World
-
‘ഹമാസ് മര്യാദയ്ക്കു പെരുമാറിയാല്‍ അവര്‍ക്കു കൊള്ളാം, മറിച്ചായാല്‍ ഉന്‍മൂലനം’; ഇസ്രയേലിന് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ആക്രമണം കരാറിനെ ബാധിക്കില്ലെന്നും ട്രംപ് ; സൈനികനെ വെടിവച്ചത് ഹമാസിന്റെ സ്‌നൈപ്പര്‍ ഗണ്‍മാനെന്ന് സ്ഥിരീകരണം
ജെറുസലേം: യുഎസ് പിന്തുണയോടെ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ഇപ്പോഴത്തെ ഇസ്രയേലിന്റെ നടപടികള്‍ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലി സൈനികര്‍ക്കുനേരെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിയെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ആക്രമണത്തിന് ഉത്തരവിട്ടത്. മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷമാണ് ഇസ്രയേല്‍ ഇന്നലെ വീണ്ടും വ്യോമാക്രമണമടക്കം നടത്തിയത്. ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായെന്നാണ് ഗാസയുടെ ഹെല്‍ത്ത് അതോറിട്ടി വ്യക്തമാക്കിയത്. ഗാസ സിറ്റിയിലെ സാബ്രയിലെ നാലു കെട്ടിടങ്ങളും അഞ്ചു കാറുകളും തകര്‍ത്തവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ‘എന്റെ അറിവില്‍ അവര്‍ ഒരു ഇസ്രയേലി സൈനികന്റെ ജീവനെടുത്തു. അതുകൊണ്ടാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. എപ്പോഴൊക്കെ ആക്രമണമുണ്ടാകുന്നുവോ അപ്പോഴൊക്കെ ഇസ്രയേലിനു തിരിച്ചടിക്കാന്‍ അവകാശമുണ്ടെ’ന്നും ട്രംപ് പറഞ്ഞു. ഹമാസിന് ഇപ്പോള്‍ വളരെ ചെറിയ മേഖലയിലാണു സാന്നിധ്യമുള്ളത്. അവര്‍ മര്യാദയ്ക്കു പെരുമാറണം. ഹമാസ് നന്നായിട്ടുനിന്നാല്‍ എല്ലാവരും നന്നായിട്ടു നില്‍ക്കും. എല്ലാം സന്തോഷത്തില്‍ അവസാനിക്കും. അവര്‍…
Read More » -
ഗാസയില്‍ ഇസ്രയേലിനു വേണ്ടി പാക് പട്ടാളം ഇറങ്ങിയേക്കും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്; കൊടും ചതിയെന്ന് ഇറാനും ഖത്തറും തുര്‍ക്കിയും; പാക് സൈനിക മേധാവിയും മൊസാദും രഹസ്യ യോഗം ചേര്‍ന്നു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗാസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാക്കിസ്ഥാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും സിഐഎ ആണ് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് ഇതിനായി രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമാസിന്റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യമാവില്ല ഇറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാന്‍, കടുത്ത ഇസ്?ലാം വിരുദ്ധനിലപാടുകളുള്ള ഇസ്രയേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തുര്‍ക്കി ഉള്‍പ്പടെയുള്ളവ ഉറ്റുനോക്കുന്നത്. സൈന്യം ഗാസയുടെ ‘പുനരുദ്ധാരണത്തിന്’ ഗാസയില്‍ പാക് പട്ടാളത്തെ നിയന്ത്രിതമായി വിന്യസിക്കാന്‍ തീരുമാനമായെന്നും…
Read More » -
ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപണം; ഏറ്റവുമൊടുവില്‍ കൈമാറിയ ബന്ദിയുടെ ശരീരവും ഇസ്രയേലിയുടേതല്ല; റഫ മേഖലയില്‍ ഏറ്റുമുട്ടലെന്നു റിപ്പോര്‍ട്ട്
ടെല്‍അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആക്രമണമെന്നു പറയുന്നെങ്കിലും ഉത്തരവില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് വീഴ്ച വരുത്തുന്നെന്നും ബന്ദിയെന്ന പേരില്‍ കൈമാറിയവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൗരന്റേതല്ലെന്നുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേ നേരത്തേ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ടണലില്‍നിന്നു കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കിയെങ്കിലും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖ്വസാം ബ്രിഗേഡ് നിലപാടു മാറ്റുകയായിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. റഫയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിവയ്പുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പരമാവധി സംരക്ഷിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഏതുവിധേനയും യുദ്ധമാരംഭിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, തിങ്കളാഴ്ച കൈമാറിയ ശരീരം ഇസ്രയേല്‍ പരിശോധിച്ചപ്പോഴാണ് ഇത് ബന്ദിയുടേതല്ലെന്നു കണ്ടെത്തിയത്.…
Read More » -
യുഎസ് ഭരണഘടനാ നിയമങ്ങൾ വീണ്ടും പൊളിച്ചെഴുതുമോ? എനിക്ക് വലിയ പിൻതുണയുണ്ട്, മൂന്നാമതും പ്രസിഡന്റാകാൻ ആഗ്രഹം…എന്റെ പിൻഗാമികൾ ഇവർ, ഈ രണ്ടുപേർക്കെതിരെ ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- സൂചന നൽകി ട്രംപ്
ടോക്കിയോ: 2028ൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനം. തനിക്ക് വീണ്ടും പ്രസിഡന്റാകാൻ ആഗ്രഹമുണ്ടെന്നും എക്കാലത്തെയും വലിയ പിന്തുണ തനിക്കുണ്ടെന്നുമായിരുന്നു മൂന്നാമതും പ്രസിഡന്റ് ആകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ട്രംപിന്റെ മറുപടി. അതേസമയം ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനന്റെ നിർദേശത്തെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. എന്നാൽ വീണ്ടും മത്സരിക്കുന്നതിനെ കുറിച്ച് താൻ ശരിക്കും ചിന്തിച്ചിട്ടില്ലെന്നും ഉടനടി ട്രംപ് പറഞ്ഞു. പിന്നാലെയാണ് തനിക്ക് ആഗ്രമുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. തന്റെ കാലാവധി കഴിഞ്ഞാൽ റിപബ്ലിക്കൻ പാർട്ടിയെ നയിക്കാൻ സാധ്യതയുള്ള പിൻഗാമികളെക്കുറിച്ചും ട്രംപ് സൂചന നൽകി. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാർഥികളായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും ആണ് ട്രംപ് നിർദേശിച്ചത്. റൂബിയോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങൾക്ക് ശരിക്കും നല്ല ആളുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘‘ഞങ്ങൾക്ക് മികച്ച നേതാക്കളുണ്ട്. അവരിൽ…
Read More » -
25 മണിക്കൂർവരെ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ, യുഎസിൽ നിന്ന് 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി, നാടുകടത്തപ്പെട്ടവരിൽ കൂടുതൽ ഹരിയാനക്കാർ, ഓഗസ്റ്റ് വരെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 1700 ഇന്ത്യക്കാർ
അംബാല: യുഎസിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേരും ഹരിയാനക്കാരാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായും പരാതിയുണ്ട്. 25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. നാടുകടത്തപ്പെട്ട സംഘം ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണു പലരും. അതേസമയം “കഴുത പാത (Donkey Route)” എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലകൾ തകർക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നടപടികൾ എന്ന് വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർ പറഞ്ഞു.പോലീസിന്റെ കണക്കനുസരിച്ച്, നാടുകടത്തപ്പെട്ട 50 ഓളം പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. ഇവരിൽ 16 പേർ കർണാലിൽ നിന്നുള്ളവരും, 15 പേർ കൈത്താളിൽ നിന്നുള്ളവരും, 5 പേർ അംബാലയിൽ നിന്നുള്ളവരും, 4 പേർ വീതം യമുനാനഗറിലും കുരുക്ഷേത്രയിലും, മൂന്ന്…
Read More » -
പാക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍; മൈക്രോ സോഫ്റ്റിനു പിന്നാലെ വന്‍കിട കമ്പനികള്‍ കളമൊഴിയുന്നു; ആഭ്യന്തര സംഘര്‍ഷങ്ങള്‍ വെല്ലുവിളി; ടോട്ടല്‍ എനര്‍ജി മുതല്‍ ഫൈസര്‍വരെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ഇസ്ലാമാബാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും വര്‍ധിച്ചതോടെ പാക്കിസ്താന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. അന്തരീക്ഷം മോശമായതോടെ പാക്കിസ്താനില്‍ നിന്ന് വന്‍കിട കോര്‍പറേറ്റ് കമ്പനികളും പിന്‍മാറുന്ന തിരക്കിലാണ്. 25 വര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അടുത്തിടെയാണ് അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഷെല്‍ പെട്രോളിയം കമ്പനി, ടോട്ടല്‍ എനര്‍ജീസ്, ഫൈസര്‍, ടെലെനോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ പാക്കിസ്താന്‍ വിട്ടത്. മറ്റ് പല കമ്പനികളും പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി പിന്മാറാനൊരുങ്ങുകയോ ആണ്. സാമ്പത്തികരംഗം തകര്‍ന്നതും ബിസിനസ് അന്തരീക്ഷം മോശമായതും മാത്രമല്ല കമ്പനികളെ പാക്കിസ്ഥാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ പാക്കിസ്താനിലെ പ്രവര്‍ത്തനം മൂലം വലിയ നേട്ടം കാണുന്നില്ലെന്നാണ് പല കമ്പനികളും പറയുന്നത്. പാക്കിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പതിവായതും ആഗോള കമ്പനികളുടെ പിന്‍മാറ്റത്തിന് വഴിയൊരുക്കുന്നു. പല ബ്രാന്‍ഡുകളും തങ്ങളുടെ പ്ലാന്റുകളും ബിസിനസുകളും പാക്കിസ്ഥാന്‍ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുകയാണ്. ലോകത്തെ വന്‍കിട മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ടെലിനോര്‍ അടുത്തിടെയാണ് തങ്ങളുടെ കമ്പനി പാക്കിസ്താന്‍…
Read More » -
പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍; ഉടമസ്ഥാവകാശം തുച്ഛമാക്കും; റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സജീവ ചര്‍ച്ചയില്‍; സാമ്പത്തിക വളര്‍ച്ച കൂടിയതോടെ വായ്പയിലും വര്‍ധന; ഇടിച്ചു കയറാന്‍ ജാപ്പനീസ്, അമേരിക്കന്‍ ബാങ്കുകള്‍
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്-എഫ്ഡിഐ) 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. പരിധി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തു വരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്‍പര്യം ഈയിടെയായി കാട്ടുന്നുണ്ട്. ആര്‍.ബി.എല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബൈ കേന്ദ്രമായുള്ള എന്‍.ബി.ഡി (National Bank of Dubai -NBD) വാങ്ങിയത് ഉദാഹരണം. യെസ് ബാങ്കിന്റെ (YES Bank) 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോര്‍പറേഷന്‍ (Sumitomo Mitsui Bankking Corporation) 160 കോടി ഡോളര്‍ മുടക്കി വാങ്ങി. പീന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ (Federal Bank) 9.99 ശതമാനം ഓഹരി 6,200 കോടി രൂപ…
Read More » -
യുകെയില്‍ ഇന്ത്യന്‍ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി; വംശീയ ആക്രമണമെന്നു റിപ്പോര്‍ട്ട്; പ്രതി സിസിടിവിയില്‍; ചിത്രം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പുറത്തുവിട്ടു; വന്‍ പ്രതിഷേധം
ലണ്ടന്‍: വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ത്യന്‍ വംശജയായ ഇരുപതുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണമാണെന്നും പ്രതിയെ സിസിടിവിയിലൂടെ വ്യക്തമായെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു. യുവതിക്കെതിരെ ഉണ്ടായത് ഞെട്ടിക്കുന്ന ആക്രമണമാണെന്നും പ്രതിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റോനൻ ടൈറർ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം നിസഹായയായി യുവതി വഴിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് യുവതിയെ സുരക്ഷിതസ്ഥലത്തെത്തിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താൻ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പ്രദേശത്തുകൂടി ഈ ദിവസം വാഹനമോടിച്ചുപോയവര്‍ ഡാഷ്ക്യാം ദൃശ്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കാനും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരവധി രാഷ്ട്രീയനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. തീര്‍ത്തും അപലപനീയമായ ദുരന്തമെന്ന് കോവെൻട്രി സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗം സാറാ സുൽത്താന എക്സിൽ കുറിച്ചു. ശനിയാഴ്ച വാൽസലിൽ ഒരു…
Read More » -
അല്‍ബേനിയയിലെ ആദ്യത്തെ എഐ മന്ത്രി ‘ഗര്‍ഭിണി’ ; 83 ഡിജിറ്റല്‍ ‘കുട്ടികള്‍ക്ക്’ ജന്മം നല്‍കുമെന്ന് പ്രധാനമന്ത്രി ; വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ
അല്‍ബേനിയയിലെ ആദ്യത്തെ എഐ ജനറേറ്റഡ് സര്‍ക്കാര്‍ മന്ത്രിയെ അനാച്ഛാദനം ചെയ്ത് മാസങ്ങള്‍ക്ക് ശേഷം അവര്‍ ‘ഗര്‍ഭിണിയാണെന്ന്’ ഒരു വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ. എഐ മന്ത്രി ഡിയേല 83 എഐ ‘കുട്ടികള്‍ക്ക്’ ‘ജന്മം നല്‍കാന്‍’ ഒരുങ്ങുന്നു, അധികാര ഹാളുകളില്‍ ഡിജിറ്റല്‍ സഹായികളായി സേവനമനുഷ്ഠിക്കുന്ന ഓരോ സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ് അംഗത്തിനും ഒന്ന്, എന്ന നിലയില്‍ വരുമെന്നും റാമ പറഞ്ഞു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഉച്ചകോടിയിലായിരുന്നു പ്രസ്താവന. ‘ഡിയേലയുമായി ഞങ്ങള്‍ വളരെ റിസ്‌ക് എടുത്തു. ഡിയേല ഗര്‍ഭിണിയാണ്, 83 കുട്ടികളുമുണ്ട്’. ‘കുട്ടികള്‍’ അഥവാ സഹായികള്‍ എല്ലാ പാര്‍ലമെന്റ് നടപടികളും രേഖപ്പെടുത്തുകയും അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത ചര്‍ച്ചകളെക്കുറിച്ചോ പരിപാടികളെക്കുറിച്ചോ നിയമസഭാംഗങ്ങളെ അറിയിക്കുകയും ചെയ്യുമെന്ന് റാമ വിശദീകരിച്ചു. ‘ഓരോരുത്തരും… പാര്‍ലമെന്റ് സെഷനുകളില്‍ പങ്കെടുക്കുന്നവരുടെ സഹായിയായി പ്രവര്‍ത്തിക്കും, സംഭവിക്കുന്ന എല്ലാറ്റിന്റെയും രേഖ സൂക്ഷിക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഈ കുട്ടികള്‍ അവരുടെ അമ്മയെ അറിയും.’ അദ്ദേഹം പറഞ്ഞു. ‘ഉദാഹരണത്തിന്, നിങ്ങള്‍ കാപ്പി…
Read More »
