World
-
പരിക്കേറ്റ ഫലസ്തീന് പൗരനെ ബോണറ്റില്‍ കെട്ടിയിട്ട് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം
ജറുസലേം: പരിക്കേറ്റ ഫലസ്തീന് പൗരനെ ബോണറ്റിന് മുകളില്‍ കെട്ടിവെച്ച് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം. ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. മുജാഹിദ് അസ്മി എന്ന ഫലസ്തീന് പൗരനെയാണ് ഇസ്രായേല്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്. മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റില്‍ കിടത്തി വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്മിയെ പിന്നീട് റെഡ് ക്രെസന്റിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെനിനില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലാണ് മുജാഹിദ് അസ്മിക്ക് പരിക്കേറ്റത്. തങ്ങള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും സൈന്യം അവനെ ജിപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ച് ഓടിച്ചുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്മിയെ ആംബുലന്‍സില്‍ കയറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യം അനുവദിച്ചില്ലെന്ന് ഫലസ്തീന് ആംബുലന്‍സ് ഡ്രൈവറായ അബ്ദുല്‍ റഊഫ് മുസ്തഫ പറഞ്ഞു.
Read More » -
റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്; വൈദികനടക്കം 15പേര് കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ വൈദികനടക്കം 15പേര് കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യന്‍ പള്ളിക്കും ട്രാഫിക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. 12ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഓര്‍ത്തഡോക്സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താന് തലവന്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഡെര്‍ബന്റ് നഗരത്തിലാണ് ചര്‍ച്ചിനും സിനഗോഗിനും നേരെ ആക്രമണമുണ്ടായത്. ഡാഗസ്താന് തലസ്ഥാനമായ മഖാചക്ലയിലാണ് പൊലീസ് പോസ്റ്റിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് സിനഗോഗിന് തീപിടിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Read More » -
ക്രൂശിക്കപ്പെടുന്ന സ്ത്രീജന്മങ്ങൾ: ഗാർഹികപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
സുനിൽ കെ ചെറിയാൻ ”ഒരു ദിവസം എന്റെ ഭർത്താവ് കൂട്ടുകാരൊത്ത് മദ്യപിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ എണ്ണിപ്പെറുക്കി കുറെ കരഞ്ഞു. അന്ന് എന്നെ അടിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. ഞാൻ വരുമാനമില്ലാത്തയാളാണ്, സ്കൂളിൽ പഠിക്കുന്ന കുട്ടികളുമാണ്. ഞാനെവിടെപ്പോകും?” * * * ”മൂന്നാമതായി ഗർഭിണിയായപ്പോൾ അബോർഷൻ നടത്താമെന്ന് ഭർത്താവ് പറഞ്ഞു. എനിക്ക് ഒരു പെൺകുഞ്ഞ് വേണമായിരുന്നു. ഞാൻ സമ്മതിച്ചില്ല. പിന്നീട് വഴക്കിടാത്ത ദിവസങ്ങളില്ല.” * * * ”ഇവിടെ,അമേരിക്കയിൽ എന്റെ മകളുടെ ബോയ്ഫ്രണ്ട് അവളെ അബ്യൂസ് ചെയ്യുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവൾ ജോലിക്ക് പോകുമ്പോൾ ഒളികാമറയിലൂടെയും മറ്റും അവൻ അവളെ പിന്തുടർന്നിരുന്നു. ഒരുതരം സംശയരോഗം. ഗർഭിണിയായപ്പോൾ അബോർട്ട് ചെയ്യാമെന്ന് എന്റെ മകൾ പറഞ്ഞു. അവൻ സമ്മതിച്ചില്ല (ഗർഭനിരോധന ഉറയിൽ മനപൂർവം സുഷിരങ്ങളുണ്ടാക്കി അവൻ). നിയമപരമായി വിവാഹം കഴിക്കാതെ കുഞ്ഞുങ്ങൾ വേണ്ടെന്ന് അവൾ. അവൻ തോക്ക് ചൂണ്ടി. ഭാഗ്യത്തിന് എന്റെ മകൾക്ക് ജീവൻ നഷ്ടപ്പെട്ടില്ല. അവളിപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. ഗർഭം…
Read More » -
‘കിമ്മൂട്ടന് പുട്ടേട്ടന്റെ’ സമ്മാനം ഓറസ് ലിമോസിന്; വൈറലായി ഒരു കാര്‍ യാത്രയും
പ്യോങ്യാങ്: ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. 24 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പുടിന് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാ, വാണിജ്യം, സാമ്പത്തികം ,ടൂറിസം സാംസ്കാരികം എന്നിങ്ങനെ സര്‍വമേഖലയിലും സഹകരിക്കാനുള്ള തന്ത്ര പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഉത്തരകൊറിയയിലെത്തിയ പുടിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറിയിരുന്നു. റഷ്യന്‍ നിര്മതി ഓറസ് ലിമോസിന് കാറാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇരുവരും ആഡംബര കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 40-കാരനായ കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി 71-കാരനായ പുടിന് കാറിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തി. റഷ്യന്‍ സ്റ്റേറ്റ് ടിവിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പുടിനെയും തൊട്ടടുത്ത സീറ്റിലിരിക്കുന്ന കിമ്മിനെയും വീഡിയോയില്‍ കാണാം. തമാശയൊക്കെ പറഞ്ഞ് വളരെ ആസ്വദിച്ച് കാറോടിക്കുന്ന പുടിനെയാണ് കാണുന്നത്. എല്ലാം കേട്ട് നിറചിരിയോടെ ഇരിക്കുന്ന കിമ്മിനെയും കാണാം. റഷ്യന്‍ നിര്‍മ്മിത ഓറസ് ലിമോസിന് റഷ്യന്‍ നേതാവ് കിമ്മിന്…
Read More » -
അവർണനീയ അനുഭവവുമായി വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീർത്ഥാടകര്‍, ഹജ്ജിന് പരിസമാപ്തി
റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തി. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങി തുടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ് വാരം വിടുന്നത്. ഹജ്ജ് അതിന്റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോൾ പിറന്ന കുഞ്ഞിന്റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. പലസ്തീൻ എന്ന നീറുന്ന പ്രശ്നത്തിൽ തന്നെയായിരുന്നു ഹജ്ജിൽ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന. ലോകത്തിലെ വിവിധ ദിക്കിൽനിന്നുവന്ന വിശ്വാസി ലക്ഷങ്ങൾ ദേശ വർണ ഭാഷാ അതിർവരമ്പുകളില്ലാതെ, വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹ- സാഹോദര്യങ്ങളുടെ മനോഹര മുഹൂർത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്. ലോകത്തിന് മാതൃകയാണ് ഇത്. അവർണനീയ അനുഭവമാണ് ഓരോ തീർഥാടകനും മിനയിൽനിന്ന് നെഞ്ചേറ്റി കൊണ്ടുപോകുന്നത്. ഈ ഏക മാനവികതയുടെയും സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശം തങ്ങളുടെ നാടുകളിൽ എത്തിക്കുമെന്നും അവിടെ അതിൻ്റെ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക. രാജ്യത്തിെൻറ മുഴുവൻ…
Read More » -
ചാര്‍ജിങ്ങിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം; 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരില്‍ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതല്‍ ഒന്‍പത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതായും ഇവരില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയും ഒന്‍പതുവയസ്സുള്ള ആണ്‍കുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഹമ്മദ് അഹമ്മദ് പറഞ്ഞു. ചാര്‍ജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നാണ് അപകടമുണ്ടായത്. പഞ്ചാബ് (പാക്ക്) മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മറിയം നവാസ് നിര്‍ദേശിച്ചിട്ടുണ്ട്.
Read More » -
ആദ്യ ലക്ഷണം കാലില്‍, 48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ജപ്പാനില്‍ പടരുന്നു
ടോക്കിയോ: മനുഷ്യശരീരത്തില്‍ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നു. രോഗം ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജൂണ്‍ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയര്‍ന്നെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം 25000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അന്പതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ്…
Read More » -
എത്രയും വേഗം റിട്ടയർ ചെയ്ത് സുഖമായി ജീവിക്കൂ; പുതു തലമുറയുടെ ഹരമായി മാറിയ ‘ഫയർ’ എന്താണ് എന്നറിയുക
ലൈഫ്സ്റ്റൈൽ സുനിൽ കെ ചെറിയാൻ ‘ഫയർ’ എന്നൊരു കാഴ്ചപ്പാട് ലോകത്ത് പടർന്ന് വരികയാണ്. ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർലി എന്നതിന്റെ ചുരുക്കപ്പേരാണ് ഫയർ. സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയിൽ നിന്നും നേരത്തേയുള്ള വിരമിക്കലുമാണ് പരിപാടി. ജീവിതകാലം മുഴുവൻ ജോലിക്കു വേണ്ടി നഷ്ടപ്പെടുത്തി വലുതായൊന്നും നേടാനില്ലാതെ ‘സംപൂജ്യരാവാൻ’ പുതിയ തലമുറയെ കിട്ടില്ല. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവരുടെ സംഖ്യ വർദ്ധിക്കുന്നു. ഉയർന്ന ശമ്പളം വാങ്ങി, അടിസ്ഥാന ആർഭാടങ്ങൾ നേരത്തേ നേടിയവരല്ല ‘ഫയർ’ ഫാൻസുകാർ. ഇടത്തരം ജീവിതസാഹചര്യങ്ങൾ ഉള്ളവരാണ് ഈ പ്രസ്ഥാനത്തിന് പച്ചക്കൊടി ഏന്തിയ വരിൽ ഏറെയും. പകലന്തിയോളം പണിയെടുത്ത് വീട്ടിൽ വരുമ്പോൾ, ഉറങ്ങുന്ന കുഞ്ഞുങ്ങളെ കാണാൻ ഇക്കൂട്ടരെ കിട്ടില്ല. അത്യാവശ്യത്തിന് സമ്പാദിക്കുക; ശിഷ്ടം സ്വന്തം ജീവിതത്തിന് കൊടുക്കുക എന്നതാണ് ഇവരുടെ ഫിലോസഫി. അലൻ വോങ്ങ് എന്നൊരാളുടെ കഥ കേൾക്കൂ. ചൈനയിൽ വേരുകളുള്ള അലന്റെ കുടുംബത്തിൽ നിന്നാരംഭിക്കുന്നു ‘ഫയർ’ പ്രസ്ഥാനത്തിന്റെ കനൽ. അലന്റെ മുത്തച്ഛൻ ദാരിദ്ര്യം മൂലം അലന്റെ അച്ഛനെ പയ്യനായിരിക്കുമ്പോഴേ സർക്കാർ ഉടമസ്ഥതയിലുള്ള…
Read More » -
ജി 7 ഉച്ചകോടിക്ക് മുന്നോടിയായി പാര്‍ലമെന്റില്‍ കൂട്ടത്തല്ല്; ഇറ്റലിയില്‍ പ്രതിപക്ഷ അംഗത്തിന് പരിക്ക്
റോം: അമ്പതാമത് ജി 7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലിയിലെ പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ കൂട്ടത്തല്ല്. പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാറിന്റെ ബില്ലിനെതിരെയാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇറ്റലിയുടെ പ്രാദേശിക കാര്യ മന്ത്രി റോബര്‍ട്ടോ കാല്‍ഡെറോളിയുടെ കഴുത്തില്‍ പ്രതിപക്ഷപാര്‍ട്ടി അംഗമായ ലിയോനാര്‍ഡോ ഡോണോ ഇറ്റാലിയന്‍ പതാക കെട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടന്ന കയ്യാങ്കളിയില്‍ ലിയോനാര്‍ഡോ ഡോണോക്ക് പരിക്കേറ്റതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലയിലും നെഞ്ചിലും പരിക്കേറ്റ ഡോണോയെ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ജി 7 ഉച്ചകോടിക്കായി രാഷ്ട്രതലവന്മാര് ഇറ്റലിയിലെത്തുന്ന സമയത്ത് പാര്‍ലമെന്റില്‍ നടന്ന സംഘര്‍ഷത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പാര്‍ലമെന്റില്‍ നടന്ന കയ്യേറ്റത്തെ അപലപിച്ചു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ ശാരീരികമായ കലഹങ്ങളില്ലാതെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടി അംഗങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി. പരിക്കേറ്റ ഡോണോ മനപ്പൂര്‍വം…
Read More » -
കുവൈത്ത് അഗ്നിബാധയിൽ മരിച്ചത് 46 ഇന്ത്യക്കാർ, മലയാളികൾ 23; മുഴുവൻ പേരെയും തിരിച്ചറിഞ്ഞു
കുവൈത്ത് മംഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞു. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. 3 പേർ ഫിലിപ്പീൻസികൾ. 23 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. 7 പേർ തമിഴ്നാട്ടിൽ നിന്നും 3 പേർ ആന്ധ്രാപ്രദേശിൽ നിന്നും ഉള്ളവരാണ്. ഉത്തർപ്രദേശിൽ നിന്ന് 3 പേർ, ഒഡിഷയിൽ നിന്ന് 2 പേർ, കർണാടകയിൽ നിന്ന് ഒരാൾ, പഞ്ചാബിൽ നിന്ന് ഒരാൾ, ഹരിയാണയിൽ നിന്ന് ഒരാൾ, ജാർഖണ്ഡിൽ നിന്ന് ഒരാൾ, പശ്ചിമ ബംഗാളിൽ നിന്ന് ഒരാൾ, മഹാരാഷ്ട്രയിൽ നിന്ന് ഒരാൾ, ബിഹാറിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. കുവൈത്ത് അധികൃതർ പുറത്തുവിട്ടതാണ് ഈ വിവരം. തിരിച്ചറിഞ്ഞ മലയാളികള്‍ 1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34) 2. തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58) 3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍ 4. ധര്‍മടം…
Read More »