അമ്മാൻ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദ്ദാനിൽ മലയാളി യുവാവ് മരിച്ചു.സൗദി അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്റെ മകന് ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.
ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദ്ദാനിലേക്ക് പോകുന്നതിനിടയിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇവിടുത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കള്‍: മെഹ്സിന്, ഇസ്ര.