NEWSPravasi

യു.എസില്‍ ജിമ്മില്‍വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

വാഷിങ്ടണ്‍: യുഎസിലെ ജിമ്മില്‍ വച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പാറൈസോ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി തെലങ്കാന സ്വദേശി വരുണ്‍ രാജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ന് ഇന്‍ഡ്യാനയിലായിരുന്നു സംഭവം.

ജിമ്മില്‍ വെച്ച് ജോര്‍ദാന്‍ അന്‍ഡ്രാഡ് എന്നയാള്‍ വരുണിനെ ആക്രമിക്കുകയായിരുന്നു. വരുണിന്റെ തലയ്ക്ക് ജോര്‍ദാന്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Signature-ad

മസാജ് റൂമില്‍ വച്ചുണ്ടായ പ്രശ്നത്തിനിടെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതി ആന്‍ഡ്രേഡ് പൊലീസിനോടു പറഞ്ഞത്. വാല്‍പാറൈസോ സര്‍വകലാശാലയാണ് വിദ്യാര്‍ഥിയുടെ മരണവിവരം അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: