Pravasi
-
പോളണ്ടിൽ ബാങ്ക് ജീവനക്കാരനായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ
മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പോളണ്ടിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതൽ ഫോണിൽ കിട്ടിയിരുന്നില്ല. ഇതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. അതിനു പിന്നാലെ എംബസി അധികൃതർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായയെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടിൽ ബാങ്കിൽ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
Read More » -
എമിറേറ്റ്സ് ഡ്രോയുടെ ലക്കി ഡ്രോയിൽ 15 മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഫിലിപ്പൈൻ സ്വദേശിയായ റസ്റ്ററൻ്റ് ജീവനക്കാരൻ
എമിറേറ്റ്സ് ഡ്രോയുടെ വെള്ളിയാഴ്ച നടന്ന പതിമൂന്നാമത് ലക്കി ഡ്രോയിൽ വിജയം നേടി ഫിലിപ്പൈൻ സ്വദേശി റസ്സൽ റയീസ് ടുസോൺ. ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം ആണ് ഡ്രോ ഈസി 6 വിജയിയായ റസ്സൽ നേടിയത്. ഇരുപത്തിഏഴ് ദിവസത്തിനു മുൻപ് നടന്ന ലക്കി ഡ്രോയിലെ വിജയിയും മില്യൺ ദിർഹം സമ്മാനമായി നേടിയിരുന്നു. നാലു മക്കളിൽ രണ്ടാമനായ റസ്സൽ 2008 ൽ ആണ് യുഎഇയിൽ ജോലി തേടി എത്തിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള റസ്സൽ കുടുംബം പുലർത്തുന്നതിനായി 19 വയസ്സിൽ റെസ്റ്റോറന്റ്കളിൽ ജോലി ചെയ്തു തുടങ്ങിയതാണ്. മെച്ചപ്പെട്ട ജീവിതം എന്നും ആഗ്രഹിച്ചിരുന്ന ഇദ്ദേഹം അതിനായുള്ള പരിശ്രമങ്ങൾ ഒരിക്കലും ഉപേക്ഷിച്ചതില്ല. ഇതിനിടെ 2019ൽ കൊറോണ സൃഷ്ടിച്ച പ്രശ്നങ്ങളെ അതിജീവിക്കാൻ ഭാര്യയെയും മകനേയും തിരികെ നാട്ടിലേക്ക് അയക്കേണ്ടതായി വന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് റസ്സൽ ഈസി ഡ്രോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നും അറിഞ്ഞത്. തുടർന്ന് ഈ വെള്ളിയാഴ്ചത്തെ ഡ്രോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ജനുവരി ആറിന്…
Read More » -
കാസർഗോഡ് സ്വദേശിയായ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: കാസര്‍ഗോഡ് സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് മണികണ്ഠന്‍ (37) ആണ് റിയാദില്‍ മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക് വരുന്ന വഴി വാദിലബനിലാണ് അപകടം ഉണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുന്ന മണികണ്ഠന്‍ മുസാഹ്മിയായിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.
Read More » -
ബിഗ് ടിക്കറ്റ് ന്യൂ ഇയർ ബോണസാ: കൂടുതൽ സമ്മാനങ്ങള്‍, 23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍!
ഈ മാസം ബിഗ് ടിക്കറ്റിൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന ന്യൂ ഇയർ ബോണസാ കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് ബിഗ് ടിക്കറ്റ് അധികം നേടാനാകും. അതായത് വിജയിക്കാനുള്ള അവസരം അഞ്ചിരട്ടിയാക്കാൻ നിങ്ങള്‍ക്ക് കഴിയും. ജനുവരി 31-ന് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വിജയികളെ പ്രഖ്യാപിക്കും. ഉറപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് നൽകാനാണ് ബിഗ് ടിക്കറ്റ് പുതിയ ന്യൂ ഇയർ ബോണസാ അവതരിപ്പിക്കുന്നത്. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയുടെ അവസാന പതിപ്പിൽ നിങ്ങള്‍ക്ക് പങ്കെടുക്കാനുമാകും. 24 കാരറ്റ് മൂല്യമുള്ള 1 കിലോഗ്രാം സ്വര്‍ണവും സമ്മാനമായി നേടാം. പെബ്രുവരി മൂന്നിന് ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് വൈകിട്ട് 7.30ന് ആരംഭിക്കും. AED 23 million എന്ന ഗ്രാൻഡ് പ്രൈസിനൊപ്പം രണ്ടാം സമ്മാനമായി AED 1 million നേടാം.…
Read More » -
‘ലെവി’ അടക്കുന്നതിൽനിന്ന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി സൗദി
റിയാദ്: സൗദി അറേബ്യയിലെ വിദേശതൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസായ ‘ലെവി’ അടക്കുന്നതിൽ നിന്ന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച റിയാദിലെ അർഖ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണ് ലെവി അടക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് ഇളവ് നൽകിയിരുന്നത്. 2020 ഏപ്രിൽ ഏഴിനായിരുന്നു ഇത് സംബന്ധിച്ച ആദ്യ തീരുമാനം വന്നത്. അന്ന് മന്ത്രിസഭയെടുത്ത 515-ാം നമ്പർ തീരുമാനത്തിലെ രണ്ടും മൂന്നും ക്ലോസുകളാണ് കാലാവധി അവസാനിക്കാൻ കുറഞ്ഞ ദിവസം മാത്രം ശേഷിക്കവേ ഇപ്പോൾ സൗദി മന്ത്രിസഭാ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതോടെ മൂന്ന് വർഷം പൂർത്തിയായ സ്ഥാപനങ്ങൾക്ക് ലെവി അടക്കുന്നതിൽ നിന്ന്ഒരു വർഷത്തേക്ക് കൂടി ഇളവ് ലഭിക്കും. ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്…
Read More » -
യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ലിവ് ദി ഗ്ലിറ്റര്‍ ക്യാംപെയ്ൻ തുടരുന്നു
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (Dubai Shopping Festival – DSF) നോട് അനുബന്ധിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ് (Dubai Jewellery Group – DJG) നടത്തുന്ന ലിവ് ദി ഗ്ലിറ്റര്‍ (Live the Glitter) ക്യാംപെയ്ൻ തുടരുകയാണ്. ജ്വല്ലറി മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ഏതാനും ദിവസങ്ങളാണ് ഇനി ക്യാംപെയ്നിൽ ബാക്കിയുള്ളത്. യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഈ ദിനങ്ങള്‍. കുറഞ്ഞത് AED 500-ന് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിന്‍റെ ഭാഗമാകാം, സ്വര്‍ണ സമ്മാനങ്ങള്‍ നേടാം. ഏകദേശം 245 സ്വര്‍ണാഭരണ ഔട്ട്‍ലെറ്റുകള്‍ മത്സരത്തിന്‍റെ ഭാഗമാണ്. ഇതുവരെ 64 ഭാഗ്യശാലികളാണ് 16 നറുക്കെടുപ്പുകളിൽ വിജയികളായത്. കാൽക്കിലോ വീതം സ്വര്‍ണം ഓരോ വിജയിക്കും ലഭിച്ചു. ഇവരിൽ ആദ്യമായി നറുക്കെടുപ്പിൽ വിജയിച്ച മൊഹമ്മദ് അസെസുള്ളയും ഉണ്ട്. അദ്ദേഹം പറയുന്നു: “1996 മുതൽ 26 വര്‍ഷമായി ഞാൻ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഞാൻ പങ്കെടുക്കാറുമുണ്ട്. ആദ്യമായാണ് എനിക്ക്…
Read More » -
മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പ്: ഇന്ത്യക്കാരനില്ലാത്ത എന്ത് നറുക്കെടുപ്പ്, വിജയികളിൽ ഇന്ത്യന്‍ പ്രവാസികളും
ഏറ്റവും പുതിയ മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ (Mahzooz Super Saturday) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. രണ്ടാം സമ്മാനമായ 1,000,000 AED സ്വന്തമാക്കിയത് 23 വിജയികളാണ്. ഇതിൽ ഒരാള്‍ രണ്ട് തവണ വിജയം നേടി. മൂന്നാം സമ്മാനമായ 350 AED സ്വന്തമാക്കിയത് 1116 മത്സരാര്‍ഥികളാണ്. ഒപ്പം മൂന്ന് റാഫ്ള്‍ വിജയികള്‍ AED 100,000 വീതം നേടി. ഒരേ നറുക്കെടുപ്പിൽ ഇരട്ട സമ്മാനം അപൂര്‍വമല്ല. ഇത്തവണ, പലസ്‍തീനിൽ നിന്നുള്ള അദ്‍നാൻ അത് തെളിയിച്ചു. ഒരേ ഡ്രോയിൽ രണ്ടുതവണ അദ്‍നാൻ സമ്മാനം നേടി. യു.എ.ഇയിൽ കഴിഞ്ഞ 20 വര്‍ഷമായി താമസിക്കുകയാണ് ബിസിനസുകാരനായ അദ്‍നാൻ. വെറും ആറ് മാസം മുൻപ് മാത്രമാണ് മഹ്‍സൂസിൽ അദ്‍നാൻ കളി തുടങ്ങിയത്. കഴിഞ്ഞയാഴ്ച്ചയാണ് അദ്‍നാൻ രണ്ട് മഹ്‍സൂസ് വാട്ടര്‍ബോട്ടിലുകള്‍ വാങ്ങിയത്. ഒരേ സെറ്റിലുള്ള നമ്പറുകളും തെരഞ്ഞെടുത്തു. ഇതോടെ AED 1,000,000 നേടിയ വിജയികള്‍ക്കൊപ്പം അദ്‍നാന്‍റെ പേര് രണ്ടുതവണ തെളിഞ്ഞു. വിജയത്തിന്‍റെ സന്തോഷം അദ്‍നാൻ ഉൾക്കൊള്ളുന്നതേയുള്ളൂ. അദ്ദേഹം തന്‍റെ ഭാഗ്യത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ല…
Read More » -
ആത്മഹത്യാശ്രമം പിന്തിരിപ്പിക്കുന്നതിനിടെ യാദൃശ്ചികമായി കുത്തേറ്റു, സൗദിയിൽ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി
സൗദി അറേബ്യയിലെ ജുബൈലിൽ മലപ്പുറം സ്വദേശിയായ മുഹമ്മദലി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. ഹണി ട്രാപ്പിൽപ്പെട്ടതിലെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാൽ കുത്തേറ്റു എന്നാണ് പ്രതി മഹേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ടിക്-ടോക് വഴി പരിചയപ്പെട്ട ‘ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽനിന്നും പണം തട്ടിയെടുത്ത ശേഷം ഭീഷണിപ്പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നുമാണ് മഹേഷ് പറയുന്നത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയും (58) പ്രതി ചെന്നൈ സ്വദേശിയായ മഹേഷും ജുബൈലിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു. ഇരുവരും ലേബർ ക്യാംപിലെ സഹതാമസക്കാരുമായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. ആദ്യം നൽകിയ മൊഴി, മുഹമ്മദലിയെ കുത്തിയ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു. കഴിഞ്ഞ ആറുമാസമായി ‘ആയിഷ’യുമായി ബന്ധമുണ്ടെന്ന് ഇയാൾ…
Read More » -
ഷാർജയിലെ ബീച്ചിൽ തിരയിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു
ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചില്‍ ശക്തമായ തിരയില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു. ഇയാളുടെ ഭാര്യയെ പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഞായറാഴ്‍ച വൈകുന്നേരംം അല്‍ മംസര്‍ ബീച്ചിലായിരുന്നു അപകടം. പ്രത്യേക സംഘം നടത്തിയ തെരച്ചിലിനൊടുവില്‍ പിന്നീട് മൃതദേഹം കണ്ടെത്തി. മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം പുറത്തുവന്നിട്ടില്ല. അപകടത്തിന് സാക്ഷിയായ ഒരു അറബ് പൗരനാണ് വിവരം സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്. ഏഷ്യക്കാരായ ദമ്പതികള്‍ കടലില്‍ അകപ്പെട്ടുവെന്ന വിവരമാണ് ഇയാള്‍ അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഭാര്യയെ സുരക്ഷിതമായി കരക്കെത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ ഭര്‍ത്താവിനെ കണ്ടെത്താനായില്ല. വിശദമായ തെരച്ചിലിനൊടുവില്‍ പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രഥമ ശുശ്രൂഷയും അടിയന്തര വൈദ്യസഹായവും നല്‍കാനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും, കടലില്‍ നിന്ന് കണ്ടെത്തുമ്പോഴേക്കും യുവാവിന് ജീവന്‍ നഷ്ടമായിരുന്നു. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിപ്പോയതെന്ന് പിന്നീടാണ് അധികൃതര്‍ മനസിലാക്കിയത്. മരണകാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി. മോശം കാലാവസ്ഥ…
Read More » -
യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും
ദുബൈ: യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി കോൺസുലേറ്റ് അറിയിച്ചു. ദുബായിൽ രണ്ടു കേന്ദ്രങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് സേവനങ്ങൾ ലഭിക്കുക. ദുബൈ അല്‍ ഖലീജ് സെന്റര്‍, ബര്‍ദുബൈ ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അല്‍ ജവാറ ബില്‍ഡിങ്, ഷാര്‍ജ അബ്ദുല്‍ അസീസ് മാജിദ് ബില്‍ഡിങിലെ എച്ച്.എസ്.ബി.സി സെന്റര്‍ എന്നിവയാണ് ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നത്. ഈ ആഴ്ച മുതൽ ഇത് നടപ്പാക്കി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ പ്രവാസികൾക്ക് വലിയതോതിൽ ഗുണം ലഭിക്കുന്ന നടപടിയാണിത്. അതേസമയം യുഎഇ സര്‍ക്കാറിന്റെ അവധി ദിനങ്ങളിലും റമദാന്‍ മാസത്തിലെ ഞായറാഴ്ചകളിലും (2023 മാര്‍ച്ച് 23 മുതല്‍ 2023 ഏപ്രില്‍ 22 വരെയുള്ള ഞായറാഴ്ചകളില്‍) സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ല. ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്ന്…
Read More »