Pravasi

  • കുവൈത്തിലുണ്ടായ വാഹനപകടത്തില്‍ 7 ഇന്ത്യക്കാര്‍ മരിച്ചു; 2 മലയാളികള്‍ക്ക് ഗുരുതര പരുക്ക്

    കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഫിന്‍ദാസിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ സഞ്ചരിച്ച മിനിബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തകര്‍ന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്. പൂര്‍ണമായും തകര്‍ന്ന മിനിബസ് പൊളിച്ചാണ് ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. ഉത്തരേന്ത്യക്കാരാണു മരിച്ച ഇന്ത്യക്കാരെന്നാണു പ്രാഥമിക നിഗമനം. ബംഗ്ലാദേശികളാണു മരിച്ച മറ്റു 2 പേര്‍. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി; മാപ്പ് നല്‍കി കൊല്ലപ്പെട്ടയാളുടെ കുടുംബം

    റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. ഇതേ തുടര്‍ന്ന് പ്രതിക്ക് മാപ്പ് നല്‍കുന്നതായി സൗദി കുടുംബം കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ ജയിലില്‍നിന്ന് അബ്ദുള്‍ റഹീമും പങ്കെടുത്തു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയില്‍ മോചിതനാകും.

    Read More »
  • നഴ്‌സിംഗ് ഏജന്‍സിയുടെ അനധികൃത പിരിച്ചുവിടല്‍; ഇന്ത്യന്‍ കെയറര്‍ക്ക് അനുകൂല നിലപാടെടുത്ത് കോടതി, മുഴുവന്‍ ശമ്പളവും നല്‍കണം

    ലണ്ടന്‍: അനധികൃതമായി പിരിച്ചു വിട്ട ഹെല്‍ത്ത് കെയര്‍ കമ്പനിക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള കെയറര്‍ നല്‍കിയ പരാതിയില്‍, പരാതിക്കാരന് അനുകൂലമായ പരാമര്‍ശം നടത്തി എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. സമാനമായ ഒരുപാട് കേസുകളില്‍ കുടിയേറ്റ കെയറര്‍മാര്‍ക്ക് അനുകൂല വിധിക്ക് വഴിതെളിച്ചേക്കാവുന്ന പരാമര്‍ശമാണ് ജഡ്ജിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. നടാഷാ ജോഫ് എന്ന എംപ്ലോയ്മെന്റ് ജഡ്ജിയാണ് ലണ്ടന്‍ ആസ്ഥാനമായ ക്ലിനിക്ക് പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിനെതിരെയുള്ള കേസില്‍ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. 2023-ല്‍ പിരിച്ചുവിടപ്പെട്ട കിരണ്‍ കുമാര്‍ രത്തോഡ് എന്ന് കെയറര്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ള വേതനം നല്‍കേണ്ടി വരുമെന്നാണ് ജഡ്ജി പരാമര്‍ശിച്ചത്. ഇത് വിധി ആയാല്‍ രത്തോഡിന് ലഭിക്കുക 13,000 പൗണ്ടില്‍ അധികമായിരിക്കും. പൂര്‍ണ്ണ സമയ ജോലി വാഗ്ദാനം നല്‍കി, ഇന്ത്യയില്‍ നിന്നും യു.കെയില്‍ എത്തിച്ച തനിക്കും സഹപ്രവര്‍ത്തകര്‍ക്കും, പൂര്‍ണ്ണസമയ തൊഴില്‍ നല്‍കാത്തതിനെ രാത്തോഡ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു രാത്തോഡിനെ പിരിച്ചു വിട്ടത്. സമാനമായ സാഹചര്യത്തില്‍ ഉള്ള നിരവധി കുടിയേറ്റ കെയറര്‍മാര്‍ക്ക് ഈ…

    Read More »
  • ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ കുത്തേറ്റ കൊല്ലം  സ്വദേശി മരിച്ചു

        ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപ് എന്ന ഹരിക്കുട്ടൻ(43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടന്നു പോകുന്നതിനിടെ പാക് സ്വദേശി പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത്  ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു പ്രദീപ്. മൂന്ന് മാസം മുമ്പാണ് അവസാനമായി വയ്യാങ്കരയിലെ വീട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഭാര്യ:രശ്മി. മക്കൾ:കാർത്തിക്,ആദി

    Read More »
  • മാസം 2,272 രൂപ മാറ്റിവച്ചു; പ്രവാസിയുടെ കൈയിലെത്തിയത് 2.27 കോടി, കോടീശ്വരനാകാന്‍ എളുപ്പവഴി

    ദുബായ്: ഓരോ മാസവും 100 ദിര്‍ഹം (2,272 രൂപ) മാറ്റിവച്ച പ്രവാസി ഇനി കോടീശ്വരന്‍. ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് നാഷണല്‍ ബോണ്ട് നറുക്കെടുപ്പില്‍ കോടീശ്വരനായത്. പത്ത് ലക്ഷം ദിര്‍ഹമാണ് അതായത് 2.27 കോടി രൂപയാണ് നാഗേന്ദ്രം ബൊരുഗഡയ്ക്ക് സമ്മാനമായി ലഭിച്ചത്. 46 കാരനായ നാഗേന്ദ്രം ബൊരുഗഡ ഇലക്ട്രീഷ്യനാണ്. 2017ലാണ് അദ്ദേഹം യു എ ഇയിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നാഗേന്ദ്രം ബൊരുഗഡ. പതിനെട്ടുകാരിയായ മകളുടെയും പതിനാലുകാരനായ മകന്റെയും ശോഭന ഭാവിക്കുവേണ്ടി നാഗേന്ദ്രം കഠിനാദ്ധ്വാനം ചെയ്തു. ഒടുവില്‍ അതിന് ഫലം കിട്ടുകയും ചെയ്തു. 2019തൊട്ട് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മാസം 100 ദിര്‍ഹം നാഷണല്‍ ബോണ്ടില്‍ നിക്ഷേപിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് രണ്ട് കോടി രൂപ നറുക്കെടുപ്പിലൂടെ തേടിയെത്തിയത്. ഇത് ശരിക്കും അപ്രതീക്ഷിതമാണെന്നാണ് ഈ നാല്‍പ്പത്തിയാറുകാരന്‍ പറയുന്നത്. ‘എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുമാണ് ഞാന്‍ യുഎഇയില്‍ വന്നത്. ഈ സമ്മാനം തികച്ചും…

    Read More »
  • സുൽത്താൻ ബത്തേരി സ്വദേശിനി നഴ്‌സ്‌ അയര്‍ലൻഡിൽ മരിച്ചു,  പ്രസവത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം

     വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ നഴ്സ്  പ്രസവത്തെ തുടർന്ന് അയർലൻഡിൽ മരിച്ചു. ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കൾ. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എൽസിയും ഇപ്പോൾ അയർലൻഡിലുണ്ട്. നവജാത ശിശു സുഖമായിരിക്കുന്നു.  ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

    Read More »
  • യു.എ.ഇ ആശ്രിത വീസ നിബന്ധന കടുപ്പിച്ചു: 5 പേരെ കൊണ്ടുവരണമെങ്കില്‍ ശമ്പളം 10,000 ദിര്‍ഹം വേണം, നിയമങ്ങൾ വിശദമായി അറിയാം

       യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിബന്ധന കടുപ്പിച്ച് ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും വേണം എന്നാണ് പുതിയ നിബന്ധന. 6-ാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യാൻ  15,000 ദിർഹം ശമ്പളം വേണം. 6 ൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. ജീവിത പങ്കാളിയെയും മക്കളെയും ഉൾപ്പെടെ 5 പേരാണോ എന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക ☸ യുഎഇയിൽ റഡിസൻസ് വീസയുള്ള വ്യക്തിയുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വീസ ഇപ്പോൾ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വീസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി.…

    Read More »
  • കരിഞ്ഞു പോയ സ്വപ്നങ്ങൾ, പൊലിഞ്ഞു പോയ ജീവിതങ്ങൾ: കുവൈറ്റിലെ അഗ്നി ബാധയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അല്പ സമയത്തിനുള്ളിൽ കൊച്ചിയിലെത്തും

      കുവൈറ്റിലെ മാൻഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ ജീവൻ പൊലിഞ്ഞ കാസർകോട് ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രൻ- രുഗ്‌മിണി ദമ്പതികളുടെ മകൻ എ ആർ രഞ്ജിതിന്റെ (32) മരണം ബന്ധുക്കളെയും നാട്ടുകാരെയും തീരാദുഖ:ത്തിലാഴ്ത്തി. 5 മാസം മുമ്പ് നാട്ടിലെത്തിയ രഞ്ജിത് അടുത്ത അവധിക്ക് വരുമ്പോൾ വിവാഹം കഴിക്കാമെന്ന് വീട്ടുകാർക്ക് വാക്ക് നൽകിയിരുന്നു. വിവാഹത്തിനായി പെൺകുട്ടിയെ കണ്ടുവെക്കുകയും ചെയ്തിരുന്നു. ഹൃദ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാരോടെല്ലാം നല്ല  അടുപ്പം പുലർത്തിയ യുവാവ് എല്ലാവർക്കും  പ്രിയങ്കരനായിരുന്നു. 8 വർഷമായി എൻബിടിസി കംപനിയിൽ ജോലി ചെയ്യുകയായിരുന്നു. *             *            *    പണി തീരാത്ത പുതിയ വീടും, ബുക്ക്‌ ചെയ്തിരുന്ന പുതിയ കാറും സ്വപ്നങ്ങളാക്കി ബാക്കിവച്ചാണ് കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ സാബു ഏബ്രഹാം മരണത്തിനു കീഴടങ്ങിയത്. വാടക വീട്ടിൽനിന്നും മാറി സ്വന്തമായി ഒരു വീട് സ്റ്റെഫിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 6മാസം മുൻപ് നാട്ടിൽ വന്നപ്പോൾ വീടിന്റെ പണി…

    Read More »
  • കുവൈറ്റ് അഗ്നിബാധ: ശ്വാസം മുട്ടിയും തീനാളങ്ങളിലും പിടഞ്ഞു വീണും പ്രാണൻ പൊലിഞ്ഞവർ 50 ലേറെപ്പേർ, മലയാളികൾ 26

    കുവൈറ്റിൽ നിന്നും സുനിൽ കെ. ചെറിയാൻ തെക്കൻ കുവൈത്തിൽ മംഗഫ് ബ്ലോക്ക് 4 ലെ നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ  ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മലയാളികൾ അടക്കം 51 പേർ മരിച്ചു. ഇതിൽ 26 പേരെങ്കിലും മലയാളികളായിരിക്കും എന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഈ 6 നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് തീ പിടിത്തമുണ്ടായത്. 200 ഓളം പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. ഫ്ലാറ്റ് സമുച്ചയത്തെ തീനാളങ്ങൾ വിഴുങ്ങിയതോടെ ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെ അവസ്ഥ അത്യന്തം ദാരുണമായിരുന്നു. പലരും ഉറക്കത്തിലായിരുന്നതും കെട്ടിടത്തിൽ ലിഫ്റ്റ്…

    Read More »
  • കുവൈത്തില്‍ പാര്‍പ്പിടസമുച്ചയത്തിലെ തീപിടിത്തം; 2 മലയാളികളടക്കം 41 മരണം

    കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നാല്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാന്‍, ജുബൈര്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തില്‍…

    Read More »
Back to top button
error: