NEWSPravasi

കുവൈത്തില്‍ ക്രിസ്തുമസ്  ആഘോഷം തടഞ്ഞ് മുൻസിപ്പാലിറ്റി

കുവൈത്ത് സിറ്റി: ക്രിസ്തുമസുമായി ബന്ധപ്പെട്ട എല്ലാ അലങ്കാരങ്ങളും നീക്കം ചെയ്യണെന്ന് കടകള്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് മുനിസിപ്പാലിറ്റി.

മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ക്രിസ്തുമസ് വിളക്കുകള്‍, ട്രീകള്‍ എന്നിവയാല്‍ അലങ്കരിച്ച്‌ കൊണ്ട് ആഘോഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് മുൻസിപ്പാലിറ്റിയുടെ ഈ‌ നീക്കം.

ക്രിസ്തുമസ് ആഘോഷിത്തിനായി കാത്തിരിക്കുന്ന പ്രവാസികള്‍ക്കിടയിലും മുനിസിപ്പാലിറ്റിയുടെ ഈ തീരുമാനം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ക്രിസ്മസ് വ്യാപാരം മുൻകൂട്ടി കണ്ട് വലിയ രീതിയില്‍ തന്നെ ഒരുങ്ങിയ കടയുടമകകള്‍ക്കും ഈ തീരുമാനം തിരിച്ചടിയായി. രാജ്യത്തിന്റെ മതം, ആചാരങ്ങള്‍, പാരമ്ബര്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്നുള്ള ചില പൗരന്മാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കടകളില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വില്‍ക്കുന്നതിന് കുവൈത്തില്‍ മുൻപും നിരോധനം വന്നിരുന്നു.

Signature-ad

കഴിഞ്ഞ വര്‍ഷം കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ പൗരന്മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിലൊന്നായ അവന്യൂസ് മാളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി മാളിനുള്ളില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തിരുന്നു.

Back to top button
error: