NEWSPravasi

ഇസ്രാ മീറാജ്; കുവൈത്തിൽ ഫെബ്രുവരി മാസം ഏഴ് ദിവസത്തെ അവധി

കുവൈത്തിൽ ഇസ്രാ മീറാജ് അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 8 വ്യാഴാഴ്ചയാണ് ഇസ്രാ മിറാജ് അവധി  .അതിനാല്‍  വ്യാഴം, വെള്ളി, ശനി (ഫെബ്രുവരി 8, 9, 10 )എന്നിങ്ങിനെ മൂന്നു ദിവസം ആയിരിക്കും.

ഫെബ്രുവരി 25, 26 ഞായര്‍, തിങ്കള്‍, തീയതികളില്‍ ദേശീയ അവധി ദിനവും വിമോചന ദിനവും ഒത്തുചേരുന്നതിനാല്‍, ഫെബ്രുവരി 23, 24 തീയതികളില്‍ വെള്ളിയും ശനിയും ചേര്‍ത്ത് അവധി 4 ദിവസമായിരിക്കും.

Signature-ad

 ഇതോടെ 29 ദിവസമുള്ള ഫെബ്രുവരി മാസത്തില്‍ സര്‍ക്കാര്‍  അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 7ദിവസം കുവൈത്തിൽ അവധിയായിരിക്കും.

Back to top button
error: