NEWSPravasi

ഫലസ്തീൻ വിരുദ്ധ പോസ്റ്റ്; ഇന്ത്യൻ ഡോക്ടര്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍

മനാമ: ഇസ്രായേൽ-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സില്‍ ഫലസ്തീൻ വിരുദ്ധ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടര്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍.

റോയല്‍ ബഹ്‌റൈൻ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിൻ സ്പെഷ്യലിസ്റ്റായ കര്‍ണാടക സ്വദേശി ഡോ. സുനില്‍ ജെ. റാവുവിനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Signature-ad

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റാണ് റാവുവിനെ അറസ്റ്റ് ചെയ്തത്. ഇസ്ലാമിന് അപമാനകരമായ ട്വീറ്റുകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റോയല്‍ ബഹ്റൈൻ ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: