NEWSPravasi

ജോലി തേടി ദുബൈയിലെത്തിയ യുവാവിനെ കാത്തിരുന്നത് മരണം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടത്തില്‍ മരണം രണ്ടായി

ദുബായ്: കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) ആണ് മരിച്ചത്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബായില്‍ എത്തിയതായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് (42) ഇന്നലെ മരിച്ചത്. ചികിത്സയില്‍ കഴിയുന്ന എട്ട് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് കരാമയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികള്‍ ഉള്‍പ്പെട്ട ബ്ലോക്കിലാണ് അപകടം ഉണ്ടായത്.

Signature-ad

അപകടത്തില്‍ ഒമ്പതുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസും ഫോറസിക് വിഭാഗവും അന്വേഷണം തുടരുകയാണ്.

 

 

Back to top button
error: