Pravasi

  • സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

    റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ധിഖിന്‍റെ മകൻ ജംഷീർ (30) ആണ് ഹാഇലിലിന് സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ആറാദിയ എന്ന സ്ഥലത്ത് ബൂഫിയ ജീവനക്കാരൻ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്. ഹാഇലിൽ ഖബറടക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സാമുഹിക പ്രവർത്തകരും. നിയമ നടപടികൾ പൂർത്തികരിക്കുകയാണ്. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്.

    Read More »
  • എമിറേറ്റ്സ് ഡ്രോ ​​മെഗാ 7 നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 250,000 ദിർഹം സമ്മാനം

    എമിറേറ്റ്സ് ഡ്രോ ​​മെഗാ 7 നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 250,000 ദിർഹം സമ്മാനം. മുംബൈയിൽ നിന്നുള്ള അലക്സ് സേവിയർ ഫെര്ണാണ്ടസാണ് വിജയി. സോഷ്യൽ മീഡിയയിൽ നിന്നും എമിറേറ്റ്സ് ഡ്രോയുടെ വിവരങ്ങൾ അറിഞ്ഞ അലക്സ് ഏതാനും മാസങ്ങൾക്ക് മുൻപാണ് മത്സരത്തിൽ പങ്കെടുത്ത് തുടങ്ങിയത്. അന്ന് മുതൽ മെഗാ 7, ഈസി 6, ഫാസ്റ്റ് 5 എന്നിവയിൽ അലക്സ് പങ്കെടുക്കുന്നുണ്ട്. ഇതിനു മുൻപ് പല തവണ ചെറിയ സമ്മാനങ്ങൾ നേടിയിട്ടുള്ളതെല്ലാം വീണ്ടും ഡ്രോയിൽ പങ്കെടുക്കുന്നതിന് ചിലവഴിക്കുകയായിരുന്നെന്ന് അലക്സ് പറയുന്നു. വിജയം അറിയിച്ച് കൊണ്ടുള്ള ഇമെയിൽ ലഭിച്ച ഉടൻ വിളിച്ചത് ഭാര്യയെ ആയിരുന്നു. സ്നേഹത്തോടെ താൻ ‘ബോസ്’ എന്ന് വിളിക്കുന്ന ഭാര്യയാകും സമ്മാന തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കുക എന്ന് അലക്സ് പറഞ്ഞു. എന്നാൽ ഇതിൽ നിന്നും ചെറുതല്ലാത്ത ഒരു പങ്ക് സമൂഹത്തിനായി മാറ്റി വയ്ക്കാനും അലക്സ് തീരുമാനിച്ചിട്ടുണ്ട്. ദുബായിൽ ബ്ലഡ് ഡൊനേഷൻ ക്യാമ്പുകൾക്കും കാരുണ്യ പ്രവർത്തികൾക്കും കുട്ടികൾക്കുമായി തുക ചിലവഴിക്കാനാണ് തീരുമാനം. വിജയിച്ചു എങ്കിലും…

    Read More »
  • 2034ലെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാൻ സൗദി അറേബ്യ

    റിയാദ്:  ലോകത്തിന് ഖത്തർ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2034ലെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാൻ തയാറെടുത്ത് സൗദി അറേബ്യ. ഏഷ്യ, ഓഷ്യാന മേഖലയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്ന് ഫിഫ അറിയിച്ചതോടെ  ഇതിന് വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കുമെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ലോകത്ത് സമീപകാലത്തായി സൗദി കൂടുതല്‍ ഇടപെടുന്നുണ്ട്. ലോകോത്തര താരങ്ങളെ സൗദിയിലെ ക്ലബ്ബുകളിലേക്ക് ആകര്‍ഷിച്ചും അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കിയുമാണ് സൗദിയുടെ ഇടപെടല്‍. ഈ വര്‍ഷത്തെ ഫിഫ ക്ലബ് ലോകകപ്പ്, 2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് എന്നിവയെല്ലാം സൗദിയിലേക്ക് ആകര്‍ഷിച്ചതിന് പിന്നിലും കൃത്യമായ അജണ്ടയുണ്ട്.അടിമുടി മാറിക്കൊണ്ടിരിക്കുന്ന സൗദിക്ക് പുത്തന്‍ ഊര്‍ജം നല്‍കുന്നതാകും ഫിഫ ലോകകപ്പ് എന്നതിൽ സംശയമില്ല. ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകാന്‍ പത്ത് വര്‍ഷത്തോളം നീണ്ട ഒരുക്കമാണ് ഖത്തര്‍ നടത്തിയത്.20000 കോടി ഡോളറാണ് ഖത്തര്‍ വേദിക്കും മറ്റുമായി ചെലവിട്ടതെന്നാണ് വാര്‍ത്തകള്‍. അതേസമയം ഓസ്‌ട്രേലിയയും 2034 ലോകകപ്പ് ലേലത്തിനുണ്ടാകുമെന്നാണ് സൂചനകള്‍.

    Read More »
  • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലയാളി ഡ്രൈവര്‍ക്ക് 34 കോടി രൂപ ‘ഗ്രാന്‍ഡ്’ സമ്മാനം

    അബുദാബി: ബിഗ് ടിക്കറ്റ് 256ാം സീരീസ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് കോടികള്‍. ഖത്തറില്‍ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ( 15 ദശലക്ഷം ദിര്‍ഹം) ഗ്രാന്‍ഡ് സമ്മാനം ലഭിച്ചത്. 098801 എന്ന (ടിക്കറ്റ് നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 8 വര്‍ഷമായി ബാങ്ക് ഓഡിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് 12 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 2 വര്‍ഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഈ വലിയ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ് പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ 7 ഇന്ത്യക്കാര്‍ക്ക് കൂടി സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ അജീബ് ഒമര്‍ (ഒരു ലക്ഷം), കെ.എ. മുഹമ്മദ് റിഷാദ് (70,000), ആന്റണി വിന്‍സെന്റ് (60,000), അജ്മല്‍ കൊല്ലംകുടി ഖാലിദ്( 50,000), ലിപ്‌സണ്‍ കൂത്തുര്‍ വെള്ളാട്ടുകര പോള്‍ (40,000), പൊയ്യില്‍ താഴെ…

    Read More »
  • കുവൈത്തിൽ 19 മലയാളി നേഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ ജയില്‍മോചിതരായി

    കുവൈത്ത് സിറ്റി: 19 മലയാളി നേഴ്‌സുമാരടക്കം  34 ഇന്ത്യക്കാര്‍ കുവൈത്തിൽ ജയില്‍മോചിതരായി.ജയിലില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തിയ ശേഷം ഇവരെ നാട്ടിലേക്ക് മടക്കി അയച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇവര്‍ പിടിയിലായത്.മതിയായ യോഗ്യതകള്‍ ഇല്ലാതെ ജോലി ചെയ്തവരാണ് അറസ്റ്റിലായത്. . ഇന്ത്യക്കാര്‍ക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിട്ടുണ്ട്.

    Read More »
  • റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് ദുബായിൽ‌ കണ്ണൂര്‍ സ്വദേശി മരിച്ചു

    ദുബായ്:റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്ബ് സ്വദേശി പ്രകാശൻ അരയാമ്ബത്ത് (55) ആണ് മരിച്ചത്. ദുബൈ കരാമ സെന്ററിന് സമീപത്തായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ പ്രകാശൻ തല്‍ക്ഷണം മരിച്ചു. മൂന്നുമാസമായി സന്ദര്‍ശക വിസയിലായിരുന്നു. റാസല്‍ഖൈമയില്‍ ജോലി ശരിയായിരിക്കുമ്ബോഴാണ് മരണം. 15 വര്‍ഷത്തോളം അബൂദബിയില്‍ ജോലിചെയ്തിരുന്ന പ്രകാശൻ പുതുതായി നിര്‍മിച്ച വീട്ടില്‍ ഗൃഹപ്രവേശം നടത്തിയാണ് പുതിയ ജോലി തേടി ദുബൈയില്‍ എത്തിയത്. പരേതനായ ഗോവിന്ദന്റേയും ഗൗരിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അഭിരാമി, പ്രദീപ്.

    Read More »
  • മലദ്വാരത്തിനകത്തും ഷഡ്ഡിയിൽ പ്രത്യേക അറയുണ്ടാക്കിയും സ്വർണം കൊണ്ടുവന്ന രണ്ട് സ്ത്രീകൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ പിടിയിൽ; കോഴിക്കോട് രണ്ടു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിൽ

    കൊച്ചി:മലദ്വാരത്തിനകത്തും ഷഡ്ഡിയിൽ പ്രത്യേക അറയുണ്ടാക്കിയും സ്വർണം കടത്തിക്കൊണ്ടു വന്ന രണ്ട് സ്ത്രീകൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്.ദുബായിൽ നിന്നും വന്ന റംലത്ത് മലദ്വാരത്തിനകത്ത് 55 ലക്ഷം രൂപ വരുന്ന 1266 ഗ്രാം സ്വർണ്ണം നാലു ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു.അബുദാബിയിൽ നിന്ന് വന്ന ഉമൈബ ഷഡ്ഡിയിൽ പ്രത്യേകത അറ ഉണ്ടാക്കി അതിനകത്ത് പേസ്റ്റ് രൂപത്തിലാക്കിയ 763 ഗ്രാം സ്വർണമാണ് കടത്തിയത്.   കൈയിൽ കാര്യമായി ലഗേജുകളില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇവർ ഇടയ്ക്കിടെ കൈകൾ ദേഹത്ത് തൊടുന്നത് നിരീക്ഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സംശയം തോന്നുകയും തുടർന്ന് ദേഹ പരിശോധന നടത്തുകയായിരുന്നു. അതേസമയം 60 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കരിപ്പൂരിൽ അറസ്റ്റിലായി.അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 60 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് വെള്ളയൂർ സ്വദേശി ഷംല അബ്ദുൽകരീം(34) ആണ് അറസ്റ്റിലായത്. അടിവസ്ത്രത്തിൽ കുഴമ്പുരൂപത്തിലാക്കിയാണ് ഇവർ സ്വർണ്ണം…

    Read More »
  • ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്ബനികള്‍;33 റിയാലിന് ഒമാനില്‍ നിന്നും കേരളത്തിലെത്താം

    മസ്കറ്റ്: ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്ബനികള്‍. ഉത്സവ, സ്കൂള്‍ സീസണുകള്‍ അവസാനിച്ചതോടെയാണ് വിമാന കമ്ബനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. ഒമാനില്‍ സ്കൂള്‍ അവധിക്കാലം അവസാനിച്ചതും ഓണം അടക്കമുള്ള ആഘോഷ സീസണുകള്‍ കഴിഞ്ഞതിനാലും കേരള സെക്ടറില്‍ പൊതുവെ യാത്രക്കാര്‍ കുറവാണ്. ഇതു പരിഗണിച്ചാണ് വിമാന കമ്ബനികള്‍ നിരക്കുകള്‍ കുറച്ചത്. മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്നത്. 33 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നിലവിൽ ഈ സെക്ടറിൽ ഈടാക്കുന്നത്. നിരക്ക് കുറച്ചത് അനുഗ്രഹമാവുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കാണ്.

    Read More »
  • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പി​ന്റെ ഭാ​ഗ്യം പ്രവാസി ഇന്ത്യക്കാരന്‍; സ്വന്തമാക്കിയത് 33 കോടിയിലേറെ രൂപ!

    അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്തംബര്‍ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്പരിലൂടെ അജീബ് ഒമറാണ്. മൂന്നാം സമ്മാനം 90,000 ദിര്‍ഹം നേടിയത് സ്റ്റീവന്‍ വില്‍കിന്‍സണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിര്‍ഹം സ്വന്തമാക്കിയത് രവീന്ദ്ര സമരനായകെ ആണ്. 156989 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍. മുഹമ്മദ്…

    Read More »
  • ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകന്‍ കൊല്ലക്കോടന്‍ ദാവൂദ് (40) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നാല് വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം മുമ്പ് 10 വര്‍ഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മാതാവ്: ജമീല, ഭാര്യ: റുബീന ചോലംപാറ, മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

    Read More »
Back to top button
error: