World
-
അല്‍ബേനിയയിലെ ആദ്യത്തെ എഐ മന്ത്രി ‘ഗര്‍ഭിണി’ ; 83 ഡിജിറ്റല്‍ ‘കുട്ടികള്‍ക്ക്’ ജന്മം നല്‍കുമെന്ന് പ്രധാനമന്ത്രി ; വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ
അല്‍ബേനിയയിലെ ആദ്യത്തെ എഐ ജനറേറ്റഡ് സര്‍ക്കാര്‍ മന്ത്രിയെ അനാച്ഛാദനം ചെയ്ത് മാസങ്ങള്‍ക്ക് ശേഷം അവര്‍ ‘ഗര്‍ഭിണിയാണെന്ന്’ ഒരു വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ. എഐ മന്ത്രി ഡിയേല 83 എഐ ‘കുട്ടികള്‍ക്ക്’ ‘ജന്മം നല്‍കാന്‍’ ഒരുങ്ങുന്നു, അധികാര ഹാളുകളില്‍ ഡിജിറ്റല്‍ സഹായികളായി സേവനമനുഷ്ഠിക്കുന്ന ഓരോ സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ് അംഗത്തിനും ഒന്ന്, എന്ന നിലയില്‍ വരുമെന്നും റാമ പറഞ്ഞു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഉച്ചകോടിയിലായിരുന്നു പ്രസ്താവന. ‘ഡിയേലയുമായി ഞങ്ങള്‍ വളരെ റിസ്‌ക് എടുത്തു. ഡിയേല ഗര്‍ഭിണിയാണ്, 83 കുട്ടികളുമുണ്ട്’. ‘കുട്ടികള്‍’ അഥവാ സഹായികള്‍ എല്ലാ പാര്‍ലമെന്റ് നടപടികളും രേഖപ്പെടുത്തുകയും അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത ചര്‍ച്ചകളെക്കുറിച്ചോ പരിപാടികളെക്കുറിച്ചോ നിയമസഭാംഗങ്ങളെ അറിയിക്കുകയും ചെയ്യുമെന്ന് റാമ വിശദീകരിച്ചു. ‘ഓരോരുത്തരും… പാര്‍ലമെന്റ് സെഷനുകളില്‍ പങ്കെടുക്കുന്നവരുടെ സഹായിയായി പ്രവര്‍ത്തിക്കും, സംഭവിക്കുന്ന എല്ലാറ്റിന്റെയും രേഖ സൂക്ഷിക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഈ കുട്ടികള്‍ അവരുടെ അമ്മയെ അറിയും.’ അദ്ദേഹം പറഞ്ഞു. ‘ഉദാഹരണത്തിന്, നിങ്ങള്‍ കാപ്പി…
Read More » -
ഏതൊക്കെ വിദേശ സൈനികര്‍ ഗാസയില്‍ എത്തുമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു; എതിര്‍പ്പ് ഹമാസുമായി ബന്ധമുള്ള തുര്‍ക്കിയോട്; മരിച്ച ബന്ദികളെ കൈമാറാതെ ഹമാസ്; അനുദിനം ദുര്‍ബലപ്പെട്ട് വെടിനിര്‍ത്തല്‍
ജെറുസലേം: ഏതൊക്കെ വിദേശസേനകള്‍ ഗാസയിലേക്കുള്ള രാജ്യാന്തര സൈന്യത്തിന്റെ ഭാഗമാകണമെന്നത് ഇസ്രയേല്‍ തീരുമാനിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പദ്ധതിയനുസരിച്ച് വെടിനിര്‍ത്തല്‍ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് രാജ്യാന്തര സൈന്യം രൂപീകരിക്കുന്നത്. കരാറിന്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനത്തിന്റെ പട്ടികയിലാണ് ഇതു ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹമാസ് ആയുധം താഴെവയ്ക്കണമെന്ന നിബന്ധനയും ഇക്കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതൊക്കെ അറബ് രാജ്യങ്ങള്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. ഹമാസ് ആയുധം താഴെ വയ്ക്കാതെ സ്വന്തം സൈന്യത്തെ അപകടകരമായ സാഹചര്യങ്ങളിലേക്ക് അയയ്ക്കാന്‍ രാജ്യങ്ങള്‍ തയാറാകില്ലെന്നും സൂചനയുണ്ട്. അമേരിക്കന്‍ സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ, ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവ സൈന്യത്തെ അയയ്ക്കുമെന്നാണു വിവരം. ‘ഞങ്ങളാണ് ഇപ്പോള്‍ സുരക്ഷ തീരുമാനിക്കുന്നത്. രാജ്യാനന്തര സേനയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന കാര്യത്തിലും ഇസ്രയേല്‍ തീരുമാനമെടുക്കും. അവരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിലും തീരുമാനമെടുക്കു’മെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയ്ക്കുകൂടി സ്വീകാര്യമാകുന്ന സൈന്യത്തെയാകും രൂപീകരിക്കുകയെന്നും നെതന്യാഹു പാര്‍ലമെന്റില്‍ വ്യക്തമാക്കി. 2023 ഒക്‌ടോബര്‍ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിനു…
Read More » -
ഭൂമിയുടെ ചൂടില്‍നിന്ന് വൈദ്യുതി; ഊര്‍ജാവശ്യങ്ങള്‍ക്കു പരിഹാരമാകുമോ പുതിയ സാങ്കേതിക വിദ്യ? ജിയോതെര്‍മല്‍ വൈദ്യുതി പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്; ഭാവിയില്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള ഉത്പാദനത്തേക്കാള്‍ ലാഭകരമാകും; പ്രതീക്ഷകളും ആശങ്കയും ഇങ്ങനെ
ന്യൂയോര്‍ക്ക്: അനുദിനം ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ പ്രതിസന്ധിക്കു പരിഹാരവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഭൂമിയുടെ ഉള്‍ക്കാമ്പിലെ പാറകളുടെ ചൂടില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് ഏറെക്കുറെ പൂര്‍ത്തികരണത്തിലേക്ക് എത്തുന്നത്. ഇതിനുമുമ്പു നടപ്പാക്കിയ പദ്ധതികള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ നിലവില്‍ ഫെര്‍വോ എനര്‍ജി എന്ന കമ്പനിയാണു പദ്ധതി വിജയത്തിലേക്ക് എത്തിക്കുന്നത്. ജിയോ തെര്‍മല്‍ എനര്‍ജി കാര്‍ബണ്‍ ബഹിഷ്‌കരണം ഏറ്റവും കുറഞ്ഞ മാഗര്‍ങ്ങളിലൊന്നാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനും നിലവില്‍ ട്രംപും ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്കായി നല്‍കിയ നികുതി ഇളവും മൈക്രോ സോഫ്റ്റ് പോലുള്ള കമ്പനികളില്‍നിന്നുള്ള നിക്ഷേപങ്ങളുമാണ് ഫെര്‍വോയ്ക്കു സഹായകരമായത്. ഈ രംഗത്തു ദശാബ്ദങ്ങളായി തുടരുന്ന ഗവേഷണങ്ങള്‍ക്കു പരിഹാരമെന്നോണമാണ് പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നത്. ഭൂമിക്കടിയിലെ ജലത്തിന്റെ ഉപയോഗമില്ലാതെ ഉള്‍ക്കാമ്പിനു മുകളിലുള്ള പാറകളുടെ താപം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രീതിയാണിത്. ഭൂമിക്കടിയിലേക്കു പൈപ്പുകളിലൂടെ വെള്ളമെത്തിക്കുകയും ഇതു നീരാവിയാക്കി മാറ്റി പുറത്തെത്തിച്ചു ടര്‍ബൈനുകള്‍ കറക്കുകയുമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ പദ്ധതി. പദ്ധതിക്കായി ബില്‍ഗേറ്റ്‌സ് നല്‍കിയത് 100 ദശലക്ഷം ഡോളറാണ്. ഇതടക്കം 700 ദശലക്ഷം…
Read More » -
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചു; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടു; വീണ്ടും അവകാശ വാദവുമായി ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായും വെട്ടിക്കുറച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ‘റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്, ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറച്ചു, ഞങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ ട്രംപ് പറഞ്ഞു.ആസിയാന്‍ ഉച്ചകോടിയില്‍ എത്തിയപ്പോഴാണ് പ്രതികരണം. ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഇടപ്പെട്ടെന്നും ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി. ഇതാദ്യമായല്ല ഈ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന വാദവുമായി മുന്‍പ് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പെന്ന വിശേഷണത്തോടെയായിരുന്നു ട്രംപിന്‍റെ ഈ അവകാശവാദം. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും ചൈനയെകൊണ്ടും ഇത് ചെയ്യിക്കും എന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളുകയും ചെയ്തു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്താത്തത് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ യു.എസ് ഇരട്ട തീരുവയും ചുമത്തിയിരുന്നത്. അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈനയും കുറയ്ക്കുകയാണെന്ന് ട്രംപ്…
Read More » -
ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പുരുഷ സന്ദര്‍ശകനെ പീഡിപ്പിച്ചു ; ഇന്ത്യന്‍ നഴ്സിന് സിംഗപ്പൂരില്‍ ജയില്‍ശിക്ഷയും ചൂരല്‍പ്രയോഗവും
സിംഗപ്പൂര്‍: ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ എത്തിയയാളെ പീഡിപ്പിച്ചെന്ന കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ നഴ്‌സിന് ജയില്‍ശിക്ഷ. സിംഗപ്പൂര്‍ പ്രീമിയം ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന എലിപ്പെ ശിവ നാഗു എന്ന 34 കാരി ഇന്ത്യന്‍ പൗരന്‍ ലൈംഗിക പീഡനക്കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ അടിയും ശിക്ഷ വിധിച്ചു. ജൂണില്‍ റാഫിള്‍സ് ആശുപത്രിയില്‍ ഒരു പുരുഷ സന്ദര്‍ശകനെ ലൈംഗികമായി പീഡിപ്പിച്ചതായി 34 കാരിസമ്മതിച്ചു. 2025 ജൂണ്‍ 21 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിന് ശേഷം എലിപ്പിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോടതി എലിപ്പിന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ പ്രഹരവും വിധിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ നഴ്‌സിംഗ് ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 18 ന് ഇര നോര്‍ത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയില്‍ തന്റെ മുത്തച്ഛനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു യുവാവ്. എന്നാല്‍ ഇരയെ ‘അണുവിമുക്തമാക്കാന്‍’ സഹായിക്കാം…
Read More » -
വെടിനിര്‍ത്തല്‍ നിരീക്ഷണം, ഇന്റര്‍നാഷണല്‍ സൈന്യത്തെ രൂപീകരിക്കല്‍: യുഎസ് സൈന്യം പണി തുടങ്ങി; വേഗത്തില്‍ നടപടിയില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത നടപടി; ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു
ടെല്‍ അവീവ്: ഗാസയിലെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാനും സുരക്ഷയ്ക്കായി രാജ്യാന്തര സൈന്യത്തെ രൂപീകരിക്കാനും ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം ഇസ്രയേലില്‍. ഇസ്രയേലിലെ കാര്‍ഗോ ഹബ്ബായി ഉപയോഗിക്കുന്ന കെട്ടിടമാണ് യുഎസ് സൈന്യം താവളമാക്കിയത്. ഗതാഗതം, പദ്ധതിയൊരുക്കല്‍, സുരക്ഷ, എന്‍ജിനീയറിംഗ് എന്നിവയില്‍ വിദഗ്ധരായ 200 പേര്‍ അടങ്ങുന്ന ട്രൂപ്പാണ് വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്. ഗാസയിലേക്കുള്ള സഹായവും സുരക്ഷയും ഇവര്‍ മേല്‍നോട്ടം വഹിക്കും. ഗാസയിലെ കിര്‍യാത് ഗാട്ട് എന്ന സ്ഥലത്തെ കെട്ടിടത്തില്‍നിന്നാകും സിവില്‍-മിലിട്ടറി ഏകോപനമുണ്ടാകുക. ഇസ്രയേലി, ബ്രിട്ടീഷ്, കനേഡിയന്‍ സൈനികരെയും ഇവിടെ പാര്‍പ്പിക്കും. ഗാസയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന സമാധാന കരാറിന്റെ മുഖ്യ ഭാഗങ്ങളിലൊന്ന് രാജ്യാന്തര സൈന്യത്തെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നതാണ്. യുഎസ് സ്വന്തം സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ല. പകരം ഈജിപ്റ്റ്, ഇന്‍ഡോനേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരെ പരിശീലിപ്പിച്ചു തയാറാക്കും. എന്നാല്‍, ഇസ്രയേല്‍ ആഗ്രഹിക്കുന്നതുപോലെ സൈനിക സംവിധാനം തയാറാക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകുമോ എന്നതില്‍ ഇപ്പോഴും ആശങ്കയുണ്ട്. ‘സൈന്യത്തെ തയാറാക്കുകയെന്നത് സംഘര്‍ഷം തുടരുന്നത് അവസാനിപ്പിക്കാന്‍ അത്യാവശ്യമാണെ’ന്നു ഇസ്രയേല്‍ മുന്‍…
Read More » -
പാകിസ്താന്റെ ആണവശേഖരം ലക്ഷക്കണക്കിനു ഡോളറിന് അമേരിക്കയ്ക്കു വിറ്റു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ ചാര ഉദ്യോഗസ്ഥന്‍; ‘മുഷാറഫിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; തീവ്രവാദികളുടെ പക്കല്‍ ആയുധമെത്തുമെന്ന ഭയവും നീക്കത്തിനു കാരണം’
ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷാറഫ് പ്രസിഡന്റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക വിലയ്‌ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആണവച്ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള അമേരിക്കന്‍ വിമാനം പാകിസ്താനു മുകളിലൂടെ പറന്നതു വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ മിസൈലുകള്‍ പാക് ആണവകേന്ദ്രങ്ങള്‍ക്കു സമീപംവരെ എത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്തിനാണ് അമേരിക്കന്‍ വിമാനം പറന്നതെന്ന ചര്‍ച്ചകളും ആ സമയത്തു സജീവമായിരുന്നു. ഇതിനു മാസങ്ങള്‍ക്കുശേഷമാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍ പ്രവര്‍ത്തിച്ചത്. അഴിമതിയില്‍ അടിമുടി മുങ്ങിയ ഭരണസംവിധാനവും നേതാക്കളുമാണ് പാക്കിസ്ഥാന്റേതെന്നും രാജ്യത്തെ സാധാരണക്കാര്‍ നട്ടംതിരിഞ്ഞപ്പോഴും പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ളവര്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഷാറഫ് സര്‍ക്കാരും യുഎസുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് ജോണ്‍ അവകാശപ്പെടുന്നു. ‘പാക്കിസ്ഥാനി സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം വളരെ…
Read More » -
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ; യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെ പുതിയ നീക്കം; എണ്ണ വാങ്ങിയാല്‍ വന്‍ തുക പിഴയടയ്ക്കണം; ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുമെന്ന് ആശങ്ക
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബര്‍ പകുതിയോടെ കുത്തനെ കുറയ്ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍. മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യത തേടി. റഷ്യൻ എണ്ണ ഭീമന്‍മാരായ കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ് പുതിയ നീക്കം. റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, യുഎസ്, കാനഡ, പടിഞ്ഞാറന്‍ അഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങും. യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പിനികളുമായി ഇടപാട് നടത്തുന്നവര്‍ വലിയ പിഴയൊടുക്കണം. യുഎസിന്‍റെ ഈ ഭീഷണിയാണ് റിലയന്‍സും കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളെയും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഒറ്റയടിക്ക് റഷ്യന്‍ എണ്ണ നിര്‍ത്തുക പ്രായോഗികമല്ല. എങ്കിലും വര്‍ഷാവസാനത്തോടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്തും. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഉപയോഗത്തിന്‍റെ മൂന്നിലൊന്നും റഷ്യയില്‍നിന്നാണ്. പ്രതിദിനം 1.7 മില്യണ്‍ ബാരല്‍. ഇതില്‍ 1.2 മില്യണ്‍ ബാരലും യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പിനികളില്‍നിന്നാണ് വാങ്ങുന്നത്. റിലയന്‍സ്…
Read More » -
‘നിങ്ങളുടെ മുത്തച്ഛന്‍ വന്നത് ഇന്ത്യയില്‍നിന്ന്’; കുടിയേറ്റ വിഷയത്തില്‍ നിക്കി ഹാലേയുടെ മകന് ചുട്ട മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍
ന്യൂയോര്‍ക്ക്: കുടിയേറ്റ വിഷയത്തില്‍ കൈവിട്ട വാക്കുകള്‍ ഉപയോഗിച്ച റിപ്പബ്ലിക്കന്‍ നേതാവിന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ വേരുകളുള്ള മാധ്യമപ്രവര്‍ത്തകന്‍. യുഎസില്‍ കുടിയേറ്റത്തിനെതിരേ പ്രതിഷേധവും പ്രക്ഷോഭവും സര്‍ക്കാര്‍ നടപടികളും നടക്കുന്ന സമയമാണിത്. ഇതിനിടെയാണ് റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലേയുടെ മകന്‍ നലിന്‍ ഹാലേ കുടിയേറ്റം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനും സാഹചര്യമൊരുക്കി. നലിന് ബ്രിട്ടീഷ്-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ ലോകത്ത് വൈറലായി. എച്ച്-1ബി വിസകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നലിന്‍ ഹാലേ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെയാണ് നലിന്‍ കുടിയേറ്റ വിഷയത്തില്‍ എക്‌സില്‍ പോസ്റ്റിട്ടത്. യുഎസിലെ ജനപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, തൊഴില്‍ മേഖലയിലെ പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് കുടിയേറ്റം അവസാനിപ്പിക്കണമെന്നായിരുന്നു നലിന്റെ വാദം. ഹാലേയുടെ മുത്തച്ഛന്‍ അജിത് രണ്‍ധാവ 1969-ല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ആളാണെന്നാണ് നലിന് മെഹ്ദി ഹസന്‍ നല്‍കിയ മറുപടി. പഞ്ചാബില്‍ നിന്നുള്ള നലിന്റെ മുത്തച്ഛന്‍ അജിത് സിങ് രണ്‍ധാവ…
Read More » -
നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ… ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങ്, പക്ഷെ ചാകാൻ വേണ്ടി നിങ്ങളുടെ സൈനീകരെ അയയ്ക്കരുത്!! അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ
ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ. ധൈര്യമുണ്ടെങ്കിൽ തങ്ങളോട് ഏറ്റുമുട്ടാൻ നേരിട്ട് വരൂ എന്നും കൊല്ലപ്പെടാനായി സൈനികരെ തങ്ങളുടെ പക്കലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൈനീകരെ ഇറക്കാതെ ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങിവരൂ എന്നും ഭീഷണി വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഒക്ടോബർ എട്ടിന് ഖൈബർ പഖ്തൂൺ ഖ്വയിലെ കുറാമിൽ നടന്ന ആക്രമണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് 22 പാക് സൈനികർ കൊല്ലപ്പെട്ടതായി ടിടിപി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, പാക് രേഖകളിൽ പതിനൊന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കമാൻഡർ കാസിം എന്ന് പാക് ഉദ്യോഗസ്ഥർ വിളിക്കുന്ന ടിടിപി നേതാവ് അസിം മുനീറിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. ‘നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ…’ എന്നിങ്ങനെയാണ് ഇയാളുടെ വെല്ലുവിളികൾ. കാസിമിനെ പിടികൂടുകയോ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് 10 കോടി രൂപ പാക്കിസ്ഥാൻ നേരത്തെ…
Read More »