Pravasi
-
യുകെയില്‍ മലയാളി യുവാവായ നഴ്സ് വീടിനുള്ളില്‍ മരിച്ച നിലയില്‍
ഇംഗ്ലണ്ട്: യു.കെയില്‍ നഴ്‍സായ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി എം.എസ് അരുണ്‍ (33) ആണ് മരിച്ചത്. യു.കെ വെസ്റ്റ് മിഡ്‍ലാന്‍ഡ്‍സിലെ കവന്ററി യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി നൈറ്റ് ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനുള്ളില്‍ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ ഹെഡ്‍സെറ്റ് വെച്ച് പാട്ടു കേട്ടുകൊണ്ടിരുന്ന നിലയിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉദിയന്‍കുളങ്ങര ഇളങ്കം ലെയിന്‍ അരുണിമയില്‍ മുരളീധരന്‍ നായരുടെയും കുമാരി ശാന്തിയുടെയും മകനായ അരുണ്‍ ഒന്നര വര്‍ഷം മുമ്പാണ് കവന്ററിയില്‍ എത്തിയത്. നഴ്‍സായ ഭാര്യ ആര്യയ്‍ക്കും അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അടുത്തിടെ ജോലി കിട്ടിയിരുന്നു. ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞും ഇതിനായി യുകെയിലേക്ക് വരാനുള്ള വീസ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അരുണിന്റെ ആകസ്‍മിക മരണം. എം.എസ് ആതിരയാണ് അരുണിന്റെ സഹോദരി.…
Read More » -
പ്രവാസികൾക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ അവസരം
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി 20ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. https://twitter.com/Indemb_Muscat/status/1615313952367611904?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1615313952367611904%7Ctwgr%5E71842e7ef7a6854549ce3a84d6ad047ad1695510%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndemb_Muscat%2Fstatus%2F1615313952367611904%3Fref_src%3Dtwsrc5Etfw സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.
Read More » -
സൗദി അറേബ്യയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ
റിയാദ്: സൗദി അറേബ്യയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്ത നിലയിൽ ഇരുന്നാൽ പോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം. മുൻസീറ്റിൽ ആര് കൂടെയുണ്ടെങ്കിലും കുട്ടികളെ ഇരുത്തരുത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയ ശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു. 10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വകുപ്പ് നേരത്തെ വ്യക്തമാക്കിയതാണ്. സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫീസ് സന്ദർശിക്കണമെന്നും അധികൃതർ…
Read More » -
യുഎഇയിൽ വിസകൾക്കും എമിറേറ്റ്സ് ഐഡിയ്ക്കും ഇനി ചെലവേറു; പുതിയ ഫീസ് പ്രാബല്യത്തിൽ
അബുദാബി: യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബൈയില്‍ ഇഷ്യൂ ചെയ്യുന്ന വിസകളുടെ ഫീസിന് വര്‍ദ്ധനവുണ്ടാകുമോയെന്ന് വ്യക്തമല്ല. എമിറേറ്റ്സ് ഐഡി ഇഷ്യൂ ചെയ്യുന്നതിന് നേരത്തെ ഈടാക്കിയിരുന്ന ഫീസ് 270 ദിര്‍ഹമായിരുന്നു. ഇത് ഇനി മുതല്‍ 370 ദിര്‍ഹമായിരിക്കും. ഒരു മാസം കാലാവധിയുള്ള സന്ദര്‍ശക വിസയുടെ ഫീസും 270 ദിര്‍ഹത്തില്‍ നിന്ന് 370 ദിര്‍ഹമായി ഉയരും. ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഇലക്ട്രോണിക് സേവന പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസം…
Read More » -
മഹ്‍സൂസിന്റെ 111-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ ഏറ്റവും അധികം വിജയികൾ ഇന്ത്യയിൽനിന്ന്
യുഎയിൽ ഏറ്റവും ഉയർന്ന തുക സമ്മാനമായി നൽകുന്ന മഹ്‍സൂസിന്റെ ഇക്കഴിഞ്ഞ 111-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ ഏറ്റവും അധികം വിജയികൾ ഇന്ത്യയിൽ നിന്ന്. 2023 ജനുവരി പതിനാലിന് നടന്ന നറുക്കെടുപ്പിൽ 434 ഇന്ത്യക്കാരാണ് രണ്ടും മൂന്നും സമ്മാനവും റാഫിൾ ഡ്രോയിൽ വിജയവും സ്വന്തമാക്കിയത്. ഏതാണ്ട് 1,644,400 ദിർഹം ആണ് വിജയികൾക്കായി വിതരണം ചെയ്തത്. ഇതിൽ 22 പേർ 1,000,000 ദിർഹം വീതം രണ്ടാം സമ്മാനവും 984 പേർ 350 ദിർഹം വീതവും സ്വന്തമാക്കി. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണ 100,000 ദിർഹത്തിൻറെ റാഫിൾ പ്രൈസ് സ്വന്തമാക്കിയത്. മഹ്‌സൂസിന്റെ ഉപഭോക്താക്കളിൽ ഏറ്റവും അധികം ആളുകൾ ഇന്ത്യക്കാരാണ്. ഇത്തവണത്തെ നറുക്കെടുപ്പിൽ ഇന്ത്യക്കാർ നേടിയ വിജയം ഇതാണ് സൂചിപ്പിക്കുന്നതും. യുഎഇയുടെ അകത്തും പുറത്തുനിന്നുമായി കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുത്തവരിൽ നിന്നും വിജയിച്ചവരിൽ 43 ശതമാനവും ഇന്ത്യക്കാരാണെന്നത് ഇതിന്റെ തെളിവാണെന്ന് EWINGS സിഇഒയും മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററുമായ ഫരീദ് സാംജി പറഞ്ഞു. മുഹമ്മദ്, സൂര്യജിത്, സന്തോഷ് എന്നിവരാണ് റാഫിൾ പ്രൈസ്…
Read More » -
സൗദിയിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ റിയാദിലെത്തി. ന്യൂഡല്‍ഹിയിൽ നിന്ന് ഞായറാഴ്ച രാത്രി 11ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ഷർഷെ ദഫെയുമായ എൻ. രാംപ്രസാദ് സ്വീകരിച്ചു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലക്ക് വേണ്ടി പ്രോട്ടോക്കോൾ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽ മജീദ് അൽസ്മാരിക്ക് തിങ്കളാഴ്ച രാവിലെ ക്രഡൻഷ്യൽ റിപ്പോർട്ട് കൈമാറി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അംബാസഡറായി ചുമതലയേറ്റു. ഈ മാസം 26ന് എംബസിയിൽ നടക്കുന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുകയും പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ 76-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിന്റെ 76-ാം വാർഷികാഘോഷത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, 1950ൽ ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ വാർഷികദിനത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ…
Read More » -
എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി – നിഷ്‌മ ദമ്പതികളുടെ മൂത്ത മകൾ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പനിയും തലവേദനയും ഛർദ്ദിയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയിൽ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ളുഹ്ർ നമസ്കാരാനന്തരം ജിദ്ദ ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.
Read More » -
മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി സബീല ബീവി നിസ്സാർ (45) മരിച്ചത്. പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു. റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. റിയാദിലുള്ള മുഹമ്മദ് മുഹ്‌സിൻ, വിദ്യാർത്ഥിയായ അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. ഖാലിദ് കുഞ്ഞ് പിതാവും ഹംസത്ത് ബീവി നാഗൂർ കനി മാതാവുമാണ്. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കം ചെയ്യുന്നതിനുള്ള ശ്രമം റിയാദ് ഐ.സി.എഫ് സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
Read More » -
സൗദിയിൽ മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് – ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യുവാവ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. യൂസുഫ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്തു. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് അവാസാനമായി നാട്ടിൽ പോയി പത്ത് ദിവസം അവിടെ ചെലവഴിച്ച ശേഷം മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. പിതാവ്: ബീരാൻ, മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14),…
Read More » -
സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ദിവസത്തിനകം ഉൽപ്പന്നങ്ങൾ നൽകണം; സൗദിയിൽ ഓൺലൈൻ സ്റ്റോറുകൾക്ക് പ്രത്യേക നിർദേശം
റിയാദ്: സൗദിയിൽ ഓൺലൈൻ സ്റ്റോർ വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ദിവസത്തിനകം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം വിതരണം ചെയ്യാനായില്ലെങ്കിൽ ഓർഡർ റദ്ദാക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഓർഡർ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ അടച്ച മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ ഓൺലൈൻ സ്റ്റോർ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ 15 ദിവസത്തിനകം ഉപഭോക്താവിന് വിതരണം ചെയ്യേണ്ടതാണ്. എന്തെങ്കിലും സാഹചര്യത്തിൽ വിതരണത്തിന് 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിടുകയാണെങ്കിൽ അക്കാര്യം കാരണം വ്യക്തമാക്കികൊണ്ട് ഉപഭോക്താവിനെ അറിയിക്കണം. ഓർഡർ ചെയ്ത ഉൽപ്പനം ലഭിക്കാൻ 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിടുകയാണെങ്കിൽ ഉപഭോക്താവിന് ഓർഡർ റദ്ദാക്കാം. അല്ലെങ്കിൽ ഓർഡറിൽ മാറ്റം വരുത്തി മറ്റൊരു ഉൽപ്പനം ആവശ്യപ്പെടാം. നിശ്ചിത സമയത്തിനകം ഉൽപ്പന്നം ലഭിക്കാത്തതിൻ്റെ പേരിൽ ഓർഡർ റദ്ദാക്കുകയാണെങ്കിൽ മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകേണ്ടതാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
Read More »