Pravasi

  • യു.എ.ഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു; ലക്ഷണങ്ങളും പ്രതിരോധവും

    അബുദാബി: യു.എ.ഇയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനാണ് യുവാവിനെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആഗോള ആരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം ആദ്യമായാണ് യു.എ.ഇയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും അവരില്‍ രോഗബാധ കണ്ടെത്തിയില്ല. രോഗപ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ശക്തമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങള്‍, വിപണികള്‍ തുടങ്ങി മൃഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം രോഗത്തിന്റെ കൃത്യമായ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എങ്കിലും വവ്വാലുകളില്‍ നിന്ന് ഒട്ടകങ്ങളിലേക്ക് വ്യാപിച്ചതാവാം എന്നാണ് കരുതുന്നത്. 2012 ലാണ് സൗദി അറേബ്യയില്‍ ആദ്യമായി മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാ വൈറസ്…

    Read More »
  • വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ

    ന്യൂഡൽഹി:ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുള്ള വിമാന സര്‍വീസുകളില്‍ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 1994 ല്‍ എയര്‍ കോര്‍പ്പറേഷൻ നിയമം റദ്ദാക്കിയത് മൂലം യാത്രാ നിരക്ക് തീരുമാനിക്കാനുള്ള അവകാശം എയര്‍ലൈൻസുകള്‍ക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്സഭയില്‍ എ.എം ആരിഫ് എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

    Read More »
  • യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

    അബുദാബി: യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാരന്‍ ആവശ്യപ്പെട്ടാല്‍ തൊഴിലുമട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിയമവിദഗ്ധര്‍. പ്രൊബേഷന്‍ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള അനുഭവസാക്ഷ്യപത്രത്തിന് അര്‍ഹതയില്ലെന്ന് തൊഴില്‍ നിയമത്തില്‍ പ്രത്യേകം പ്രസ്താവിക്കുന്നില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യുഎഇയിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളുടെ ചട്ടങ്ങള്‍ സംബന്ധിച്ച് 2021ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ പ്രൊബേഷന്‍ കാലയളവിലെ ജീവനക്കാര്‍ക്കും ബാധകമാണ്. തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 13(11) പ്രകാരം പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലെന്ന് നിയമത്തില്‍ പറയാത്തതിനാല്‍ പ്രൊബേഷന്‍ കാലയളവില്‍ സ്വമേധയാ ജോലി അവസാനിപ്പിച്ചാലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. മാത്രമല്ല, തൊഴില്‍ ദാതാവ് നിങ്ങളുടെ തൊഴിലിനെക്കുറിച്ച് സര്‍ട്ടിഫിക്കറ്റില്‍ മോശമായി ഒന്നും പരാമര്‍ശിക്കരുത്. പുതിയ തൊഴില്‍ നേടുന്നതിനുള്ള സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്. തൊഴിലുടമയുമായുള്ള നിങ്ങളുടെ കരാര്‍, സേവന കാലയളവ്, അവസാനം വാങ്ങിയ ശമ്പളം എന്നിവ പോലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. യുഎഇയില്‍,…

    Read More »
  • സലിം രാജിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നല്‍കി

    കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ദേവിക വിജി കുമാറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോട് ആരംഭിച്ചു. അബ്ബാസിയ യൂണിറ്റ് ജോ.കണ്‍വീനര്‍ സജിമോന്‍ തോമസ് സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ടി, രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, വനിതാ വേദി ചെയര്‍പെഴ്‌സണ്‍ രന്‍ജനാ ബിനില്‍, ഉപദേശക സമതിയംഗം ലാജി ജേക്കബ്ബ്, കുട ജനറല്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാന്‍ രാമപുരം, കണ്‍വീനര്‍ ഡോജി മാത്യൂ, ജയന്‍ സദാശിവന്‍ ബിജൂ ഗംഗാധരന്‍ (സാരഥി) അനിയന്‍കുഞ്ഞു പാപ്പച്ചന്‍ (വെല്‍ഫെയര്‍ കേരള), സുമേഷ് സുധാകരന്‍ (ടെക്‌സാസ്…

    Read More »
  • ഹൃദയാഘാതം; മാവേലിക്കര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

    മനാമ:ഹൃദയാഘാതത്തെ തുടര്‍ന്ന്  മാവേലിക്കര പത്തിച്ചിറ സ്വദേശി റെജി ജോര്‍ജ് (50) നിര്യാതനായി. ഹോട്ടല്‍സ് സപ്ലേ ആൻഡ് സര്‍വിസ് കമ്ബനിയിലായിരുന്നു ജോലി. ഭാര്യ: ഷിജി. രണ്ടു മക്കളുണ്ട്. മൃതദേഹം വൈകിട്ട് നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ അറിയിച്ചു.

    Read More »
  • സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം, നാലുപേർക്ക് പരുക്ക്

    റിയാദ്: സൗദി അേറബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഖത്തർ അതിർത്തിക്ക് സമീപം സൽവയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. നാലുപേർക്ക് പരിക്ക്. ദോഹയിൽനിന്നെത്തിയ ഖത്തർ സ്വദേശികളുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂന്നു പേർ സംഭവസ്ഥലത്ത് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഖത്തരി കുടുംബത്തിലെ രണ്ടു ബാലികമാരും എത്യോപ്യക്കാരിയായ ജോലിക്കാരിയുമാണ് മരിച്ചത്. ഖത്തരി കുടുംബത്തിലെ പരിക്കേറ്റ നാലു പേരെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരെ തുടർ ചികിത്സകൾക്ക് ഖത്തർ അധികൃതരുമായി സഹകരിച്ച് ഖത്തറിലേക്കും മാറ്റിയതായി അശ്ശർഖിയ ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.

    Read More »
  • മഹ്സൂസിന്റെ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം നേടി ഇന്ത്യക്കാരൻ

    ദുബായ്:മഹ്സൂസിന്റെ ഗ്യാരണ്ടീഡ് റാഫ്ള്‍ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം നേടി ഇന്ത്യക്കാരൻ.പ്രവാസിയായ ഐജാസ്(49) ആണ് മഹ്സൂസിന്റെ 52-ാമത് മില്യണയര്‍ ആയത്. 2020 മുതല്‍ സ്ഥിരമായി മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഐജാസ് യു.എ.ഇയിലെ ഒരു ഡിസ്ട്രിബ്യൂഷൻ സെന്ററിലാണ് ജോലി നോക്കുന്നത്. വെറും 35 ദിര്‍ഹം മാത്രം മുടക്കി മഹ്സൂസ് വാട്ടര്‍ബോട്ടില്‍ വാങ്ങി മത്സരത്തില്‍ പങ്കെടുക്കാം. ശനിയാഴ്ച്ചകളില്‍ വീക്കിലി ഡ്രോയിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം, ഉയര്‍ന്ന സമ്മാനമായ AED 20,000,000 നേടാം. ഓരോ ആഴ്ച്ചയും 1,000,000 സമ്മാനം ലഭിക്കുന്ന ഗ്യാരണ്ടീഡ് മില്യണയര്‍ പദവിയും നേടാം.

    Read More »
  • ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശിയായ പ്രവാസി മരിച്ചു

    റിയാദ്: ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് (52) ആണ് തെക്കൻ സൗദിയിലെ നജ്റാനിൽ മരിച്ചത്. ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് ശരീരവേദനയെ തുടർന്ന് നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12), സഹോദരൻ: മിസ്ബാഹ്. മൃതദേഹം നജ്‌റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം

    കുവൈറ്റ് സിറ്റി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം. അഞ്ചു പതിറ്റാണ്ട് ഒരേ നിയോജക മണ്ഡലത്തിലെ ജനതയെ പ്രതിനിധികരിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ ശോഭിച്ച ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു.

    Read More »
  • താപനില ക്രമാതീതമായി ഉയരുന്നു; പകല്‍ ചൂടിനൊപ്പം ഉഷ്ണക്കാറ്റും, സൗദിയില്‍ മുന്നറിയിപ്പ്

    റിയാദ്: രാജ്യത്തെ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സൗദിയിലെ പ്രവാസികള്‍ ശ്രദ്ധാലുക്കളായിരിക്കുക. വേനല്‍ ചൂട് ശക്തമായതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണക്കാറ്റും വീശിയടിക്കുന്നത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന താപനിലയിലുണ്ടാകുന്ന ഉഷ്ണക്കാറ്റില്‍ പൊടിപടലങ്ങളും വിഷവാതകകങ്ങളും വലിയ തോതില്‍ അടങ്ങിയിരിക്കുന്നതിനാലാണിത്. കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക, റിയാദ് എന്നീ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെട്ടുവരുന്നത്. ഉഷ്ണക്കാറ്റുണ്ടാകുന്ന സമയത്ത് മരുഭൂമി വാസവും ഉച്ചസമയങ്ങളിലെ യാത്രയും ഒഴിവാക്കണമെന്നാണ് ദേശീയ കാലാവസ്ഥാ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നിരുന്നു. മദീന, ജിസാന്‍ മേഖലയിലെ തൊഴിലിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രസ്തുത മേഖലയിലെ ഗവര്‍ണറേറ്റുകളുടെയും സഹായത്തോടെയാണ് ഏഴാം തീയതി മുതല്‍ സ്വദേശവത്കരണം നടപ്പിലാക്കി തുടങ്ങിയത്.

    Read More »
Back to top button
error: