വീണ്ടും മോദി- ട്രംപ് ഭായി-ഭായി; ഫോണ്‍ വിളിയില്‍ അലിഞ്ഞ് താരിഫ് പോര്; താരിഫ് 18 ശതമാനമാക്കി; റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തും; കൃഷിയിലടക്കം 500 ബില്യണ്‍ ഡോളര്‍ ഇടപാടിന് ഇന്ത്യ സമ്മതിച്ചെന്നും ട്രംപ്

വാഷിംഗ്ടണ്‍: ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലെത്തി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തില്‍ കുറഞ്ഞ തീരുവ ചുമത്താന്‍ തീരുമാനമായത്.
നിലവില്‍ അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ 18 ആക്കും. ഇന്ത്യക്കു ചുമത്തിയ പിഴത്തീരുവ 25 ശതമാനവും എടുത്തുമാറ്റും. പകരം, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്താന്‍ സമ്മതിച്ചെന്നും വാര്‍ത്തകളുണ്ട്. അമേരിക്കന്‍ എനര്‍ജി, ടെക്‌നോളജി, കാര്‍ഷിക മേഖലയില്‍ 500 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കും ഇന്ത്യ തയാറായെന്നു ട്രംപ് അവകാശപ്പടുന്നു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടുത്തിടെ വമ്പന്‍ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ വിപണി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ തുറന്നിട്ട കരാര്‍, മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്നാണ് മോദി വിശേഷിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടുമുതല്‍ ആരംഭിച്ച താരിഫ് യുദ്ധത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. ജൂലൈ 31ന് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചു. റഷ്യ എണ്ണ വാങ്ങുന്നതു തുടര്‍ന്നാല്‍ കൂടുതല്‍ പിഴ ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ഓഗസ്റ്റ് ഏഴിന് 50 ശതമാനം താരിഫ് ചുമത്തി.
India also agreed to stop buying Russian oil and buy more from the United States and potentially Venezuela.






