ദുബായ്:ഭൂകമ്ബം നാശം വിതച്ച അഫ്ഗാനിസ്ഥാന് സഹായവുമായി യുഎഇ ഭരണകൂടം. ഭക്ഷണ സാധനങ്ങള്‍, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പടെയുളള അവശ്യ വസ്തുക്കള്‍ യുഎഇ അഫ്ഗാനിസ്ഥാന് കൈമാറി.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
യുഎഇയിലെ വിവിധ ദുരിതാശ്വാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ദുരന്ത ഭൂമിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ സമാഹരിച്ചത്. ലോകമെമ്ബാടും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുക എന്ന യുഎഇയുടെ നയത്തിന്റെ ഭാഗമായാണ് സഹായം ലഭ്യമാക്കിയത്.
അതേസമയം ഇസ്രായേൽ ഹമാസ് സംഘർഷം നടക്കുന്ന ഗാസയിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ സഹായം എത്തിക്കുന്നുണ്ടെങ്കിലും യുഎഇ ഇതുവരെ പങ്കാളിയായിട്ടില്ല.