Pravasi
-
ഹൃദയാഘാതം; സൗദിയിൽ പ്രവാസി മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീൻ (36) ആണ് റിയാദ് നാഷനൽഗാർഡ് ആശുപത്രിയിലാണ് മരിച്ചത്. പിതാവ്: മുഹമ്മദ് ശരീഫ്, മാതാവ്: റഹീമുന്നീസ, ഭാര്യ: അഫ്രീൻ ഫാത്തിമ, മക്കൾ: തെൻസീല യാസീൻ, താഇഫ് യാസീൻ, ആരിഫ യാസീൻ. റിയാദിൽ ഖബറടക്കും. ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു.
Read More » -
വേനലവധി കഴിഞ്ഞ് പ്രവാസികളുടെ മടക്കയാത്ര തുടങ്ങി; റോക്കറ്റ് കണക്കെ ഉയര്‍ന്ന് ടിക്കറ്റ് നിരക്ക്
ദുബായ്: വേനല്‍ അവധിക്കു ശേഷം പ്രവാസികളുടെ മടക്ക യാത്ര തുടങ്ങിയതോടെ വിമാന വേഗത്തില്‍ ടിക്കറ്റ് നിരക്കും കുതിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നു ദുബായിലേക്കു യാത്രാ നിരക്ക് 25000 രൂപയ്ക്കു മുകളിലാണ്. നാളെയും മറ്റന്നാളുമായി പുറപ്പെട്ടാല്‍ പോലും 1000 ദിര്‍ഹത്തിനു മേലെ ടിക്കറ്റിനു മുടക്കണം. ഈ മാസം പകുതിയോട് അടുക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കു പോലും ടിക്കറ്റ് നിരക്ക് 2000 ദിര്‍ഹത്തില്‍ തൊടും. ഓഫ് സീസണില്‍ 10000 രൂപയ്ക്കു യാത്ര ചെയ്യുന്ന ദൂരം താണ്ടാന്‍ ഒരാള്‍ക്ക് 45000 രൂപയ്ക്ക് അടുത്തു ചെലവാകും. 4 പേരുടെ കുടുംബമാണെങ്കില്‍ 2 ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രമായി പോകും. രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ ഈ മാസം പകുതിയാകുമ്പോള്‍ സ്കൂളുകള്‍ തുറക്കും. വാര്‍ഷിക അവധിയെടുത്തു പോയിരിക്കുന്നവരെല്ലാം തിരികെ വരാന്‍ തിരക്ക് കൂട്ടുന്ന സമയമായതിനാല്‍ വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് വീണ്ടും വര്‍ധിക്കും. ഈ മാസം അവസാനം ഓണമായതിനാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം…
Read More » -
ഷാർജയിൽ മലയാളി ഡോക്ടർ മരിച്ചു
ഷാർജയിൽ മലയാളി ഡോക്ടർ മരിച്ചു. ഡോ.ഷെര്‍മിൻ ഹാഷിര്‍ അബ്ദുള്‍ കരീം (42) ആണ് മരിച്ചത്.എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്.ഡൻറ്റിസ്റ്റ് ആയിരുന്നു. ഭര്‍ത്താവ്: ഡോ. ഹാഷിര്‍ ഹസൻ (ദുബായി റാഷിദ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്ജൻ). മക്കള്‍: അഫ്റീൻ, സാറ, അമൻ.
Read More » -
ഇന്ത്യക്കാരന് ദുബായില്‍ മെഗാ സമ്മാനം; അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.5 ലക്ഷം രൂപ !
ദുബായ്: ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം.അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.5 ലക്ഷം രൂപയാണ് ഇന്ത്യക്കാരനായ യുവാവിന് ലഭിക്കാൻ പോകുന്നത്.ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ ആര്‍ക്കിടെക്റ്റിനാണ് യു എ ഇയുടെ മെഗാ ഫാസ്റ്റ് ഫെെവ് നറുക്കെടുപ്പില്‍ ഇത്തരത്തിലൊരു സമ്മാനം ലഭിച്ചിരിക്കുന്നത്. സാധാരണ കിട്ടുന്ന സമ്മാനമല്ല ഈ ലോട്ടറിയ്ക്ക് ലഭിച്ചത്. അടുത്ത 25 വര്‍ഷത്തേയ്ക്ക് എല്ലാ മാസവും 5.5 ലക്ഷത്തിലധികം രൂപ ലഭിക്കുന്ന ലോട്ടറിയാണ് ലഭിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആദില്‍ ഖാനാണ് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചത്. ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്ബനിയില്‍ ഇന്റീരിയര്‍ ഡിസൈൻ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് ഇയാൾ. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഖാനെ വിജയിയായി തിരഞ്ഞെടുത്തത്.2018ലാണ് ഖാൻ ദുബായിലെത്തുന്നത്.
Read More » -
കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തിയതായി അറിയിച്ച് കുവൈത്തിലെ ശ്രീലങ്കന്‍ എംബസി. അനധികൃതമായി താത്കാലിക പാസ്പോർട്ടിൽ താമസിച്ചവരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവർ കടുനായകെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തപ്പെട്ടവരില്‍ 59 പേര് ഗാര്‍ഹിക തൊഴിലാളികളാണ്. ഗാര്‍ഹിക സേവന തൊഴിലുകളിലെ കരാറുകള്‍ അവസാനിച്ച ശേഷം കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു ഇവര്‍. 250 ദിനാർ മാസ ശമ്പളത്തിൽ കുവൈത്തിലെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിച്ചിരുന്നവരാണ് ഇവരെന്ന് ശ്രീലങ്കൻ എംബസി വക്താവ് പറഞ്ഞു. കുവൈത്തിലെ ശ്രീലങ്കൻ എംബസി, ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, കോടതികൾ, മറ്റ് ബന്ധപ്പെട്ട അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ അവരുടെ താത്കാലിക പാസ്പോര്ട്ടുകള് തയാറാക്കി ശ്രീലങ്കയിലേക്ക് തിരിച്ച് അയക്കുകയായിരുന്നു. രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങാൻ കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് പ്രവാസി മലയാളി സ്കൂൾ വിദ്യാർഥിനി മരണമടഞ്ഞു
മസ്കറ്റ്: സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് സീബ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരണമടഞ്ഞു. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയുമായ അൽന റ്റാകിനാണ് (6 വയസ്സ്) ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മരണമടഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽന റ്റാകിന്റെ മരണം സംഭവിച്ചിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും പരിക്ക് ഗുരുതരമല്ല. അൽന റ്റാകിന്റെ മരണത്തെ തുടർന്ന് സീബ് ഇന്ത്യൻ സ്കൂളിന് അവധി നൽകിയിരുന്നു.
Read More » -
പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണനിലാവ് 2023 ഫ്ലെയർ പ്രകാശനം ചെയ്തു
പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണനിലാവ് 2023 ഫ്ലെയർ പ്രകാശനം ചെയ്തു കുവൈത്ത് സിറ്റി: പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ 2 -ാം വാർഷികത്തിനോടനുബന്ധിച്ച് നവംബർ 10 ന് അബ്ബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടക്കുന്ന ഓണ നിലാവ് 2023 ൻ്റെ ഫ്ലെയർ പ്രകാശനം അബ്ബാസിയ ഹെവൻ ആഡിറ്റോറിയത്തിൽ നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബിജു പാലോട് , പ്രസിഡൻ്റ് രമേഷ് ചന്ദ്രൻ , ജനറൽ സെക്രട്ടറി ബൈജു കിളിമാനൂർ, ട്രഷറർ ബിനോയ് ബാബു എന്നിവർക്ക് ഫ്ലയർ കൈമാറിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. കൂപ്പൺ കൺവീനർ വിജോ പി തോമസ്, ജോയിൻ്റ് സെക്രട്ടറി താഹ, വനിതാ വേദി സെക്രട്ടറി ബിജിമോൾ ആര്യ, ഓണ നിലാവു് ജോയിൻ്റ് കൺവീനർ വിജയലക്ഷ്മി,മെമെൻ്റോ & അവാർഡ്സ് കമ്മിറ്റി കോർഡിനേറ്റർ മാത്യു വി ജോൺ, ഉപദേശക സമിതി അംഗം ജ്യോതി പാർവ്വതി, ഫുഡ് കമ്മിറ്റി കൺവീനർമാരായ സുനിൽ കൃഷ്ണ, സിബി, യൂണിറ്റ് ഭാരവാഹികൾ, പ്രതീക്ഷ അംഗങ്ങൾ എന്നിവർ…
Read More » -
ഒമാനിൽ വാഹനാപകടം; മലയാളി ബാലിക മരിച്ചു
മസ്കത്ത്: ഒമാനിലെ സീബിലുണ്ടായ വാഹനാപകടത്തില്‍ ആറുവയസുകാരി മരിച്ചു. എറണാകുളം പാലാരിവട്ടം മസ്ജിദ് റോഡില്‍ താമസിക്കുന്ന ഓളാട്ടുപുറം ടാക്കിന് ഫ്രാന്‍സ്, ഭവ്യ ദമ്ബതികളുടെ മകള്‍ അല്‍ന ടാക്കിനാണ്(6) മരിച്ചത്. ബുധാഴ്ച ഉച്ചക്ക് ശേഷം കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച അല്‍ന. ഏതാനും ദിവസം മുൻപാണ് കുടുംബം അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും എത്തിയത്. സഹോദരങ്ങള്‍: അഭിനാഥ്, ആഹില്‍.
Read More » -
മലയാളിയെ സൗദി അറേബ്യയില്‍ കാണാതായതായി പരാതി
റിയാദ്:പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ കാണാതായതായി പരാതി. മലപ്പുറം വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി അബ്ദുസ്സലാം കമ്ബ്രയെ (53) കുറിച്ചാണ് ഒരു വർഷമായി വിവരമില്ലെന്ന് നാട്ടിലുള്ള കുടുംബം പരാതിപ്പെടുന്നത്. 16 വർഷം മുൻപ് സൗദി അറേബ്യയിലെത്തിയ ഇദ്ദേഹം ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്.ഒരു വര്‍ഷം മുമ്ബ് പിതാവ് സൈതലവി കമ്ബ്ര മരിച്ചപ്പോഴും നാട്ടിൽ വന്നിരുന്നില്ലെന്ന് കുടുംബം പറയുന്നു.പിതാവിന്റെ മരണവിവരം അറിയിച്ചിരുന്നു.പിന്നീട് യാതൊരു വിവരവുമില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
Read More » -
മലയാളി യുവാവ് റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മലപ്പുറം: തിരൂരങ്ങാടി സ്വദേശിനിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു.മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്ബതികളുടെ മകൻ ചേലുപാടത്ത് ഷഫീഖ് (35) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിലെ സ്വകാര്യ കമ്ബനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. ഭാര്യ: സുഫൈറ. മക്കള്‍: അഹ്സല്‍, ഐയ്റ, സൈറ.
Read More »