NEWSPravasi

ആദ്യമായെടുത്ത ബിഗ് ടിക്കറ്റില്‍ മലയാളിക്ക് റേഞ്ച് റോവര്‍ വെലാര്‍ കാര്‍ 

അബുദാബി: ഡിസംബര്‍ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയില്‍ പുത്തൻ റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കി മലയാളിയായ മിലു കുര്യൻ.

“വെലാര്‍ എന്റെ സ്വപ്നമാണ്. അതുകൊണ്ടാണ് ഞാൻ ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങിയത്. ഭര്‍ത്താവാണ് സമ്മാനമായി ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം വളരെക്കാലമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ആദ്യമായാണ് ഞാൻ ടിക്കറ്റ് എടുത്തത്. അതില്‍ തന്നെ സമ്മാനം കിട്ടി.”

മലയാളിയായ മിലു അഞ്ച് വര്‍ഷമായി യു.എ.ഇയില്‍ കുടുബത്തോടൊപ്പം താമസിക്കുകയാണ്. റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കാനാണ് മിലു, ഡ്രീംകാര്‍ ടിക്കറ്റെടുത്തത്.

Signature-ad

അതേസമയം ഡിസംബറില്‍ ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് ബി.എം.ഡബ്ല്യു 430ഐ കാറാണ്. 150 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. ക്യാഷ്പ്രൈസിനെന്നപോലെ രണ്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഒന്ന് സൗജന്യമായി ലഭിക്കും.

ഓണ്‍ലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഡ്രീം കാര്‍ ടിക്കറ്റെടുക്കാം. അല്ലെങ്കില്‍ അബുദാബി, അല്‍ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോര്‍ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റെടുക്കാം.

Back to top button
error: