Pravasi

  • ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷാർജയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

    പാലക്കാട്:ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷാർജയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം. മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

    Read More »
  • അജ്മാനിൽ വൻ തീപിടുത്തം;16 അപ്പാര്‍ട്ട്‌മെന്റുകള്‍ കത്തി നശിച്ചു

    അജ്മാൻ: യുഎഇയിലെ അജ്മാനിൽ വൻ തീപിടുത്തം.ഭവനസമുച്ചയത്തിലാണ് തീപിടിച്ചു.16 അപ്പാര്‍ട്ട്‌മെന്റുകള്‍ കത്തി നശിച്ചു.13 വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ-3 യില്‍ റെസിഡൻഷ്യല്‍ കെട്ടിടത്തിനാണ് തീപിടിച്ചത്.തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അജ്മാൻ പൊലിസിന്റെയും സിവില്‍ ഡിഫൻസ് ടീമിന്റെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. സിവില്‍ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എല്ലാ താമസക്കാരെയും പരിക്കേല്‍ക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സംഘത്തിനായി.സിവില്‍ ഡിഫൻസുമായി സഹകരിച്ച്‌, കെട്ടിടത്തിലെ താമസക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

    Read More »
  • ദുബായിൽ ഡ്രൈവർമാരുടെ ഒഴിവുകൾ; മാസം ഒന്നരലക്ഷം രൂപ വരെ ശമ്പളം

    ദുബായ്:റോഡ്‌സ് ആൻഡ് ട്രാൻസ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) കീഴിലുള്ള ദുബായ് ടാക്സി കോര്‍പ്പറേഷൻ (ഡിടിസി) ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വാക്ക്-ഇൻ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ലിമോസിൻ ഡ്രൈവര്‍ തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷം ഡ്രൈവിംഗില്‍ പരിചയം ആവശ്യമാണ്‌. കൂടാതെ അവരുടെ മാതൃരാജ്യത്തെയോ യുഎഇയിലെയോ അല്ലെങ്കില്‍ ജിസിസി ഡ്രൈവിംഗ് ലൈസൻസോ ഉണ്ടായിരിക്കേണ്ടതാണ്. ഈ യോഗ്യതയുള്ള അപേക്ഷകര്‍ക്ക് ഡിടിസി പ്രതിമാസ വരുമാനം 7,000 ദിര്‍ഹമാണ് (1,57,848 രൂപ) ശമ്ബളമായി ലഭിക്കുക സ്കൂള്‍ ബസ് ഡ്രൈവര്‍(പുരുഷൻ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 23 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇ ഹെവി വെഹിക്കിള്‍ നമ്ബര്‍ 6 ഡ്രൈവിംഗ് ലൈസൻസ് നിര്‍ബന്ധമാണ്. ഈ യോഗ്യകളുള്ള സ്കൂള്‍ ബസ് ഡ്രൈവര്‍ അപേക്ഷകര്‍ക്ക് പ്രതിമാസം 2,700 ദിര്‍ഹം (60,881 രൂപ) ശമ്ബളം നല്‍കും. ബസ് സൂപ്പര്‍വൈസര്‍, എസ്കോര്‍ട്ട്എന്നീ തസ്തികകളിലേക്ക് 23 നും 45 നും ഇടയില്‍ പ്രായമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളെ ആണ് ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം…

    Read More »
  • വീടിന് വേണ്ടിയെടുത്ത ലോൺ അടച്ചുതീർക്കണം, സ്വന്തമായി ബിസിനസ് തുടങ്ങണം… ചുമട്ടുതൊഴിലാളിയായ പ്രവാസിക്ക് മഹ്സൂസിലൂടെ 10 ലക്ഷം ദിർഹം

    മഹ്സൂസിലൂടെ ഈ ആഴ്ച്ച സമ്മാനം നേടിയത് രണ്ട് പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള വെങ്കട മഹ്സൂസിന്റെ 56-ാമത് മില്യണയർ ആയി. ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിലൂടെ ഒരു മില്യൺ ദിർഹമാണ് സമ്മാനം. പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങളാണ് നേടിയത്. നേരത്തെ പ്രഖ്യാപിച്ച ​ഗോൾഡൻ സമ്മർ ഡ്രോ ഓഫറിലൂടെയാണ് മുഹമ്മദിന്റെ വിജയം.13 വർഷമായി വെങ്കട യു.എ.ഇയിൽ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാല് മക്കളിൽ ഒരാൾ ഒരു ഡെലവറി സർവീസ് കമ്പനിയിൽ ജീവനക്കാരനാണ്. യു.എ.ഇയിലെ ഒരു സൂപ്പർമാർക്കറ്റ് ചെയിനിൽ പോർട്ടർ ആയി ജോലി നോക്കുകയാണ് വെങ്കട. ഞായറാഴ്ച്ച രാവിലെയാണ് മഹ്സൂസിലൂടെ ജീവിതം തന്നെ മാറ്റിമറിച്ച സമ്മാനം തനിക്ക് ലഭിച്ചത് വെങ്കട അറിഞ്ഞത്. “ഇത് ജീവിതത്തിൽ ഒരിക്കലും എനിക്ക് അനുഭവിക്കാൻ അവസരം കിട്ടാത്ത നിമിഷമാണ്. ഇത്രയും വലിയൊരു തുക സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. മഹ്സൂസിന് നന്ദി. ഒപ്പം എനിക്ക് അഭിമാനമുണ്ട്, ആദ്യം കുറച്ചു തവണ ശ്രമിച്ചിട്ടും സമ്മാനങ്ങൾ കിട്ടാത്തതു കൊണ്ട് ഞാൻ മഹ്സൂസ് എടുക്കുന്നത്…

    Read More »
  • തിരുവനന്തപുരം സ്വദേശിയെ മസ്കറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി

    മസ്കറ്റ്: തിരുവനന്തപുരം സ്വദേശിയെ മസ്കറ്റിലെ സൂറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ (57) ആണ് മരിച്ചത്.സൂറില്‍ കര്‍ട്ടന്‍, അപ്‌ഹോള്‍സ്‌റി മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ:മണിയമ്മ. പിതാവ് കുഞ്ഞന്‍ പിള്ള മാതാവ് കാര്‍ത്യായിനി അമ്മ സംസ്‌കാരം പിന്നീട് നാട്ടില്‍.

    Read More »
  • തിരുവനന്തപുരത്തേക്ക് എത്തിഹാദ് എയർവേസ് സർവീസ് പുനരാരംഭിക്കുന്നു

    തിരുവനന്തപുരം:അബുദാബിയുടെ സ്വന്തം എത്തിഹാദ് എയർവേസ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു. 2024 ജനുവരി 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസം ഈ സർവീസ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു… EY 292 AUH TRV 02.55 08.35 A320 Daily EY 293 TRV AUH 09.50 12.40 A320 Daily AUH TRV AUH

    Read More »
  • ഫുജൈറയില്‍ മലയാളി മുങ്ങല്‍ വിദഗ്ധനെ കടലില്‍ കാണാതായി

    ഫുജൈറ : കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികള്‍ക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെ (32) കാണാതായത്.യുഎയിലെ ഫുജൈറയിലാണ് സംഭവം. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.ഒപ്പം ജോലിക്കുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായതിനാല്‍ ജോലി ഏറ്റെടുത്ത് അനില്‍ ഞായറാഴ്ചയാണ് കപ്പലിന്റെ ഹള്ളില്‍ പ്രവേശിച്ചത്.നിശ്ചിത സമയത്തിനു ശേഷവും അദ്ദേഹം മുകളിലെത്താത്തതിനാല്‍ കപ്പല്‍ അധികൃതര്‍ ഫുജൈറ പോലീസിന്റെ സഹായം തേടുകയായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പോലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സംഭവ സ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്.ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള അതീവ അപകടകരമായ സാഹചര്യങ്ങളാണ് കപ്പലിന്റെ അടിത്തട്ടിലുള്ളത്. അനില്‍ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

    Read More »
  • കാറപകടം; കൊല്ലം സ്വദേശിക്ക് റിയാദിൽ ദാരുണാന്ത്യം

    റിയാദ്: ഹുത്ത ബനീ തമീമിന് സമീപം കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശിയായ മുഹമ്മദ് റാഷിദ് 27 ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഹുത്ത ബനീ തമീമിന് അടുത്തുള്ള ഹരീഖ് പട്ടണത്തില്‍ നിന്ന് റിയാദിലെ അല്‍ഹൈയിറിലേക്ക് വരുമ്ബോഴായിരുന്നു അപകടം. ഹരീഖില്‍നിന്ന് 55 കിലോമീറ്റര്‍ പിന്നിട്ട് വിജനമായ സ്ഥലത്ത് കാര്‍ മറിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരുക്കുകളോടെ ഹുത്ത ബനീ തമീം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • ചെമ്മീനിൽ നിന്നും ഭക്ഷ്യവിഷബാധ; മലയാളി യുവതി ദുബായിൽ മരിച്ചു

    റാന്നി:ചെമ്മീനിൽ നിന്നും ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മലയാളി യുവതി ദുബായിൽ മരിച്ചു.റാന്നി വരവൂർ ഇടത്തിനേത്ത് മേപ്രത്ത് എം സി ജേക്കബിന്റെ മകൾ ജെറിൻ അന്ന ജേക്കബ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.ഭക്ഷണത്തോടൊപ്പം ചെമ്മീൻ കറി കഴിച്ചതോടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മരണം ചെമ്മീനിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • 30 ദിവസത്തെ വാര്‍ഷിക അവധി എടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഒരുമിച്ച് ലഭിക്കുക 45 ദിവസം മാത്രം; അറിയാം യുഎഇയിലെ അവധി നിയമങ്ങള്‍

    അബുദാബി: യുഎഇ തൊഴില്‍ നിയമപ്രകാരം അനുവദിക്കുന്ന 30 ദിവസത്തെ വാര്‍ഷിക അവധി ജീവനക്കാരന്‍ സ്വമേധയാ എടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഒരുമിച്ച് 45 ദിവസത്തില്‍ കൂടുതല്‍ വാര്‍ഷിക അവധി നല്‍കാന്‍ തൊഴിലുടമയ്ക്ക് നിര്‍ബന്ധ ബാധ്യതയില്ല. എന്നാല്‍, പ്രയോജനപ്പെടുത്താത്ത വാര്‍ഷിക അവധി ദിവസങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വേതനം ലഭിക്കാന്‍ തൊഴിലാളിക്ക് തൊഴിലുടമയുമായി ധാരണയിലെത്താമെന്നും നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു. അതേസമയം, തൊഴിലുടമയുടെ താല്‍പര്യപ്രകാരം ഈ വര്‍ഷത്തെ വാര്‍ഷിക അവധി എടുക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടിയാല്‍ 60 ദിവസം അവധി നല്‍കണം. വാര്‍ഷിക അവധി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടഞ്ഞുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല. അതേസമയം, തൊഴിലുടമയുടെയും തൊഴിലാളിയുടെയും താല്‍പര്യപ്രകാരം വാര്‍ഷിക അവധി വെട്ടിക്കുറച്ച് അതിന് പകരമായി വേതനം കൈപ്പറ്റാവുന്നതാണ്. തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള 2021 ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവിലെ വ്യവസ്ഥകളും ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍-1ഉം ആണ് ഇതുമായി ബന്ധപ്പെട്ട് ബാധകമെന്നും നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു. രാജ്യത്ത് ഓരോ സേവന വര്‍ഷത്തിനും 30 കലണ്ടര്‍…

    Read More »
Back to top button
error: