World

    • ഷി ജിന്‍പിങ് വരാത്തതില്‍ നിരാശ; ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയെന്ന് ബൈഡന്‍

      വാഷിങ്ടണ്‍: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നതില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജിന്‍പിങ് പങ്കെടുക്കാത്തത് ഏറെ നിരാശാജനകമാണ്. എന്നാല്‍ അദ്ദേഹത്തെ കാണുമെന്നും ബൈഡന്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. ഉച്ചകോടിക്കായി ഈ മാസം ഏഴിന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ മാസം 9, 10 തീയതികളിലാണ് ഡല്‍ഹിയില്‍ വെച്ച് ജി 20 ഉച്ചകോടി നടക്കുന്നത്. ഷി ജിന്‍പിങ്ങിന് പുറമെ, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ജിന്‍പിങ്ങിന് പകരം പ്രധാനമന്ത്രി ലി ക്വിയാങ് ജി 20 യില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റിന് പുറമെ, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷാള്‍സ്, ബ്രിട്ടീഷ്…

      Read More »
    • ഡിസ്‍നിലാൻഡിൽ നടക്കുന്നത് വൻ കൊള്ള! സന്തോഷത്തിന് പേരുകേട്ട ഈ സ്ഥലം ഇപ്പോൾ എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല

      ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്ന സഞ്ചാരകേന്ദ്രമാണ് ഡിസ്നി ലാൻഡ്. ഭൂമിയിലെ ഏറ്റവും സന്തോഷകരമായ സ്ഥലം എന്നറിയപ്പെടുന്ന ഈ ഡിസ്നി തീം പാർക്ക്, 1955 -ൽ ആരംഭിച്ചത് മുതൽ ആ മാന്ത്രികത അനുഭവിക്കാൻ മുതിർന്നവരും കുട്ടികളുമായി ആയിരക്കണക്കിനാളുകളാണ് ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. പാരീസിൽ ആയാലും ഒർലാൻഡോയിൽ ആയാലും കാലിഫോണിയയിൽ ആയാലും ഡിസ്നിലാൻഡിനോടുള്ള ആളുകളുടെ പ്രിയം ഒരുപോലെയാണ്. ഒരു കാന്തത്തിന് ചുറ്റും എന്നതുപോലെ എപ്പോഴും ഒരു വലിയ ജനക്കൂട്ടത്തെ തന്നെ ചുറ്റും ആകർഷിച്ചു നിർത്താനുള്ള ശേഷി ഈ തീം പാർക്കിനുണ്ട്. എന്നാൽ, സന്തോഷത്തിന് പേരുകേട്ട ഈ സ്ഥലം ഇപ്പോൾ എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല എന്നാണ് ഒരു സമീപകാല സംഭവം സൂചിപ്പിക്കുന്നത്. മരിയോ സെലയ എന്ന കനേഡിയൻ സ്വദേശിയാണ് അടുത്തിടെ ഡിസ്നിലാൻഡ് സന്ദർശിച്ചതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തിയത്. ഡിസ്നിലാൻഡ് സന്ദർശിക്കാൻ തന്റെ നാലംഗ കുടുംബത്തിന് ചിലവായ ഭീമമായ തുകയുടെ വിശദാംശങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു മരിയോ സെലയയുടെ ഈ പ്രതികരണം. ഇദ്ദേഹം tiktok…

      Read More »
    • സിംഗപ്പൂര്‍ പ്രസിഡന്റായി ഇന്ത്യൻ വംശജൻ

      ഇന്ത്യൻ വംശജനായ തര്‍മൻ ഷണ്‍മുഖരത്നത്തിന് സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയം നേടിയത്. വ്യക്തമായ മുൻതൂക്കത്തോടെയാണ് തര്‍മൻ ഷണ്‍മുഖരത്നത്തിന്റെ ജയം. ശനിയാഴ്ച പുലര്‍ച്ചെയാണ് റിട്ടേണിങ് ഓഫീസര്‍ ടാങ് മെങ് ഡുയി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.എതിരാളികള്‍ക്ക് യഥാക്രമം 15.72, 13.88 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.

      Read More »
    • എല്ലാം ഓകെയാണ്, ഞാന്‍ ജീവനോടെയുണ്ട്! ‘സംസ്‌കാരച്ചടങ്ങിന്’ പിന്നാലെ പ്രിഗോഷിന്റെ വീഡിയോ പ്രചരിക്കുന്നു

      മോസ്്‌കോ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ കൂലിപ്പട്ടാളത്തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്റെ സംസ്‌കാരച്ചടങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ചൊവ്വാഴ്ച പ്രിഗോഷിന്റെ മൃതദേഹം ജന്മാനാടായ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് സംസ്‌കരിച്ചത്. യുക്രൈന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ജിറാഷെങ്കോയാണ് എക്‌സില്‍ പ്രിഗോഷിന്റെ വീഡിയോ പങ്കുവെച്ചത്. ”താന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്കായി… ഇപ്പോള്‍ 2023 ഓഗസ്റ്റ് രണ്ടാം പകുതിയിലെ വാരാന്ത്യമാണ്. താന്‍ ആഫ്രിക്കയിലാണെന്ന് വീഡിയോയില്‍ പ്രിഗോഷിന്‍ പറയുന്നു. എല്ലാം ഓകെയാണെന്നു പറഞ്ഞ ശേഷം ക്യാമറയ്ക്കുനേരെ പ്രിഗോഷിന്‍ കൈവീശുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം വീഡിയോ എന്നെടുത്തതാണെന്നോ എവിടെനിന്ന് പകര്‍ത്തിയതാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പ്രിഗോഷിന്‍ വിമാനാപകടത്തില്‍ മരിച്ചത്. റഷ്യയുടെ അന്വേഷണ സംഘം മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിച്ചു. റഷ്യന്‍ സുരക്ഷാസേനയുടെ കനത്ത കാവലിലായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ശവകുടീരത്തില്‍ മരത്തില്‍ തീര്‍ത്ത കുരിശ് സ്ഥാപിക്കുകയും റഷ്യയുടെയും വാഗ്നര്‍ സേനയുടെയും പതാകകള്‍ നാട്ടുകയും ചെയ്തു.

      Read More »
    • ‘ഗൾഫ് കർണാടകോസ്താവ’ സെപ്തംബർ 10ന് ദുബൈയിൽ

      ദുബൈ: കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോളതലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമായ ‘ഗൾഫ് കർണാടകൊസ്താവ’ സെപ്റ്റംബർ 10-ന് ദുബൈയിൽ നടക്കും. ഗ്രാൻഡ് ഹയാത്തിലാണ് പരിപാടി. ഗൾഫ് മേഖലയിലെ പ്രഗത്ഭരായ കർണാടക വ്യവസായികളുടെ സംഗമം, കർണാടക ഭക്ഷണ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ, നൃത്ത- സംഗീത പരിപാടികൾ എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും. സാമ്പത്തിക വിജയങ്ങൾക്കപ്പുറം സാമൂഹ്യ- സാമ്പത്തിക വളർച്ചയുടെ പുരോഗതിയ്ക്ക് ഗൾഫ് മേഖലയിൽ നേതൃത്വം നൽകിയ കർണാടക വ്യവസായ പ്രമുഖരെ ‘ഗൾഫ് രത്ന അവാർഡ്’ നൽകി ചടങ്ങിൽ ആദരിയ്ക്കും. പ്രമുഖ കലാകാരൻമാർ കലാ സാംസ്കാരിക സംഗീതപരിപാടികൾ അവതരിപ്പിയ്ക്കും. ദുബൈ രാജ കുടുംബാംഗവും എം.ബി.എം ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് മുഹമ്മദ് അൽമക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഗൾഫും കർണാടകയും തമ്മിലുള്ള സാമൂഹ്യ സാംസ്കാരിക ബന്ധത്തെ ശക്തീകരിയ്ക്കാൻ ഗൾഫ് കർണാടകോസ്താവയ്ക്ക് കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

      Read More »
    • ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെ ചൈനീസ് പ്രസിഡ​ന്റ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം; പ്രധാനമന്ത്രി ലി ചിയാങ് പകരമെത്തുമെന്ന് റിപ്പോർട്ട്

      ദില്ലി: ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം. ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാൻ ഷി ജിൻപിങ് ആലോചിക്കുന്നു എന്നാണ് സൂചന. ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിൻറെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം തുടരുന്നത്. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈന തർക്കം മുറുകിയിരുന്നു. ബ്രിക്സ് ഉച്ചകോടിക്കിടെ അതിർത്തിയിലെ പിൻമാറ്റത്തിന് ധാരണയുണ്ടായെങ്കിലും ഇതും നടപ്പായിട്ടില്ല. റഷ്യൻ പ്രസിഡൻറും എത്താത്ത സാഹചര്യത്തിൽ ദില്ലിയിൽ അമേരിക്കൻ മേധാവിത്വം പ്രകടമാകും എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. ഇതെല്ലാം ഷി ജിൻപിങ് ഉച്ചകോടിയിൽ…

      Read More »
    • സെൻട്രൽ ജോഹന്നാസ്ബർഗിലെ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 60ലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

      ജോഹന്നാസ്ബർഗ്: സെൻട്രൽ ജോഹന്നാസ്ബർഗിലെ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 60ലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ നഗരത്തിലെ എമർജൻസി സർവീസാണ് അപകടവിവരം അറിയിച്ചത്. 43 പേർക്ക് പരിക്കേറ്റു. പത്തിലേറെ കുട്ടികളും മരിച്ചവരിൽപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിച്ചെന്ന് എമർജൻസി മാനേജ്‌മെന്റ് സർവീസസ് വക്താവ് റോബർട്ട് മുലൗദ്സി പറഞ്ഞു. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ തുടരുകയാണെന്ന് സംഭവസ്ഥലത്തെ എഎഫ്‌പി റിപ്പോർട്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ കാരണം വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായി ആളുകൾ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും തീപിടിത്തമുണ്ടായപ്പോൾ ആളുകൾ അകത്ത് കുടുങ്ങിയിരിക്കാമെന്നും അധികൃതർ വ്യക്തമാക്കി. നഗരമധ്യത്തിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ അനധികൃതമായി കൈവശം വയ്ക്കുന്നത് വ്യാപകമാണെന്നും പലതും താമസക്കാരിൽ നിന്ന് വാടക ഈടാക്കുന്ന ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

      Read More »
    • സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്;മൈക്കിലൂടെ ബാങ്ക് വിളിക്കാൻ അനുമതി നല്‍കി ന്യൂയോര്‍ക്ക് ഭരണകൂടം

      ന്യുയോർക്ക്:പൊതുജനങ്ങള്‍ക്ക് കേള്‍ക്കുന്ന രീതിയില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടം അനുമതി നല്‍കി.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനില്‍ മഗ്‌രിബ് ബാങ്കിനും അനുമതി നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപാര്‍ട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ശബ്ദനിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്കിനു വിലക്കില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. പുതിയ നിയമം നടപ്പാക്കിയതോടെ ഇനിമുതല്‍ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്കായുള്ള ബാങ്കിന് പ്രത്യേക പെര്‍മിറ്റ് എടുക്കേണ്ട ആവശ്യമില്ല.

      Read More »
    • റഷ്യയ്‌ക്കെതിരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങള്‍ കത്തി

      മോസ്‌കോ: റഷ്യയ്ക്ക് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. സ്‌കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് യാത്രാവിമാനങ്ങള്‍ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യ അറിയിച്ചു. നാല് ഇല്യൂഷിന്‍ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം നേരിട്ടത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തിരിച്ചടിക്ക് റഷ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റഷ്യയിലെ ബെല്‍ഗരത്ത് പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തോട് പ്രതികരിക്കാന്‍ യുക്രൈന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി മുമ്പ് പറഞ്ഞിരുന്നു. ഇത് തികച്ചും ന്യായമായ പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. The #Russian Ministry of Defense repels a drone attack at the airport in #Pskov. Preliminarily, there are no casualties, the scale of destruction is being specified, said…

      Read More »
    • കിസ്സിങ് ഈസ് ഇന്‍ജൂസിയസ് ടു ഹെല്‍ത്ത്; കാമുകിയെ 10 മിനിറ്റ് തുടര്‍ച്ചയായി ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു!

      ബെയ്ജിങ്: കാമുകിയെ തുടര്‍ച്ചയായി പത്തു മിനിറ്റ് ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കില്‍ നടന്ന സംഭവം സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്ത്. ചൈനയില്‍ പ്രണയദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 22നു കമിതാക്കള്‍ ചുംബിക്കുന്നതിനിടെ കാമുകനു ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ചെവിക്കല്ലില്‍ സുഷിരങ്ങളുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ രണ്ടു മാസമെടുക്കുമെന്നാണ് വിവരം. ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിലെ വായു മര്‍ദത്തില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാത്രമല്ല, പങ്കാളിയുടെ ശ്വാസോച്ഛ്വാസത്തിലെ വ്യതിയാനവും കാരണമായി. ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നാണ് ചൈനീസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008ല്‍ ദക്ഷിണ ചൈനയില്‍ നിന്നുള്ള യുവതിക്ക് ചുംബനത്തിനിടെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ചുംബനത്തിനിടെ കാമുകന്റെ കേള്‍ശക്തി നഷ്ടപ്പെട്ട വാര്‍ത്ത ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്കു വഴിവച്ചു. ചൈനീസ് സമൂഹമാധ്യമമായ ഡൗയിനില്‍ മാത്രം ഈ വാര്‍ത്തയ്ക്ക് പത്തു ലക്ഷത്തിലധികം…

      Read More »
    Back to top button
    error: