മോസ്്‌കോ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ കൂലിപ്പട്ടാളത്തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്റെ സംസ്‌കാരച്ചടങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ചൊവ്വാഴ്ച പ്രിഗോഷിന്റെ മൃതദേഹം ജന്മാനാടായ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് സംസ്‌കരിച്ചത്. യുക്രൈന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ജിറാഷെങ്കോയാണ് എക്‌സില്‍ പ്രിഗോഷിന്റെ വീഡിയോ പങ്കുവെച്ചത്.
”താന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്കായി… ഇപ്പോള്‍ 2023 ഓഗസ്റ്റ് രണ്ടാം പകുതിയിലെ വാരാന്ത്യമാണ്. താന്‍ ആഫ്രിക്കയിലാണെന്ന് വീഡിയോയില്‍ പ്രിഗോഷിന്‍ പറയുന്നു. എല്ലാം ഓകെയാണെന്നു പറഞ്ഞ ശേഷം ക്യാമറയ്ക്കുനേരെ പ്രിഗോഷിന്‍ കൈവീശുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം വീഡിയോ എന്നെടുത്തതാണെന്നോ എവിടെനിന്ന് പകര്‍ത്തിയതാണെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് പ്രിഗോഷിന്‍ വിമാനാപകടത്തില്‍ മരിച്ചത്. റഷ്യയുടെ അന്വേഷണ സംഘം മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിച്ചു. റഷ്യന്‍ സുരക്ഷാസേനയുടെ കനത്ത കാവലിലായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ശവകുടീരത്തില്‍ മരത്തില്‍ തീര്‍ത്ത കുരിശ് സ്ഥാപിക്കുകയും റഷ്യയുടെയും വാഗ്നര്‍ സേനയുടെയും പതാകകള്‍ നാട്ടുകയും ചെയ്തു.