Pravasi

  • യുഎഇയും ഖത്തറും എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

    അബുദാബി: യുഎഇയും ഖത്തറും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ തുടര്‍ച്ചയായി എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദോഹയില്‍ യുഎഇ എംബസിയും അബുദാബിയില്‍ ഖത്തര്‍ എംബസിയും ദുബൈയില്‍ ഖത്തര്‍ കോണ്‍ലേറ്റും തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ച് രണ്ട് വര്‍ഷം മുമ്പ് നടന്ന ഗള്‍ഫ് രാഷ്‍ട്രത്തലവന്മാരുടെ ചര്‍ച്ചയിലാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യവും സഹോദര രാജ്യങ്ങളായ യുഎഇയിലെയും ഖത്തറിലെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ അറബ് രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് പുതിയ തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • സൗദിയിലും ഒമാനിലും ബലിപ്പെരുന്നാൾ 28-ന്; കേരളത്തിൽ 29-ന്

    തിരുവനന്തപുരം:സൗദി അറേബ്യയില്‍ ദുല്‍ഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലി പെരുന്നാൾ(ഈദുല്‍ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും. ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലിപ്പെരുന്നാൾ  ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ദുൽഹജ്ജ് മാസത്തിലെ ഒമ്പതാം ദിവസമാണ് നടക്കുന്നത്.വലിയ പെരുന്നാളോടെയാണ് ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകുന്നത്. അതേസമയം കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29നാകുമെന്ന് മുസ്ലിം പണ്ഡിതന്മാര്‍ അറിയിച്ചു. ദുല്‍ഖഅദ് മാസം 29ന് ഞായറാഴ്ചയായിരുന്നു.മാസപ്പിറവി നിരീക്ഷിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും ദൃശ്യമായില്ല. തിങ്കളാഴ്ച ദുല്‍ഖഅദ് 30 ആയിരിക്കുമെന്നും ദുല്‍ഹജ്ജ് മാസം ഒന്ന് ചൊവ്വാഴ്ചയാകുമെന്നും പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉല ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു. ദുല്‍ഹജ്ജ് 10നാണ് പെരുന്നാള്‍ ആഘോഷം.…

    Read More »
  • പ്രവാസികളെ സന്തോഷിപ്പീൻ.. കടൽ കടന്ന് കേരള സോപ്സ് വരുന്നു

    തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ അടുത്ത മാസം മുതൽ കേരള സോപ്സ് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള സോപ്സ് ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ധാരണാപത്രം 2023 മെയ് മാസത്തിൽ ഒപ്പുവയ്ക്കാൻ കേരള സോപ്സിന് സാധിച്ചിരുന്നു. കൂടാതെ യു എ ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്നും പി രാജീവ് പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാൻ സാധിച്ച 2022-23 വർഷത്തിന് ശേഷം 2023-24 വർഷത്തിലും മികച്ച തുടക്കം നേടാൻ കേരള സോപ്സിന് സാധിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, പ്രതിസന്ധിയിലുള്ള കയർ മേഖലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 534 കയർ സഹകരണ സംഘങ്ങളിൽ നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തന മൂലധനമായും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായും 4.5 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വീതം…

    Read More »
  • ഒമാനില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

    മസ്കറ്റ്:ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.കൊല്ലം എഴുകോൺ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തില്‍ കോമളൻ ബാലകൃഷ്‌ണൻ (60) ആണ് ഒമാനിലെ ഖാബൂറയില്‍ മരിച്ചത്. 31 വര്‍ഷമായി ഖാബൂറയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം ഖാബൂറ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഭാര്യ – ജൂലി. മകള്‍ – ഗ്രീഷ്മ.

    Read More »
  • വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപണം; പരിശോധനയില്‍ പത്ത് പ്രവാസികള്‍ പിടിയില്‍

    കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപിച്ച് പത്ത് പ്രവാസികള്‍ കുവൈറ്റില്‍ പിടിയില്‍. വിവിധ രാജ്യക്കാരെയാണ് മഹ്ബുലയില്‍ നടന്ന പരിശോധനയ്ക്കിടയില്‍ അധികൃതര്‍ പിടികൂടിയത് എന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തുടനീളം നടന്നുവരുന്ന പരിശോധനയുടെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. നിയമലംഘകരായ വിദേശികളെ കണ്ടെത്താനായാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. പിടിയിലായവരുടെ വിശദ വിവരങ്ങള്‍ ഇത് വരെ പുറത്തുവിട്ടിട്ടില്ല. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം, ഗുരുതരമായ കുറ്റം ചെയ്തതിനെ തുടര്‍ന്ന് പ്രവേശനവിലക്കുള്ള വിദേശിയെ അനധികൃതമായി കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കുറ്റവാളിയായ ഇയാളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികൃതര്‍ നാടുകടത്തിയിരുന്നു. എന്നാല്‍ പേര് മാറ്റി വീണ്ടും കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ക്ക് പിടിവീണത്. എയര്‍പോര്‍ട്ടിലെ ബയോമെട്രിക് സംവിധാനത്തിന്റെ മികവിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. പിടിയിലായയാളെ അയാളുടെ മാതൃരാജ്യത്തേക്ക് തന്നെ തിരികെയയച്ചതായി സ്ഥലത്തെ മാധ്യമമായ അല്‍ റായി റിപ്പോര്‍ട്ട് ചെയ്യുന്നു.

    Read More »
  • സൗദിയില്‍ എണ്ണ ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മലയാളി മരിച്ചു

    റിയാദ്:സൗദിയില്‍ എണ്ണ ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മലയാളി മരിച്ചു.ആലപ്പുഴ മാവേലിക്കര സ്വദേശി പാറക്കാട്ട് ഫിലിപ് ജോര്‍ജ് ആണ് മരിച്ചത്. 55 വയസായിരുന്നു. യമാമ കമ്ബനിയിലെ ഗ്യാരേജിലെ വെല്‍ഡറായിരുന്നു. റിയാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മുസാഹ്മിയയില്‍ വ്യാഴാഴ്ചയായിരുന്നു  അപകടം ഉണ്ടായത്. അറാംകോയില്‍ നിന്ന് ക്രൂഡ്‌ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍, ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ച് വെൽഡ് ചെയ്യുന്നതിനിടയിലായിരുന്നു സ്ഫോടനം.

    Read More »
  • യുഎഇയിലെ ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു

    ഫുജൈറ:ബജറ്റ് വിമാന കമ്ബനിയായ ‘സലാം എയര്‍’ ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സലാം എയര്‍’ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുന്നത്.ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴി തിരുവനന്തപുരത്തേക്കാണ് സര്‍വീസ്. ജൂലായ് 16നാണ് ആദ്യത്തെ സര്‍വീസ്. ‘സലാം എയര്‍’ മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്ക് നേരത്തെ സര്‍വീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഫുജൈറയില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലും സമീപപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കില്‍ നാട്ടില്‍ എത്താൻ ആകും. 40 കിലോ ലഗേജ് കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ബുധൻ ദിവസങ്ങളിലായി രാവിലെ 9 മണിക്കും വൈകിട്ട് 8.15 നും ആയി ആഴ്ചയില്‍ ആകെ നാല് സര്‍വീസുകള്‍ ആണ് ഇപ്പോള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം കൂടാതെ ജയ്പൂര്‍, ലക്നൗ എന്നിവിടങ്ങളിലേക്കും സലാം എയർ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.

    Read More »
  • സൗദി എയര്‍ലൈന്‍സ് പൈലറ്റിനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

    റിയാദ്: സൗദി എയര്‍ലൈന്‍സ് പൈലറ്റ് ബന്ദര്‍ അല്‍ ഖര്‍ഹാദിയെ കാറിലിട്ട് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ബറാകാത്ത് ബിന്‍ ജബ്രീന്‍ കനാനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് മക്കാ പ്രവിശ്യയില്‍ നടപ്പാക്കിയത്.കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ പ്രതി ബന്ദറിനെ കാറില്‍ കയറ്റി പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. കൊലപാതകം നടന്ന് ആറു മാസ്തിനുള്ളിലാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.

    Read More »
  • മണലാരണ്യത്തിൽ കണ്ണീരായി രണ്ടു മലയാളി യുവതികൾ

    ദുബായ്:മണലാരണ്യത്തിൽ കണ്ണീരായി രണ്ടു മലയാളി യുവതികൾ.ആദ്യത്തെയാൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെങ്കിൽ അടുത്തയാൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു. തൃശൂര്‍ ആമ്ബല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബായിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്ബാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്. എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചത് ഷാർജയിലെ താമസസ്ഥലത്തുവച്ചായിരുന്നു.പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച്‌ ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം.ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്‌ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു.   ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

    Read More »
  • ഷാര്‍ജയില്‍ എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചു

    ഷാർജ:എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചു.പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച്‌ ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.   ഭര്‍ത്താവ് വിശാഖും എഞ്ചിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്. ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്‌ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം.   ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

    Read More »
Back to top button
error: