NEWSPravasi

എമിറേറ്റ്സ് ഡ്രോയുടെ ലക്കി ഡ്രോയിൽ 15 മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഫിലിപ്പൈൻ സ്വദേശിയായ റസ്റ്ററൻ്റ് ജീവനക്കാര​ൻ

മിറേറ്റ്സ് ഡ്രോയുടെ വെള്ളിയാഴ്ച നടന്ന പതിമൂന്നാമത് ലക്കി ഡ്രോയിൽ വിജയം നേടി ഫിലിപ്പൈൻ സ്വദേശി റസ്സൽ റയീസ് ടുസോൺ. ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം ആണ് ഡ്രോ ഈസി 6 വിജയിയായ റസ്സൽ നേടിയത്. ഇരുപത്തിഏഴ് ദിവസത്തിനു മുൻപ് നടന്ന ലക്കി ഡ്രോയിലെ വിജയിയും മില്യൺ ദിർഹം സമ്മാനമായി നേടിയിരുന്നു. നാലു മക്കളിൽ രണ്ടാമനായ റസ്സൽ 2008 ൽ ആണ് യുഎഇയിൽ ജോലി തേടി എത്തിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള റസ്സൽ കുടുംബം പുലർത്തുന്നതിനായി 19 വയസ്സിൽ റെസ്റ്റോറന്റ്കളിൽ ജോലി ചെയ്തു തുടങ്ങിയതാണ്. മെച്ചപ്പെട്ട ജീവിതം എന്നും ആഗ്രഹിച്ചിരുന്ന ഇദ്ദേഹം അതിനായുള്ള പരിശ്രമങ്ങൾ ഒരിക്കലും ഉപേക്ഷിച്ചതില്ല. ഇതിനിടെ 2019ൽ കൊറോണ സൃഷ്ടിച്ച പ്രശ്നങ്ങളെ അതിജീവിക്കാൻ ഭാര്യയെയും മകനേയും തിരികെ നാട്ടിലേക്ക് അയക്കേണ്ടതായി വന്നു.

കുറച്ച് നാളുകൾക്ക് മുൻപാണ് റസ്സൽ ഈസി ഡ്രോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നും അറിഞ്ഞത്. തുടർന്ന് ഈ വെള്ളിയാഴ്ചത്തെ ഡ്രോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ജനുവരി ആറിന് അക്കൗണ്ട് എടുത്ത ശേഷം ആദ്യം പങ്കെടുക്കാൻ ഏതാണ്ട് ഒരാഴ്ചയോളം കാത്തിരുന്നു. ആറു നമ്പർ തിരഞ്ഞെടുക്കുന്നതിനായി മക​ന്റെ പിറന്നാൾ, സ്വന്തം പിറന്നാൾ, പ്രായം, സഹോദരിയുടെയും അമ്മയുടെയും പിറന്നാളുകൾ എന്നിങ്ങിനെ ജീവിതത്തിൽ പ്രധാനപ്പെട്ട പല ദിവസങ്ങളും തിരഞ്ഞെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വിജയിയായത് അറിയിച്ച് ഫോൺകോൾ വരുന്നത് വരെ വിജയിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് റസ്സൽ പറഞ്ഞു.

വിജയിച്ച തുക ഉപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാനാണ് റസ്സൽ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഡ്രോയിൽ വിജയിയെ തിരഞ്ഞെടുക്കുമ്പോൾ റസ്സൽ ഉറങ്ങിയിരുന്നു. ആദ്യത്തെ ഫോൺകോൾ എടുക്കാതിരുന്ന റസ്സലിന് രണ്ടാമത് വിജയ വിവരം അറിയിച്ച് ലഭിച്ച കോൾ വിശ്വസിക്കാനായില്ല. വിവരം അറിഞ്ഞ ശേഷം സന്തോഷം കൊണ്ട് പിന്നീട് ഉറങ്ങാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പിറ്റേന്ന് രാവിലെ വീട്ടിൽ അറിയിച്ചപ്പോൾ അവരും ആദ്യം വിശ്വസിച്ചില്ല. വിജയിച്ച വിവരം അറിയിച്ച മെയിലിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്ത ശേഷം മാത്രമാണ് എല്ലാവർക്കും വിശ്വാസം ആയത്, റസ്സൽ പറയുന്നു.

മദ്ധ്യപൂര്‍വദേശവും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടുന്ന ഭൂപ്രദേശങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ സമ്മാനത്തുകയാണ് എമിറേറ്റ്സ് ഡ്രോ മെഗാ7 നറുക്കെടുപ്പിലെ 160 ദശലക്ഷം ദിര്‍ഹം. നറുക്കെടുക്കുന്ന ഏഴ് സംഖ്യകളും യോജിച്ചുവരുന്ന ഒരാള്‍ക്കോ ഒരുകൂട്ടം ആളുകള്‍ക്കോ അത് സ്വന്തമാക്കാം. വരുന്ന ഞായറാഴ്ച ഡിസംബര്‍ 25ന് യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന അുത്ത നറുക്കെടുപ്പിലെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് വിജയിക്കാനുള്ള സാധ്യതകളും വര്‍ദ്ധിപ്പിക്കാം.

വാരാനിരിക്കുന്ന നറുക്കെടുപ്പുകള്‍ എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ യുട്യൂബ്, ഫേസ്‍ബുക്ക്, വെബ്‍സൈറ്റ് എന്നിവയിലൂടെയെല്ലാം തത്സമയം കാണാം. അടുത്ത വിജയിയായി മാറാന്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ നമ്പറുകള്‍ സ്വന്തമാക്കി വെയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 77 777 777 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ www.emiratesdraw.com എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുയോ ചെയ്യാം. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് @emiratesdraw സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ സന്ദര്‍ശിക്കാം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: