Pravasi

  • പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം

    തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമിന് ആഗസ്റ്റ് 21 ന് തുടക്കമാകും. പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പെരിന്തല്‍മണ്ണ VAVAS-മാളില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പ്രവാസി സംരംഭകര്‍ പങ്കെടുക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ശ്രീ. അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിക്കും. KIED സി.ഇ.ഒ ശ്രീ. ബെനഡിക്ട് വില്യം ജോണ്‍സ് സ്വാഗതവും, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ ശ്രീ. സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും. ‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍…

    Read More »
  • ഹൃദയാഘാതം; ചെങ്ങന്നൂർ സ്വദേശി സൗദിയിൽ നിര്യാതനായി

    ആലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് ചെങ്ങന്നൂർ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ചെങ്ങന്നൂര്‍ ചെറുവല്ലൂര്‍ കൊല്ലക്കടവ് പാടിത്തറയില്‍ വീട്ടില്‍ അനില്‍കുമാര്‍ (50) ആണ്  മരിച്ചത്. സൗദിയിലെ ദമ്മാമിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ: പ്രിയ. മക്കള്‍: അനുഗ്രഹ, ആരാധന. മൃതദേഹം നാട്ടിലെത്തിക്കും.

    Read More »
  • രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികള്‍ക്ക് സുവർണ്ണാവസരം

    ദുബൈ: ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ദിര്‍ഹത്തിന് 22.63 രൂപയാണ് വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം മികച്ച മുന്നേറ്റം തുടരുകയാണ്. ഒമാന്‍ റിയാല്‍ 216.08 രൂപയിലും ബഹ്‌റൈന്‍ റിയാല്‍ 220.75 രൂപയിലുമെത്തി. കുവൈത്ത് ദിനാര്‍ 270.5 രൂപ, സൗദി റിയാല്‍ 22.18 രൂപ, ഖത്തര്‍ റിയാല്‍ 22.81 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്. ഇന്നലെ ഒരു ദിര്‍ഹത്തിന് 22.65 രൂപ ആയിരുന്നു വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ മികച്ച അവസരമാണെങ്കിലും മാസം പകുതി പിന്നിട്ടതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് പ്രതീക്ഷിച്ചത് പോലെ പണം അയയ്ക്കാന്‍ സാധിച്ചില്ല. എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നില്ല.

    Read More »
  • തൊഴിൽ പ്രശ്നങ്ങളിൽ പെട്ട്​ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം കഴിഞ്ഞ മൂന്ന് ഇന്ത്യൻ​ വീട്ടുജോലിക്കാരികൾ നാട്ടിലേക്ക്​ മടങ്ങി

    റിയാദ്: വിവിധ തൊഴിൽ പ്രശ്നങ്ങളിൽ പെട്ട്​ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം കഴിഞ്ഞ മൂന്ന് ഇന്ത്യൻ​ വീട്ടുജോലിക്കാരികൾ നാട്ടിലേക്ക്​ മടങ്ങി. ഹൈദരാബാദ്​ സ്വദേശിനി സക്കീന ഫാത്തിമ, ബീഹാർ സ്വദേശിനി നജ്​മിൻ ബീഗം, ബംഗളുരു സ്വദേശിനി അസ്മത്​ എന്നിവരാണ്​ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലുടെ നിയമക്കുരുക്കഴിച്ച്​ നാടണഞ്ഞത്​. ഹഫർ അൽ ബാത്വിനിലെ സ്വദേശിയുടെ വീട്ടിൽവേലക്കാരിയായി എത്തിയ സക്കീന ഫാത്തിമ നാലുമാസം മാത്രമേ ജോലിചെയ്തുള്ളു. തൊഴിൽ കാഠിന്യവും മാനസിക പീഢനവും സഹിക്കാനാവാതെ ഇവർ വീട്ടിലുള്ളവരുമായി തർക്കത്തിലാവുകയും പൊലീസ്​ കേസാവുകയും ചെയ്തു. ഇതിനിടയിൽ സക്കീന റിയാദിലെ ഇന്ത്യൻ എംബസ്സിയുടെ അഭയ കേന്ദ്രത്തിൽ എത്തിപ്പെട്ടെങ്കിലും പൊലീസ്​ കേസ്​ ഉള്ളതിനാൽ എക്​സിറ്റ്​ ​ ലഭ്യമാകാതെ മാസങ്ങൾ നീണ്ടുപോവുകയായിരുന്നു. പിന്നീട്​ എംബസി പ്രതിനിധി ഇവരുമായി ഹഫർ അൽ ബാത്വിനിലെത്തി പൊലീസ്​ കേസ്​ പരിഹരിച്ചതിന്​ ശേഷം എക്സിറ്റ്​ ലഭ്യമാക്കാൻ ദമ്മാമിലെ സാമൂഹിക പ്രവർത്തക മഞ്​ജു മണിക്കുട്ടന്​ കൈമാറുകയായിരുന്നു. ജയിലിൽ കിടക്കാതെ എക്​സി​റ്റ്​ ലഭ്യമാക്കണമെങ്കിൽ ഇഖാമയുടെ പിഴ സംഖ്യ അടക്കേണ്ടതുണ്ടായിരുന്നു. ​ ഹൈദരാബാദി​ റസ്​റ്റോറൻറ്​…

    Read More »
  • ആകാശത്ത് ഓണ സദ്യ വിളമ്ബാൻ  എമിറേറ്റ്സ് എയര്‍ലൈൻസ്

    ദുബായ്: മലയാളികളുടെ ഓണം ആഘോഷിക്കാൻ ദുബായുടെ എമിറേറ്റ്സ് എയര്‍ലൈൻസ്.ആകാശത്ത് ഓണ സദ്യ വിളമ്പി മലയാളികൾക്കൊപ്പം ഓണം ആഘോഷിക്കാനാണ് തീരുമാനം. ഈ മാസം 20 മുതല്‍ 31 വരെ ദുബൈയില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാര്‍ക്ക് ഇലയില്‍ തന്നെ ഓണ സദ്യ  വിളമ്ബുമെന്നാണ് അറിയിപ്പ്. ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാര്‍, മട്ട അരിച്ചോറ്, പാലട പ്രഥമൻ, തീര്‍ന്നില്ല നോണ്‍ വെജ് വേണ്ടവര്‍ക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പര്‍ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയര്‍ലൈൻസിന്റെ സര്‍പ്രൈസ് മെനുവാണിത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് പ്രഖ്യാപനം. അതും ഇലയില്‍ത്തന്നെ. അടുത്ത പുതുവര്‍ഷത്തില്‍ കോഴിക്കോട്ടേക്ക് സര്‍വ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വ്വീസുകളും എമിറേറ്റ്സ് എയര്‍ലൈൻസ് പ്രഖ്യാപിച്ചിരുന്നു.

    Read More »
  • ഹൃദയാഘാതം; ഹരിപ്പാട് സ്വദേശി ഒമാനിൽ മരിച്ചു

    ആലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് ഹരിപ്പാട് സ്വദേശി ഒമാനിൽ മരിച്ചു. ഹരിപ്പാട് ഏവൂര്‍ ചേപ്പാട് സ്വദേശി മോഹന കുമാര്‍ നാരായണൻ (48) ആണ് മരിച്ചത്. ഒമാനിലെ സുഹാറില്‍  ആണ് സംഭവം.സുഹാറിലെ സ്വകാര്യ കമ്ബനിയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അമ്ബിളി. മക്കള്‍: അശ്വതി, ആതിര.

    Read More »
  • അറബിയെ പറ്റിച്ച് 63 ലക്ഷം തട്ടിയെടുത്തു; കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെ കേസ്

    കൊല്ലം: അറബി സ്വദേശിയെ പറ്റിച്ച് 63 ലക്ഷം തട്ടിയ കേസില്‍ മലയാളിക്കെതിരെ കേസെടുത്ത് സിബിഐ. കൊല്ലം സ്വദേശി മേതി എല്‍സ ജോസഫിനെതിരെയാണ് കേസ്. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നിലവില്‍ സിബിഐ കേസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം.യുഎഇ സ്വദേശിയില്‍ നിന്ന് 279500 ദിര്‍ഹം( 63 ലക്ഷം രൂപ) തട്ടിയെടുത്തു എന്നാണ് കേസ്. ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തട്ടിയെടുത്ത പണം കൊല്ലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് കേസ്. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

    Read More »
  • മഴയെ തുടര്‍ന്ന് ഒമാനിൽ വാഹനം ഒലിച്ചുപോയി;3 മരണം

    മസ്കറ്റ്: കനത്തമഴയെ തുടർന്ന് ഒമാനിൽ വാഹനം ഒലിച്ചുപോയി 3 മരണം.വാഹനത്തില്‍ നിന്നും നാല് പേരെ നാട്ടുകാരുടെ കൂടി സഹായത്തോടെ രക്ഷപെടുത്തി.മൊത്തം ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒമാനിലെ ബുറൈമിയിലായിരുന്നു സംഭവം.വാഹനവുമായി വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് അപകടം ഉണ്ടായത്. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍  വേനല്‍ മഴ തുടരുകയാണ്. മഴ സമയങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകുമ്ബോഴും വാദി മുറിച്ചുകടക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. അധികൃതരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും സിവില്‍ ഡിഫൻസ് ആന്റ് ആംബുലൻസ് ആവശ്യപ്പെട്ടു.

    Read More »
  • മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

    മനാമ:മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്. ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.ബഹ്‌റൈന് ന്യൂ മില്ലെനിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബഹ്‌റൈനില്‍ ബിസിനസ് നടത്തി വരുന്ന ഷജീറാണ് പിതാവ്. മാതാവ്: ഫായിസ. അടുത്തിടെയാണ് കുടുംബം ഒമാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • ഒമാനില്‍ കനത്ത മഴ; വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു, രണ്ട് പേരെ കാണാതായി

    മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലില്‍ ആണ് വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്. വെള്ളപ്പാച്ചില്‍ ബുറേമി ഗവര്‍ണറേറ്റില്‍ മഹ്ദ വിലയത്തിലെ താഴ്വരയില്‍ രണ്ടു വാഹനങ്ങള്‍ ആണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപോയത്. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ഇരു വാഹനങ്ങളിലുമായി ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവരില്‍ നാലുപേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് സംഘം രക്ഷപെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും വെള്ളപാച്ചിലും സംഭവിച്ചിരുന്നു. അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നി ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ പെയ്തതും വെള്ളപാച്ചിലുകള്‍ രൂപപ്പെട്ടതും. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. മാറിയ കാലാവസ്ഥ ഇന്ന് വൈകി വരെ നിലനില്‍ക്കുമെന്ന് ഒമാന്‍…

    Read More »
Back to top button
error: