Pravasi

  • വധശിക്ഷ നടപ്പാക്കാനിരിക്കേ സൗദിയിൽ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി  പിതാവ്

    റിയാദ്: മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്ബ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കി സൗദി പൗരന്‍. ഹഫാര്‍ അല്‍ ബത്തീന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ അല്‍ ഹുമൈദി അല്‍ ഹര്‍ബി അവിടെവെച്ച്‌ കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു. പ്രതി വലിയ സംഖ്യ ഓഫര്‍ ചെയ്തിരുന്നെങ്കിലും ദയയ്ക്കായുള്ള നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അൽ ഹുമൈദി പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ അല്‍ ഹര്‍ബിക്ക് മനംമാറ്റമുണ്ടാവുകയായിരുന്നു.വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇദ്ദേഹം മാപ്പ് നല്‍കി ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ചത്. മകൻ ഇല്ലാതായതിന്റെ ദുഃഖം എനിക്കറിയാം.ഞാൻ മൂലം മറ്റൊരു പിതാവിന് ഇതുണ്ടാകരുത് – അല്‍ ഹുമൈദി അല്‍ ഹര്‍ബി പറഞ്ഞു.

    Read More »
  • പനി ബാധിച്ച് ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു 

    മനാമ: ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെല്‍വിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച്‌ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സല്‍മാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം നാട്ടിലേക്ക് അയക്കും. ബഹ്‌റൈനില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെല്‍വിനാണ് ഭർത്താവ്. രണ്ട് മക്കള്‍. ബഹ്‌റൈനില്‍ സ്‌കൂള്‍ വിദ്യാർത്ഥികളാണ്.

    Read More »
  • പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞ് വീണ് മരിച്ചു

    സലാല:  ഒമാനിലെ സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ്

    Read More »
  • ദുബായില്‍ മരിച്ച മലയാളിയുടെ മൃതദേഹം വിട്ടു കിട്ടാൻ 13 ദിവസത്തെ കാത്തിരിപ്പ്,  ഒടുവിൽ ആശുപത്രി അധികൃതർ കരുണ കാട്ടി

        ദുബായില്‍ മരിച്ച പ്രവാസി മലയാളി ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി. തിങ്കളാഴ്ച രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും. ആശുപത്രിയില്‍ പണം അടയ്ക്കാന്‍ വൈകിയതാണ് മൃതദ്ദേഹം വിട്ടുകിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. ആശുപത്രിയില്‍ അടയ്‌ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും സൗദി ജര്‍മന്‍ ആശുപത്രി അധികൃതര്‍ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. നാളെ (തിങ്കൾ) രാവിലെ 6 മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഇകെ412ല്‍ മൃതദേഹം കൊണ്ടുവരും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ (സോണാപൂര്‍) മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് വൈകിട്ട് എംബാമിങ് നടപടികള്‍ നടക്കും. ഏപ്രില്‍ 22നാണ് സുരേഷ് കുമാര്‍ ദുബായിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. 4,59,000 രൂപ അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള കാത്തരിപ്പിലായിരുന്നു.

    Read More »
  • അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    അബുദാബി: മാർച്ച്‌ 31ന് അബുദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെ‌മീലിനെ(28)യാണ് മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായിരുന്നു.അതേസമയം മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.

    Read More »
  • കള്ളന്മാരെ ചെയ്‌സ് ചെയ്യുന്നതിനിടെ പോലീസ് വാഹനം അപകടത്തില്‍പ്പെട്ടു; കാനഡയില്‍ ഇന്ത്യന്‍ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

    ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണന്‍, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. കാനഡ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മണിവണ്ണനും ഭാര്യ മഹാലക്ഷ്മിയും. വിറ്റ്ബിയിലെ ഹൈവേ 401ല്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന വാന്‍ ഇടിക്കുകയായിരുന്നു. മദ്യ വില്പനശാലയില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പൊലീസ് പിന്തുടര്‍ന്നു പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ദമ്പതികളും കുഞ്ഞും കവര്‍ച്ചക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാന്‍ ഓടിച്ചിരുന്ന 21കാരനായ ഡ്രൈവര്‍ക്കും വാനിലെ മറ്റൊരു യാത്രക്കാരനും പരുക്കുണ്ട്.

    Read More »
  • അബുദാബിയിൽ  കാണാതായ ചാവക്കാട്  സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

        അബുദബിയില്‍ നിന്നും കാണാതായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശികാളത്ത് സലീമിന്റെ മകന്‍ ഷെമിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസായിരുന്നു. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിൽ   താമസച്ചിരുന്ന ഷെമീലിന്റെ മൃതദേഹം അടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ്  കണ്ടെത്തിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാര്‍ച്ച് 31മുതലാണ് യുവാവിനെ കാണാതായത്. എം കോം ബിരുദധാരിയായ യുവാവ് കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അബുദാബി പൊലിസിൽ പരാതിയും നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഉമ്മ സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിരുന്നു.

    Read More »
  • ഹൃദയാഘാതം;പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

    മനാമ: ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. ജോസ് പിസ മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (62 ) ആണ് മരിച്ചത്. ഭാര്യ :ലിസി ജോസഫ്, മകള്‍ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ ).മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റല്‍ മോർച്ചറിയില്‍.

    Read More »
  • മലയാളി മെയില്‍ നഴ്‌സിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

    റിയാദ്: മലയാളി മെയില്‍ നഴ്‌സിനെ സൗദിയിലെ ദമ്മാമില്‍ മരിച്ച നിലയിൽ കണ്ടെത്തി. തിരുനവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിലില്‍ ദീപു ജയകുമാറാണ് (34) മരിച്ചത്. താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്മാം അല്ഫറാബി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. മൂന്ന് വർഷമായി ദമ്മാമില്‍ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്ബാണ് അവധിക്ക് നാട്ടില് പോയി വന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.

    Read More »
  • യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

    ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ. അബുദാബിയില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു. ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴയുണ്ട്. അബുദാബിയില്‍ അല്‍ ദഫ്റ, മദീനത്ത് സായിദ്, സിലാ മേഖലകളില്‍ വാദികള്‍ നിറഞ്ഞു. റോഡുകളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ കനത്ത മഴയില്‍ നിരവധിയിടത്ത് റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. ദുബായില്‍ ജബല്‍ അലി, അല്‍ ബര്‍ഷ, റാഷിദിയ, അന്താരാഷ്ട്ര വിമാനത്താവളം, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ രാവിലെ ഭേദപ്പെട്ട മഴ പെയ്തു. വ്യാഴാഴ്ച രാത്രിവരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്നും നാളെയും ഓണ്‍ലൈന്‍ വഴിയാണ് പഠനം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരെ സാഹചര്യം വിലയിരുത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന്…

    Read More »
Back to top button
error: