൃത്യമായ പരിചരണങ്ങൾ നൽകി വളർത്തി. നായയെ വാങ്ങുമ്പോൾ പെറ്റ് ഷോപ്പ് ജീവനക്കാർ, അത് ജാപ്പനീസ് സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണെന്നായിരുന്നു അവളോട് പറഞ്ഞിരുന്നത്. അന്ന് 15,000 രൂപ നൽകിയാണ് മിസ് വാങ് ആ നായക്കൂട്ടിയെ സ്വന്തമാക്കിയത്. എന്നാൽ, വീട്ടിലെത്തിച്ച് മൂന്നാല് മാസങ്ങൾ പിന്നിട്ടിട്ടും നായ ഒരിക്കൽ പോലും കുരയ്ക്കാതിരുന്നതും നായകളുടെ പൊതുസ്വാഭാവങ്ങളൊന്നും കാണിക്കാതിരുന്നതും…
Read More » -
യു.എ.ഇയിലേക്ക് 45 ഇനം സാധനങ്ങള്‍ കൊണ്ടുവരുത്, കയറ്റുമതിക്കും വിലക്ക്, യാത്രയ്ക്ക് മുമ്പ് ലിസ്റ്റ് പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം
അബുദാബി: രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. യു.എ.ഇയിലേക്ക് 45 ഇനം വസ്തുക്കള്‍ കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും രാജ്യം വിലക്കേര്‍പെടുത്തി. ചില ഉല്‍പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചിലതിന് നിയന്ത്രണവുണ് ഏര്‍പെടുത്തിയത്. യു.എ.ഇയിലേക്ക് വരുന്നവര്‍ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിര്‍ബന്ധമായും പരിശോധിക്കണമെന്നും നിരോധനമോ നിയന്ത്രണമോയുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ഥിച്ചു. നിരോധനം ഏര്‍പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയന്ത്രിത ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. നിയമം ലംഘിച്ച് ഇത്തരം ഉല്‍പന്നങ്ങള്‍ യു.എ.ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും. നിരോധിത വസ്തുക്കള്‍ ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും…
Read More » -
ഇന്ത്യൻ ദമ്പതികളെയും ആറ് വയസ്സുള്ള മകനേയും അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തി
ന്യുയോർക്ക്:ഇന്ത്യക്കാരായ ദമ്ബതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകൻ യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കര്‍ണാടകയിലെ ദാവണ്‍ഗരെ സ്വദേശികളായ യോഗേഷും ഭാര്യയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയര്‍മാരായി ജോലിചെയ്യുകയാണ്. കഴിഞ്ഞ ഒൻപതുവര്‍ഷമായി യോഗേഷ് അമേരിക്കയിലാണെന്നാണ് കുടുംബം പറയുന്നത്. ബാള്‍ട്ടിമോര്‍ പോലീസിന്റെ ഫോണ്‍കോളിലൂടെയാണ് സംഭവം അറിയുന്നതെന്നും മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും കര്‍ണാടകയിലുള്ള ബന്ധുക്കള്‍ പ്രതികരിച്ചു. അതേസമയം യോഗേഷും പ്രതിഭയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ഇത്തരമൊരു കൃത്യത്തിന് കാരണമായത് എന്താണെന്നറിയില്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാനായി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
Read More » -
ചൈനയിലെ യുവാക്കൾ മാനസിക സമ്മർദ്ദങ്ങളിൽ രക്ഷപെടാൻ ചെയ്യുന്നത്…. വീടും വേണ്ട, ഓഫീസും വേണ്ട, സമാധാനം മതി, വാരാന്ത്യങ്ങൾ ഹോട്ടലുകളിൽ
ചൈനയിലെ യുവാക്കൾക്കിടയിൽ മാനസിക സമ്മർദ്ദം കൂടി വരുന്നതുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇപ്പോഴിതാ മാനസിക സമ്മർദ്ദങ്ങളിൽ രക്ഷപെടാൻ ചൈനക്കാർ നടത്തുന്ന ശ്രമങ്ങളും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഒറ്റപ്പെടൽ ഒഴിവാക്കാനുമായി താൽക്കാലിക പങ്കാളികളെ തേടുന്ന ശീലം ചെറുപ്പക്കാർക്കിടയിൽ കൂടി വരുന്നതായി ഏതാനും ദിവസങ്ങൾക്കു മുൻപ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ സമ്മർദ്ദത്തെ മറികടക്കാൻ വാരാന്ത്യങ്ങൾ ഹോട്ടലുകളിൽ ചെലവഴിക്കുന്ന പതിവിലേക്ക് കൂടി ചൈനക്കാർ മാറിയിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. “ഗ്യാപ്പ് ഡേയ്‌സ്” എന്നാണ് ഈ പുതിയ ട്രെൻഡിനെ വിശേഷിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ വാരാന്ത്യങ്ങളിൽ ചെറിയ ഇടവേളകൾ എടുക്കുകയും ആഡംബര ഹോട്ടലുകളിലും മറ്റും സമയം ചെലവഴിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ പ്രവണതയെ പിന്തുണയ്ക്കുന്നവർ ഹോട്ടലുകളിൽ താമസിക്കുന്നത് സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിനിൽക്കാനും ജോലിയിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായിമാണ്. ഒരു…
Read More » -
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയുള്ള ബില്‍ മന്ത്രിസഭ പാസാക്കി
ബര്‍ലിൻ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയുള്ള ബില്‍ ജര്‍മൻ മന്ത്രിസഭ പാസാക്കി. കഞ്ചാവ് കൈവശംവെക്കാനും ചെടികള്‍ വളര്‍ത്താനും ജനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് ബില്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാം.മൂന്ന് കഞ്ചാവ് ചെടി വരെ വളര്‍ത്താനുള്ള അനുമതിയും ജര്‍മനി നല്‍കുന്നുണ്ട്. കരിഞ്ചന്തയിലെ കഞ്ചാവ് കച്ചവടത്തിന് തടയിടാനും ലഹരിമൂലമുള്ള കുറ്റകൃത്യങ്ങള്‍ ഒരുപരിധി വരെ കുറക്കാനും തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജര്‍മൻ ചാൻസലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. കഞ്ചാവിനുള്ള നിയന്ത്രണം നീക്കുന്നതിലൂടെ അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും അവബോധവും വളര്‍ത്താനും പുതിയ ബില്‍ സഹായിക്കുമെന്ന് ചാൻസലർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Read More » -
ആസ്‌ട്രേലയയിലെ മെൽബണിൽ ഓണം നാളെ, ഗംഭീരവിരുന്നൊരുക്കി ‘മാവ്’
മെൽബൺ: ആസ്‌ട്രേലയയിൽ ആയിരക്കണക്കിന് മലയാളികൾ തിങ്ങി പാർക്കുന്ന മെൽബണിൽ ഓണത്തെ വരവേൽക്കാൻ ഗംഭീര തയ്യാറെടുപ്പുകൾ. രാജ്യത്തെ തന്നെ ഏറ്റവും ‘മുതിർന്ന’ മലയാളി സംഘടന ആയ മലയാളീ അസോസിയേഷൻ ഓഫ് വിക്റ്റോറിയ(മാവ്)ആണ് വമ്പൻ തയ്യാറെടുപ്പുകളോടെ മലയാളികൾക്കായി ഓണം അവതരിപ്പിക്കുന്നത് ചലച്ചിത്ര താരവും പിന്നണി ഗായികയുമായ രമ്യ നമ്പീശൻ മുഖ്യാഥിതി ആയി എത്തുന്ന ഓണാഘോഷ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഒരു വശത്ത് വടം വലി മുതൽ ‘മലയാളി മങ്ക’ മത്സരം വരെ ആഘോഷത്തിന്റെ ഭാഗമായെത്തുമ്പോൾ മറുവശത്ത് ഗംഭീര ഓണ സദ്യയും തയ്യാറാക്കുന്നുണ്ട് മാവിന്റെ സ്‌ഥിരം വേദി ആയ സ്പ്രിങ്‌വേൽ ടൗൺ ഹാളിൽ ആഗസ്ത് 19 ന് രാവിലെ 10 മണിക്ക് ആഘോഷപരിപാടി കൾ ആരംഭിക്കും.
Read More » -
ചൈനയിൽ താൽക്കാലിക പങ്കാളികളെ തേടുന്ന യുവതി യുവാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്
ചൈനയിൽ താൽക്കാലിക പങ്കാളികളെ തേടുന്ന യുവതി യുവാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സങ്കീർണ്ണവും ദീർഘകാലവുമുള്ള ബന്ധങ്ങൾ ഒഴിവാക്കി സഹയാത്രികരായ ആളുകളുമായി ചേർന്ന് താൽക്കാലിക പങ്കാളികളായി ജീവിക്കാൻ ചൈനയിലെ ചെറുപ്പക്കാർ കൂടുതലായി താല്പര്യം പ്രകടിപ്പിക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഈ സവിശേഷമായ സാമൂഹിക ഇടപെടലിന് ലിംഗഭേദവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ താൽക്കാലിക പങ്കാളികൾ എന്ന ആശയത്തോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള പങ്കാളികളെ കണ്ടെത്താൻ ചെറുപ്പക്കാർ കൂടുതലായി ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണെന്നും സൗത്ത്ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം, ഗെയിമിംഗ്, ഫിറ്റ്നസ്, യാത്ര, ചാറ്റിംഗ്, സംഗീതം തുടങ്ങിയ കാര്യങ്ങളിൽ സമാന സ്വഭാവം പങ്കിടുന്ന ആളുകളെയാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ താത്കാലിക പങ്കാളികളായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ പരിചയപ്പെടുന്ന ആളുകളിൽ ഒരുമിച്ചു പോകാൻ താല്പര്യപ്പെടുന്നവർ തങ്ങളുടെ ഇഷ്ടം പങ്കുവെക്കുന്നു. എന്നാൽ, യാതൊരുവിധത്തിലുള്ള കരാറുകളോ നിബന്ധനകളോ സാമൂഹിക കെട്ടുപാടുകളോ…
Read More » -
ഹൈവേയിലേക്ക് വിമാനത്തിന്റെ ക്രാഷ് ലാന്‍ഡിങ്; ബൈക്കിലും കാറിലും ഇടിച്ച് തീഗോളമായി, മരണം 10
ക്വലാലംപുര്‍: മലേഷ്യയില്‍ സ്വകാര്യ വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങി 10 പേര്‍ മരിച്ചു. ക്വാലാലംപുരിലെ എക്സ്പ്രസ് വേയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്ത ചെറു വിമാനം കാറിലും ബൈക്കിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ എട്ട് പേരും ബൈക്ക് യാത്രികനും കാറിലുണ്ടായിരുന്ന ആളുമാണ് മരിച്ചത്. ബീച്ച് ക്രാഫ്റ്റ് 390 മോഡല്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാങ്കാവിയില്‍ നിന്നും സിലന്‍ഗോറിലേക്ക് പോവുകയായിരുന്ന വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഹൈവേയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40നായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. [ EXCLUSIVE ] Elmina Plane Crash : Final Moments Captured on GCE Find out more about the crash here: https://t.co/QDrSQMAnGY#elmina #shahalam #planecrash #malaysia pic.twitter.com/Vw26SA4UeN…
Read More » -
ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം; പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു
ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം രചിച്ച് ന്യൂയോര്‍ക്കിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് വിജയകരമായി മനുഷ്യനില്‍ വച്ചു പിടിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ലാങ്കോണ്‍ ഹെല്‍ത്തിലെ സര്‍ജറി വിഭാഗത്തിന്റെ പ്രഫസറും ചെയര്‍മാനുമായ റോബര്‍ട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജീവിച്ചിരിക്കുന്ന രോഗികളില്‍ നടത്താനുള്ള ഓപ്പറേഷനിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിത് .വെന്റിലേറ്റര്‍ പിന്തുണയില്‍ 32 ദിവസത്തിന് ശേഷവും ഹൃദയമിടിപ്പ് നിലനിര്‍ത്തിയിരുന്ന 57 കാരനായ മൗറിസ് മില്ലറിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചത്. കഴിഞ്ഞ മാസം 14 നായിരുന്നു ശസ്ത്രക്രിയ . ഒരു മാസമായി വൃക്ക ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസത്തേക്ക് കൂടി അതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്നും ഡോ. മോണ്ട്ഗോമറി പറഞ്ഞു.മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലാണ് പരീക്ഷണം എന്നവണ്ണം പന്നിയുടെ വൃക്ക വച്ചു പിടിപ്പിച്ചത് .
Read More » -
ഇസ്രായേലിൽ 5500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി; 3300 വർഷം പഴക്കമുള്ള കോട്ടയുടെ ഭാഗങ്ങളും കണ്ടെത്തി
ഇസ്രായേലിൽ സുപ്രധാനമായ ഒരു കണ്ടെത്തലുമായി ഗവേഷകർ. 5500 വർഷം പഴക്കമുള്ള ഒരു കവാടമാണ് ഇപ്പോൾ ഗവേഷകർ ഇവിടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന നഗരമായ ടെൽ എറാനിയിലേക്കുള്ളതാണ് കല്ലും മണ്ണും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാത എന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി ചൊവ്വാഴ്ച പറഞ്ഞു. കിര്യത് ഗാട്ടിന്റെ വ്യാവസായിക മേഖലയ്ക്ക് സമീപം നടത്തിയ ഖനനത്തിനിടെയാണ് ഗവേഷകർ ഈ പ്രവേശനകവാടം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ സുപ്രധാനമായ കണ്ടെത്തൽ. ടെൽ എറാനിയിലെ ഈ ഖനനം പ്രവേശന കവാടം മാത്രമല്ല വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഏകദേശം 3300 വർഷം പഴക്കം വരുന്ന വെങ്കലയുഗത്തിന്റെ തുടക്കത്തിൽ നിന്നുള്ള കോട്ടയുടെ ഭാഗങ്ങളും ഇവിടെ കണ്ടെത്തി. പുരാതന കാലത്തെ നഗര കേന്ദ്രങ്ങളും, അവയെങ്ങനെയാണ് പ്രതിരോധം തീർത്തിരുന്നത് എന്നും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ആന്റിക്വിറ്റീസ് അതോറിറ്റി ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിക്ക് വേണ്ടി എക്സ്കവേഷൻ ഡയറക്ടർ എമിലി ബിഷോഫ് പറഞ്ഞത്, ‘വെങ്കല…
Read More »