റിയാദ്:സൗദിയില്‍ എണ്ണ ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ മലയാളി മരിച്ചു.ആലപ്പുഴ മാവേലിക്കര സ്വദേശി പാറക്കാട്ട് ഫിലിപ് ജോര്‍ജ് ആണ് മരിച്ചത്.
55 വയസായിരുന്നു. യമാമ കമ്ബനിയിലെ ഗ്യാരേജിലെ വെല്‍ഡറായിരുന്നു. റിയാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മുസാഹ്മിയയില്‍ വ്യാഴാഴ്ചയായിരുന്നു അപകടം ഉണ്ടായത്. അറാംകോയില്‍ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍, ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ച് വെൽഡ് ചെയ്യുന്നതിനിടയിലായിരുന്നു സ്ഫോടനം.