NEWSPravasi

ആത്മഹത്യാശ്രമം പിന്തിരിപ്പിക്കുന്നതിനിടെ യാദൃശ്ചികമായി കുത്തേറ്റു, സൗദിയിൽ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി

സൗദി അറേബ്യയിലെ ജുബൈലിൽ മലപ്പുറം സ്വദേശിയായ മുഹമ്മദലി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. ഹണി ട്രാപ്പിൽപ്പെട്ടതിലെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാൽ കുത്തേറ്റു എന്നാണ് പ്രതി മഹേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ടിക്-ടോക് വഴി പരിചയപ്പെട്ട ‘ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽനിന്നും പണം തട്ടിയെടുത്ത ശേഷം ഭീഷണിപ്പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നുമാണ് മഹേഷ് പറയുന്നത്.

കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയും (58) പ്രതി ചെന്നൈ സ്വദേശിയായ മഹേഷും ജുബൈലിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു. ഇരുവരും  ലേബർ ക്യാംപിലെ സഹതാമസക്കാരുമായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു.  ആദ്യം നൽകിയ മൊഴി, മുഹമ്മദലിയെ കുത്തിയ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു.

Signature-ad

കഴിഞ്ഞ ആറുമാസമായി ‘ആയിഷ’യുമായി ബന്ധമുണ്ടെന്ന് ഇയാൾ പറയുന്നു. 30,000 രൂപ അവർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. ഇപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തി. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.  ഇതിന്റെ മനോവിഷമത്തിൽ രക്തസമ്മർദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും ഓടി എത്തിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നാണ് മഹേഷിൻ്റെ മൊഴി.

Back to top button
error: