Pravasi

  • വിദേശികള്‍ക്ക് അവരുടെ രാജ്യത്തെ ലൈസന്‍സ് വച്ച്  യുഎഇയില്‍ ഡ്രൈവ് ചെയ്യാം; ഇന്ത്യാക്കാർക്ക് ഇളവില്ല

    അബുദാബി:യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് തേടുന്നവര്‍ക്ക് വലിയ ആശ്വാസമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്.നാട്ടിലെ ലൈസന്‍സ് മതിയാകും ഇനി യുഎഇയില്‍ വാഹനം ഒടിക്കാന്‍.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.ഇവർക്ക് യുഎഇയിൽ‍ റസിഡന്‍സ് പെര്‍മിറ്റ് ഉണ്ടായിരിക്കണംഎന്നാല്‍ എല്ലാ രാജ്യക്കാർക്കും ഈ ഇളവില്ല. നേരത്തെ ഏതാനും ചില രാജ്യക്കാര്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവാണ് ഇപ്പോള്‍ 43 രാജ്യക്കാര്‍ക്കായി വിപുലീകരിച്ചിരിക്കുന്നത്.താഴെ പറയുന്ന രാജ്യക്കാര്‍ക്ക് അവരുടെ ദേശീയ ലൈസന്‍സ് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാവുന്നതാണ്. യുഎഇ ഇളവ് നല്‍കിയ രാജ്യങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ… എസ്റ്റോണിയ അല്‍ബേനിയ പോര്‍ച്ചുഗല്‍ ചൈന ഹംഗറി ഗ്രീസ് യുക്രൈന്‍ ബള്‍ഗേറിയ സ്ലോവാക് സ്ലോവേനിയ സൈപ്രസ് സെര്‍ബിയ ലാത്വിയ ലക്‌സംബര്‍ഗ് ലിത്വാനിയ മാള്‍ട്ട ഐസ്ലാന്റ് മോണ്ടനഗ്രോ അമേരിക്ക ഫ്രാന്‍സ് ജപ്പാന്‍ ബെല്‍ജിയം സ്വിറ്റ്‌സര്‍ലാന്റ് ജര്‍മനി ഇറ്റലി സ്വീഡന്‍ അയര്‍ലാന്റ് സ്‌പെയിന്‍ നോര്‍വെ ന്യൂസിലാന്റ് റൊമേനിയ സിംഗപ്പൂര്‍ ഹോങ്കോങ് നെതര്‍ലാന്റ്‌സ് ഡെന്മാര്‍ക്ക് ഓസ്ട്രിയ ഫിന്‍ലാന്റ് ബ്രിട്ടന്‍ തുര്‍ക്കി കാനഡ പോളണ്ട് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ

    Read More »
  • പ്രവാസികള്‍ക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ; പ്രയോജനം ആർക്കൊക്ക?

    അടുത്ത കാലം വരെ ഒരു പ്രവാസിക്ക് യുപിഐ വഴി പണമിടപാടുകൾ നടത്തണമെങ്കിൽ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 10 രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (എൻആർഇ) അല്ലെങ്കിൽ നോൺ റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടുകൾക്കായി യുപിഐ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ ഉപയോഗിയ്ക്കണമെന്ന് അറിയാമോ? ഇതിനു മുൻപ് യുപിഐ ഐഡി സജ്ജീകരിക്കാൻ ഒരു എൻആർഐക്ക് സാധുവായ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ വേണമായിരുന്നു. ഒരു ഉപയോക്താവ് യുപിഐ ഐഡി ഉപയോഗിക്കുമ്പോൾ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമായിരുന്നു. അതിനാൽ, വിദേശത്തേക്ക് പോയവർ അവരുടെ ഇന്ത്യൻ മൊബൈൽ നമ്പറുകൾ സജീവമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി എല്ലാമാസവും റീചാർജ്…

    Read More »
  • ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച വൈകുന്നേരം

    മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഏപ്രിൽ 28 വെള്ളിയാഴ്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങൾ അറിയിച്ചു. https://twitter.com/Indemb_Muscat/status/1650745892285345794?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1650745892285345794%7Ctwgr%5Ef31fa2a5db110c54211faad27afbbcdd64f3d908%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndemb_Muscat%2Fstatus%2F1650745892285345794%3Fref_src%3Dtwsrc5Etfw വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

    Read More »
  • അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനങ്ങൾ വാരിക്കൂട്ടി മലയാളികൾ

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍ പൗരനുമാണ് ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായത്. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ ബിനോജ് ഇ.കെയാണ് ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ ആദ്യത്തെ ഭാഗ്യവാന്‍. തന്റെ ജനന തീയ്യതിയുമായി യോജിച്ചുവന്ന നമ്ബറാണ് അദ്ദേഹം  തെരഞ്ഞെടുത്തത്. ഏപ്രിലിലെ മൂന്നാമത്തെ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഷാര്‍ജയില്‍ പ്രൊജക്‌ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി മുഹമ്മദ് കൊടക്കാട്ട്. ആണ്. ഏപ്രിലിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയ രണ്ടാമത്തെ വിജയി അനില്‍ റാഫേലാണ്. മെക്കാനിക്കായി ജോലി ചെയ്യുന്ന അദ്ദേഹവും തന്റെ 20 സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റെടുക്കുന്നുണ്ട്.ആദ്യമായാണ് സമ്മാനം. സമ്മാനം നേടിയ മറ്റൊരാൾ ഖത്തറിൽ ജോലി ചെയ്യുന്ന ഫിലിപ്പൈന്‍ സ്വദേശിയാണ്.

    Read More »
  • കെ.ജെ.പി.എസ് വനിതാവേദി പുനസംഘടനയും സ്വാഗത സംഘം രൂപീകരണവും

    കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടനയും സമാജം സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമിന്റെ സ്വാഗത സംഘ രൂപീകരണവും ഏപ്രില്‍ ഇരുപത്തിയെട്ട് വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്നു.

    Read More »
  • റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം

    റാസൽഖൈമ::യുഎഇയിലെ റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം.ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.എന്നാല്‍ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. ദഹാന്‍ ഫൈസല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരാഴ്ച്ച മുന്‍പ് ദുബൈയിലെ തിരക്കേറിയ മാര്‍ക്കറ്റായ നൈഫിലെ ഫ്രിജ്മുറാര്‍ ഏരിയയിലെ ബില്‍ഡിങ്ങിലുണ്ടായ തീപിടുത്തത്തില്‍ നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. ദേര നൈഫ് ഫ്രിജ് മുറാറിലെ മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിലാണ് വന്‍ അഗാനിബാധ ഉണ്ടായത്.

    Read More »
  • ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു

    തിരുവനന്തപുരം: ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പരണിയം സ്വദേശി ചന്ദ്രിക ആണ് മരിച്ചത്. കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹറൈനില്‍ നിന്നും സഹോദരി ഗിരിജയോടപ്പം നാട്ടില്‍ വന്നതാണ് ചന്ദ്രിക.കാരക്കോണം മെഡിക്കല്‍ കോളേജില്‍വെച്ചാണ് ശസ്ത്രക്രിയ നടന്നത്.ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ചന്ദ്രികയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.സംഭവത്തില്‍ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഈ മാസം 19നാണ് ചന്ദ്രികയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞയുടൻ  വെന്‍റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബിപി കുറവായതിനാലാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത് എന്നായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. പിന്നീടാണ് ബന്ധുക്കളോട് മരണം വിവരം പറയുന്നത്.18 വര്‍ഷമായി ബഹ്‍റൈനില്‍ സ്‌കൂളില്‍ ക്ലിനിങ്ങ് ജോലി ചെയ്തുവരികയായിരുന്നു ചന്ദ്രിക.

    Read More »
  • ജോലിക്കിടെ ഹൃദയാഘാതം; മുറിയിലേക്ക് വിശ്രമിക്കാൻ പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

    റിയാദ്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായ മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48) ആണ് മരിച്ചത്. സൂപ്പർമാർക്കറ്റിലെ ജോലിക്കിടെ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുകയും വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 28 വർഷമായി സൗദിയിലുള്ള നാസർ, കെ.എം.സി.സി ബെയ്ഷ് മുൻ സെക്രട്ടറിയായിരുന്നു. ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡൻറ് സിദ്ദീഖ് താനൂർ സഹോദരനാണ്. ഭാര്യ – ഫൗസിയ അണ്ടതോട്. മക്കൾ – ഫുവാദ്, ഫാഹിം, നജാഹ്, റബാഹ്. മറ്റു സഹോദരങ്ങൾ – കുഞ്ഞിമുഹമ്മദ്, കുഞ്ഞായിൻ, ജഅഫർ, അഷ്റഫ്, അലി, ഉബൈദ്, ബീവി. ജീസാൻ അൽ അമൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള…

    Read More »
  • കൊല്ലം ജില്ലാ പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് പുനസംഘടിപ്പിക്കുന്നു

    കുവൈറ്റ് സിറ്റി :-കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് പുനസംഘടന സമ്മേളനം ഏപ്രില്‍ 27 ( വ്യാഴാഴ്ച) വൈകിട്ട് 6.30 ന് റെനെ ഗേഡ്‌സ് ഡാന്‍സ് അക്കാദമി ഹാളില്‍ (ഡോണ്‍ ബോസ്‌കോ സ്‌ക്കൂളിന് പുറക് വശം) കൂടുന്നു. സമാജം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള കൊല്ലം ജില്ലയില്‍ നിന്നും കുവൈറ്റില്‍ വസിക്കുന്ന എല്ലാ പ്രവാസികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് :- 97840957/66 4715 77/98973183 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.

    Read More »
  • ആതിര മോഹന്‍ സൗദിയിൽ വച്ച് മതം മാറി ആയിഷയായി: ‘ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം. വേറെ വിവാഹം കഴിച്ചിട്ടില്ല.’ ആയിഷ സ്വന്തം നിലപാട് വിശദീകരിക്കുന്നു

      സൗദി അറേബ്യയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്യുന്ന  തന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി മതം മാറ്റി എന്ന പരാതിയുമായി ഭർത്താവ് ആന്റണി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. തൃശൂര്‍ ചേറ്റുപുഴ സ്വദേശിയായ ഈ 32കാരി  ഇപ്പോൾ 65 കാരന്റെ കസ്റ്റടിയിലാണെന്നും തീവ്രവാദികളുടെ കയ്യിൽ അകപ്പെടും മുമ്പ് രക്ഷിച്ചു തിരികെ എത്തിക്കണം എന്നായിരുന്നു പരാതി. പക്ഷേ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഭർത്താവും ചില ഓൺലൈൻ മാധ്യമങ്ങളും നുണക്കഥ പ്രചരിപ്പിക്കുന്നു എന്നും  ആയിഷയായി മാറിയ ആതിര മോഹൻ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആതിര മോഹൻ എന്ന താൻ ഇസ്ലാം മതം സ്വീകരിച്ച ശേഷം ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു. സൗദി അറേബ്യയില്‍ വച്ച് മതം മാറിയ തനിക്കെതിരെ പല കോണുകളില്‍ നിന്നും വിദ്വേഷ പ്രചാരണം നടക്കുന്നതായി  അവര്‍ കുറ്റപ്പെടുത്തി.      മതങ്ങളെ പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് മതം മാറിയതെന്ന് ആയിഷ എന്ന ആതിര മോഹൻ…

    Read More »
Back to top button
error: