Pravasi
-
കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം: താഴേക്ക് ചാടിയവര്‍ക്ക് ഗുരുതരപരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം. മംഗഫ് ബ്ലോക്ക് നാലിലെ എന്‍.ബി.ടി.സി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെ തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
Read More » -
മലയാളികൾ കുട്ടത്തോടെ മടങ്ങേണ്ടിവരും: കുവൈത്തിൽ ഇനി നിലവിലുള്ളതിലും ഇരട്ടി സ്വദേശിവൽക്കരണം
കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കാൻ ആലോചന. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഊർജിതമാക്കുന്നത്. നിലവിൽ സ്വകാര്യമേഖലയിൽ 25 ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിയമം. ഇതു 50 ശതമാനമായി ഉയർത്തും. മാത്രമല്ല പെട്രോളിയം മേഖലയിൽ 30 ശതമാനത്തിൽ നിന്ന് 60 ശതമാനം ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നു മുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വദേശിവൽക്കരണം ശക്തമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ വിദേശികളുടെ തൊഴിൽ നഷ്ടമാകും. പുതിയ ജോലി സാധ്യതകളും നഷ്ടപ്പെടും. സ്വദേശികൾക്ക് മൂന്നും നാലും ഇരട്ടി ശമ്പളം നൽകേണ്ടതിനാൽ വിദേശികളുടെ ചെറുകിട കമ്പനികളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഉറപ്പാണ്.
Read More » -
കുവൈറ്റില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍
കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കുവൈറ്റില്‍ 12 പ്രവാസികളെ കൊള്ളയടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹാഹീല്‍, അബു ഹലീഫ, മഹ്ബൂല മേഖലകളില്‍ പോലിസെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ച വ്യക്തിയെയാണ് ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒരേ രീതിയിലുള്ള തട്ടിപ്പാണ് ഇയാള്‍ എല്ലായിടങ്ങളിലും നടത്തിയതെന്ന് പോലിസ് പറഞ്ഞു. പോലിസ് സേനയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം പരിശോധനയ്ക്കായി ഫോണും പഴ്സും മറ്റും കൈക്കലാക്കുകയും വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ കൊള്ളയ്ക്കിരയായ പ്രവാസികളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏറെ ശ്രമകരമായ തിരച്ചിലിനും അന്വേഷണത്തിനും ശേഷം മുപ്പത് വയസ്സ് പ്രായമുള്ള തൊഴില്‍രഹിതനാണ് ഇതിനു പിന്നിലെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി വല വിരിച്ച ഉദ്യോഗസ്ഥര്‍ അബു ഹലീഫ പ്രദേശത്ത് വെച്ച് മോഷ്ടിച്ച ചില വസ്തുക്കളോടൊപ്പം പ്രതിയെ പിടികൂടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന 12 ലധികം കവര്‍ച്ചകള്‍…
Read More » -
മലയാളിയുടെ നന്മ: അബ്ദുൾ റഹീമിന്‍റെ മോചനം ഉടൻ, കുരുക്കുകൾ അഴിയുന്നു; ഒന്നരക്കോടി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനു വേഗതയറുന്നു. വിദേശകാര്യമന്ത്രാലയത്തിന് മോചനദ്രവ്യം കൈമാറി. ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ നിന്ന് ഉച്ചയോടെ പണം ട്രാൻസ്ഫർ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ (34 കോടി രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ നിങ്ങി. റിയാദിലെ ഇന്ത്യൻ എംബസി ഈ തുക ഇനി കോടതി മുഖനേ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് കൈമാറും. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം എംബസിയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറി. വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ…
Read More » -
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയിലെ ദമാമില്‍ മരിച്ചു
പ്രവാസി മലയാളി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനില്‍കുന്നത്തില്‍ പി എം സാജന്‍ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്ന് അധികൃതര്‍ അറിയിച്ചു. ദമാം സെകന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യു എസ് ജി മിഡില്‍ ഈസ്റ്റ് കംപനിയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ 32 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധികൃതരുടേയും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പന്തളം മുടിയൂര്‍ക്കോണം വാലില്‍ വടക്കേതില്‍ സിജിയാണ് ഭാര്യ. മെഡിക്കല്‍ വിദ്യാര്‍ഥി സോന, എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അനു എന്നിവര്‍ മക്കളാണ്.
Read More » -
പ്രവാസികളുടെ ജീവന് എന്തു വില…? സൗദിയിൽ കുടുങ്ങി 12 വർഷത്തിനു ശേഷം ചേതനയറ്റ് നാടണഞ്ഞ ഹരിപ്പാട് സ്വദേശിയും ഒമാൻ ജയിലിൽ മരിച്ച മലപ്പുറംകാരനും ദുരന്തത്തിൻ്റെ ഇരകൾ
ഹരിപ്പാടിനടുത്ത് പള്ളിപ്പാട് ഗ്രാമത്തിന് കണ്ണീരടങ്ങുന്നില്ല. കഴിഞ്ഞ 12 വർഷമായി നിയമക്കുരുക്കിൽപ്പെട്ട് സൗദിയിൽ അലയുകയായിരുന്ന ഷിജു എന്ന 49 കാരൻ്റെ ആകസ്മിക വേർപാട് ജന്മനാടിനെ സങ്കടക്കടലിൽ ആഴ്ത്തി. പള്ളിപ്പാട് തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജു സൗദി അറേബ്യയിൽ ജോലി തേടി പോയത് ഒരു വ്യാഴവട്ടം മുമ്പാണ്. സൗജന്യ വീസയിലായിരുന്നു യാത്ര. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇക്കാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ല. 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിയമക്കുരുക്കൾ മറികടന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ മരണം പതുങ്ങി വന്ന് ഷിജുവിന്റെ ജീവൻ കവർന്നു കൊണ്ടു പോകുകയായിരുന്നു. സൗദിയിലെ ജുബൈലിൽ വച്ച് കഴിഞ്ഞ 5നാണു ഷിജു മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. മകൾ ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണു ജോലി തേടി ഷിജു സൗദിയിലേക്കു പോയത്. അന്നുമുതൽ നാട്ടിലേക്കു വരാനുള്ള നിരന്തര പരിശ്രമം ഫലം…
Read More » -
സങ്കീര്‍ണ രോഗാവസ്ഥകള്‍ അതിജീവിച്ചവരുടെ അനുഭവ കഥകൾ: യു.എ.ഇയിലെ ഈ ഹെല്‍ത്ത് കെയര്‍ വീഡിയോ ഹൃദയം ആർദ്രമാക്കും, കണ്ണുകൾ നിറയ്ക്കും
അബുദാബി: ഡോക്ടര്‍മാരുടെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍ വേദനകളില്‍ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കല്‍ കൂടി കണ്ടു. അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യസഹായവും തീവ്രത ചോരാതെ അബുദാബി അല്‍ ഖാനയിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അതിജിവിച്ചവരുടെ മുഖങ്ങളില്‍ കണ്ണീരും പുഞ്ചിരിയും. യു.എ.ഇയിലെ ആദ്യ ഹെല്‍ത്ത്‌കെയര്‍ വീഡിയോ സീരിസായ ‘എച്ച് ഫോര്‍ ഹോപ്പ്’ ആദ്യ പ്രദര്‍ശന വേദിയാണ് പ്രേക്ഷകര്‍ക്ക് വ്യത്യസ്ത ദൃശ്യാനുഭവം ഒരുക്കിയത്. ബുര്‍ജീല്‍ ഹോള്‍ഡിങ്സിനു കീഴിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി (ബിഎംസി) നിര്‍മിച്ച എച്ച് ഫോര്‍ ഹോപ്പ് യഥാര്‍ത്ഥ ജീവിതത്തിലെ രോഗികളുടെയും ഡോക്ടര്‍മാരുടെയും അപൂര്‍വവും സങ്കീര്‍ണവുമായ അനുഭവങ്ങള്‍ക്കാണ് ദൃശ്യാവിഷ്‌ക്കാരമേകിയത്. പ്രദര്‍ശനത്തിന് മുന്നോടിയായി ഇവര്‍ റെഡ് കാര്‍പ്പെറ്റിലൂടെ ഒരുമിച്ചു നടന്നെത്തി. അഞ്ച് ഹ്രസ്വചിത്രങ്ങളടങ്ങിയ ആദ്യ സീസണ്‍ അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്കിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. പ്രത്യേക സ്‌ക്രീനിങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്. ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ…
Read More » -
മലയാളി യുവാവ് 6 വർഷം സൗദിയില്‍ കുടുങ്ങി, ഒടുവിൽ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ നാടണഞ്ഞു
ജിദ്ദ: തൊഴില്‍ പ്രതിസന്ധിയിലും നിയമക്കുരുക്കിലും പെട്ട് നാട്ടില്‍ പോകാന്‍ കഴിയാത്ത മലയാളി യുവാവിന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ ഒടുവില്‍ നാടണയാനായി. മലപ്പുറം കാരാട് സ്വദേശിയായ ഇല്ലത്ത് റാഫിക്കാണ് 6 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റായ മുഹമ്മദലി കുറുക്കോളിന്റെ ഇടപെടലില്‍ നാട്ടിലെത്താനായത്. ഏറെ വര്‍ഷങ്ങള്‍ ബൂഫിയയില്‍ ജീവനക്കാരനായി പ്രവാസ ജീവിതം തുടങ്ങിയ റാഫിയുടെ സ്‌പോണ്‍സര്‍ സ്ഥാപനം ഒഴിവാക്കിയതോടെയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. യാംബുവിലും മക്കയിലുമായി മറ്റും ചില്ലറ ജോലി ചെയ്തു വരികയായിരുന്ന റാഫിയെ സ്‌പോണ്‍സര്‍ ‘ഹുറൂബ്’ കൂടി ആക്കിയതോടെ താമസ രേഖ മാറ്റുവാനോ നിയമ പ്രകാരം മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാനോ കഴിയാതെ വന്നു. റാഫി അകപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ജിദ്ദയിലും മറ്റുമുള്ള പല സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടുവെങ്കിലും പരിഹരിക്കാനായില്ല. ഇതിനിടയിലാണ് 4 മാസങ്ങള്‍ക്കു മുമ്പ് റാഫിയുടെ പ്രശ്‌നം മുഹമ്മദലിയുടെ ശ്രദ്ധയില്‍ എത്തിയത്. വ്യക്തിപരമായി ബന്ധമുള്ള യാംബുവിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി മുഹമ്മദലി,…
Read More » -
എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കല്‍: യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു
അബുദാബി: ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദായതോടെ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു. 10,000 രൂപയ്ക്ക് നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് തുക പൂര്‍ണമായി മടക്കി കിട്ടിയാല്‍ പോലും ഇനി യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുകയെങ്കിലും അധികം നല്‍കേണ്ടി വരും. യുഎഇയില്‍ നിന്നും ഇന്നലെ റദ്ദാക്കിയ 21 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ 3096 പേരുടെ യാത്രയാണ് പ്രതിസന്ധിയിലായത്. കേരളത്തിലേക്കുള്ള 12 വിമാനങ്ങളിലായി 2232 മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഒരു വിഭാഗം കാബിന്‍ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവല്‍, ടൂറിസം ഏജന്‍സികളേയും ബാധിച്ചു.
Read More » -
ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ചു: തൃശ്ശൂര്‍ സ്വദേശി മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഒമാനിലെ സൊഹാറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ 2 സ്വദേശികൾ മരണപ്പെട്ടതായും 15ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മരിച്ച സുനിൽ. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രക്കാണ് ഇടിച്ചത്.
Read More »