Pravasi

  • സൗദി രാജകുമാരി അന്തരിച്ചു

    റിയാദ്:രാജകുമാരി അന്തരിച്ചു.സൗദി രാജകുടുംബാംഗം ഹന ബിന്‍ത് അബ്‍ദുല്ല ബിന്‍ ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരിയാണ് അന്തരിച്ചത്. ഫൈസല്‍ ബിന്‍ മുഖ്‍രിന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്റെ ഭാര്യയാണ് അന്തരിച്ച ഹന രാജകുമാരി. സൗദി റോയല്‍ കോര്‍ട്ടാണ് മരണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ജിദ്ദയിലുള്ള അമീര്‍ സഊദ് ബിന്‍ സഅദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ മസ്‍ജിദില്‍ വ്യാഴാഴ്ച വൈകുന്നേരം മയ്യിത്ത് നമസ്‍കാരം നടക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്‍ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദിനെ അനുശോചനം അറിയിച്ചു.

    Read More »
  • പെരുന്നാള്‍ അവധിക്ക് മുമ്പ് ജൂണ്‍ മാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് അധികൃതര്‍

    കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പെരുന്നാൾ അവധിക്ക് മുമ്പ് ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ 2023 – 2024 സാമ്പത്തിക വർഷത്തെ പുതിയ ബജറ്റിന്റെ ചർച്ചകൾ സർക്കാർ വകുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടുകൾ പാർലമെന്റിൽ സമർപ്പിച്ചതായും അധികൃതർ അറിയിച്ചു. ഫെബ്രുവരി മുതൽ തന്നെ ബജറ്റിന്റെ പ്രമേയങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിൽ ആറ് ദിവസത്തെ പെരുന്നാൾ അവധിയാണ് ബലി പെരുന്നാളിന് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ സർക്കുലറിലാണ് സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും, അറഫാ ദിനമായ ജൂൺ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിക്കുന്നത്. ഇതിന്റെ തുടർച്ചയായി പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി…

    Read More »
  • ഗൾഫിൽ സ്കൂളുകൾ അടച്ചു;ആകാശക്കൊള്ളയുമായി വീണ്ടും വിമാനക്കമ്പനികൾ

    കൊച്ചി: ഗള്‍ഫ് നാട്ടില്‍ വേനലവധിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ അടച്ചതോടെ  പ്രവാസികളുടെ കുടുംബസമേതമുള്ള മടങ്ങിവരവ് “ആഘോഷിക്കി’ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ‍വര്ധിപ്പിച്ച് വിമാനക്കമ്ബനികള്‍. വേനലവധിക്കാലത്തു ഗള്‍ഫ്-കേരള യാത്രാക്കാരെ കൊള്ളയടിക്കുന്നത് എല്ലാവര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ് കാര്യങ്ങള്‍. എയര്‍ ഇന്ത്യയും വിദേശ വിമാനക്കമ്ബനികളും ഒരേ വര്‍ധനയാണ് വരുത്തിയത്. ജിദ്ദ, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വര്‍ധന. മൂന്നുമാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാര്‍ച്ച്‌ അവസാനവാരം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. മേയ് പകുതിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കൂട്ടിയിരിക്കുകയാണ്.

    Read More »
  • യുഎഇയില്‍ ഇന്ന് മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; ലംഘിച്ചാല്‍ കടുത്ത പിഴ

    അബുദാബി: യുഎഇയില്‍ ഉച്ചവിശ്രമ നിയമം ഇന്നു മുതല്‍ നിലവില്‍. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് പുറം ജോലികള്‍ ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ സെപ്റ്റംബര്‍ പതിനഞ്ച് വരെ ഉച്ചവിശ്രമ നിയമം നിലവിലുണ്ടാകും. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടര ഒരുക്കണം. ഈ കാലയളവില്‍ പ്രതിദിന തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ കവിയരുത്. എന്തെങ്കിലും കാരണത്താല്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നാല്‍ തൊഴിലാളിക്ക് അധിക വേതനം നല്‍കണം. അതേസമയം ജലവിതരണം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിയന്തര വിഭാഗങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്നവരെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ കുടിവെള്ളമുള്‍പ്പടെ ക്ഷീണമകറ്റാന്‍…

    Read More »
  • മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു

    റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്. എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം നടന്നത് . കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച്‌ മരണപ്പെടുകയായിരുന്നു. ഭാര്യ – ഷഹാന. പിതാവ്‌ – ഇസ്മയിൽ. മാതാവ്‌ – സുഹറ. സഹോദരൻ – ഷനാബ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ.സി.എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേത്യത്വത്തിൽ ഐ.സി.എഫ് സഫ്‌വ വളണ്ടിയർമാർ രംഗത്തുണ്ട്.

    Read More »
  • രാജ്യം വിടാതെ തന്നെ വിസ പുതുക്കാം; പ്രവാസികള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി യുഎഇ

    അബുദാബി: പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികള്‍ക്ക് രാജ്യത്ത് തന്നെ തുടര്‍ന്നുകൊണ്ട് കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടാന്‍ സഹായിക്കുന്നതാണ് പുതിയ നടപടി. കൂടാതെ ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി 120 ദിവസം വരെ നീട്ടാമെന്നും അധികൃതര്‍ അറിയിച്ചു. ഒരു മാസത്തേയ്ക്ക് വിസ നീട്ടി ലഭിക്കാന്‍ പ്രവാസികള്‍ക്ക് 1150 ദിര്‍ഹമാണ് ചെലവ് വരുന്നത് എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുന്നത്. രാജ്യത്തിന് പുറത്ത് പോകാതെ വിസ പുതുക്കാനായുള്ള സൗകര്യം യുഎഇയില്‍ മുന്‍പ് നിലവിലുണ്ടായിരുന്നു. ഇത് പിന്‍വലിച്ചത് സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ രാജ്യത്തെത്തിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. നടപടി പുനരുജ്ജീവിപ്പിച്ചത് അനാവശ്യമായ ചെലവില്‍ നിന്നും സമയനഷ്ടത്തില്‍ നിന്നും പ്രവാസികളെ കരകയറ്റും. അതേസമയം, കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവര്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കിയത്. യുഎഇയില്‍ അടുത്ത ബന്ധുക്കളുള്ളവര്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക എന്നതായിരുന്നു നിലവില്‍ വന്ന നിയന്ത്രണം.…

    Read More »
  • സ്വന്തമായി വിമാനവുമില്ല, ‍വിമാനചാർജ്ജ് നിശ്ചയിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല; ഇന്ത്യൻ ഗവൺമെന്റിനെതിരെ പ്രവാസിസഭ

    ദോഹ: ഗള്‍ഫ് പ്രവാസം അൻപതാണ്ട് പിന്നിട്ടിട്ടും പ്രവാസിയുടെ യാത്രാപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കൂടുതല്‍ രൂക്ഷമായി തുടരുകയാണെന്നും ഇത് പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാകണമെന്നും കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസിസഭ അഭിപ്രായപ്പെട്ടു. വിമാനചാര്‍ജ് നിശ്ചയിക്കുന്നതില്‍ ഇന്ത്യൻ സര്‍ക്കാറിന് ഇപ്പോള്‍ ഒരു നിയന്ത്രണവും ഇല്ലെന്നും ചാര്‍ജ് നിയന്ത്രിക്കാൻ സര്‍ക്കാറിന് സാധിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും പ്രവാസിസഭ ആവശ്യപ്പെട്ടു.   അവധിക്കാലങ്ങളില്‍ നാട്ടില്‍ പോകുകയെന്നത് ഒരു സാധാരണക്കാരന്‌ സ്വപ്നമായി മാറുകയാണ്‌. കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവല്‍ ഏജന്‍സികള്‍ അമിതവിലക്ക് വില്‍ക്കാനായി സീസണുകളില്‍ നേരത്തേതന്നെ ഗ്രൂപ് ടിക്കറ്റുകള്‍ എടുക്കുന്നതും നേരത്തെയുണ്ടായിരുന്ന ബുക്കിങ് സംവിധാനം എടുത്തുകളഞ്ഞതും ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും ചൂഷണത്തിന്‌ സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നാടുകളിലെ മറ്റ് രാജ്യക്കാര്‍ക്ക് അവധിക്കാലങ്ങളില്‍ ആശ്വാസമേകുന്നത് അവരുടെ ദേശീയ വിമാനക്കമ്ബനികളാണ്‌.   എന്നാല്‍, സ്വന്തം രാജ്യത്തിന്റേതായ ദേശീയ വിമാനക്കമ്ബനിപോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍…

    Read More »
  • ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് അപ്രതീക്ഷിതമായി റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ പെരുവഴിയിൽ

    മനാമ: ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി എയർ ഇന്ത്യ. തിങ്കളാഴ്ച രാത്രി 11.45ന് ബഹ്റൈനിൽ നിന്ന് തിരിച്ച് പുലർച്ചെ 5.05ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന എഐ 940 വിമാനമാണ് മുന്നറിയിപ്പുകളൊന്നും നൽകാതെ റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ യാത്ര പുറപ്പെടാനായി മണിക്കൂറുകൾക്ക് മുമ്പേ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത്. മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരുടെ ഉൾപ്പെടെ യാത്ര പ്രതിസന്ധിയിലായി. അത്യാവശ്യമായി യാത്ര ചെയ്യേണ്ടിയിരുന്ന ചിലർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് തരപ്പെടുത്തി പുലർച്ചെ തന്നെ യാത്ര തിരിച്ചു. മറ്റുള്ളവർ ബഹ്റൈനിൽ കുടുങ്ങി. അതേസമയം ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് റദ്ദാക്കിയതു കൊണ്ടാണ് തിരികെയുള്ള സർവീസും റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ അധികൃതർ പറയുന്നു. യാത്രക്കാരെ രാത്രി തന്നെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അത്യാവശ്യമായി പോകേണ്ടിയിരുന്നവരെ രാത്രി ഗൾഫ് എയർ വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവർക്ക് ഇന്നും നാളെയുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റുകൾ…

    Read More »
  • കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു

    റിയാദ്: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിലെ തബൂക്കിൽ നിന്നു നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. കോട്ടയം പാലാ സ്വദേശി റോബിൻ സെബാസ്റ്റ്യൻ (43) ആണ് കോട്ടയം പാലാ മരിയൻസ് ഹോസ്‍പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 13 വർഷക്കാലമായി തബൂക്കിൽ ജോലി ചെയ്തു വരികയായിരുന്നു റോബിൻ. കുടുംബവും അദ്ദേഹത്തോടൊപ്പം തബൂക്കിലുണ്ടായിരുന്നു. മാസ്സ് തബൂക്ക് മദീന യൂനിറ്റ് അംഗവും സജീവ പ്രവർത്തകനും ആയിരുന്നു. അസുഖത്തെ തുടർന്ന് ഒരു മാസത്തോളം തബൂക്കിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം നാട്ടിലേക്ക് പോയതായിരുന്നു. തബൂക്കിലെ സാംസ്‌കാരിക കായിക രംഗത്തു സജീവ സാന്നിധ്യമായിരുന്ന റോബിന്റെ ആകസ്മിക വേർപാട് തബൂക്കിലെ സുഹൃത്തുക്കളെയും ബന്ധു മിത്രാദികളെയും ഏറെ വേദനിപ്പിച്ചു. ഭാര്യ – അൻസോണ റോബിൻ, തബൂക്ക് നവാഫ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സാണ്. മക്കൾ – ആരോൺ റോബിൻ (9-ാം ക്ലാസ്), ഏബൽ റോബിൻ (4-ാം ക്ലാസ്).…

    Read More »
  • സൗദിവത്കരണം പ്രവാസികള്‍ക്ക് തിരിച്ചടി; വ്യാപാര മേഖലയിലെ കൂടുതൽ തൊഴിലുകളിൽ നിന്ന് പ്രവാസികള്‍ പുറത്ത്

    റിയാദ്: ഏഴ് വ്യാപാര മേഖലയിലെ വിൽപന ഔട്ട്‌ലെറ്റുകളുടെ സൗദിവത്കരണം നിലവിൽവന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എലിവേറ്ററുകൾ, ലിഫ്റ്റുകൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കൃത്രിമ ടർഫ്, നീന്തൽക്കുളം സാമഗ്രികൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കാറ്ററിംഗ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എയർഗൺ, വേട്ടയാടൽ, യാത്രാ സാധനങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, പാക്കിംഗ് ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ എന്നിവയിൽ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നതായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശം അനുവദിച്ചിരുന്നു. ഇന്നലെ സമയപരിധി അവസാനിച്ച് ഇന്നാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്. ഈ മേഖലയിൽ…

    Read More »
Back to top button
error: