Pravasi

  • പ്രവാസികൾക്ക് ഇരുട്ടടി;ദുബായില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വാടക കുതിച്ചുയരുന്നു 

    ദുബായില്‍ താമസ കെട്ടിടങ്ങളുടെ വാടക നിരക്ക് വീണ്ടും കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 27.2 ശതമാനമാണ് വാടകയിനത്തിലുണ്ടായ വര്‍ദ്ധന. ദുബായില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ റെസിഡൻഷ്യല്‍ കെട്ടിട വാടക 27.2 ശതമാനം കൂടിയെന്നാണ് കണക്ക്. ഈ വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താല്‍ 2.1 ശതമാനമാണ് വളര്‍ച്ച. പ്രമുഖ റിയല്‍ എസ്റ്റേറ്റ് മൂല്യനിര്‍ണയ ഏജൻസിയായ വാല്യൂസ്ട്രാറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. വില്ലകളുടെ വാടകയില്‍ 38.7 ശതമാനം വര്‍ദ്ധനവുണ്ടായി. അപ്പാര്‍ട്ട്‌മെന്റിന്റെ വാടക 19.1 ശതമാനവും വര്‍ദ്ധിച്ചു. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി വാടക 51,000 ദിര്‍ഹം, ഒരു കിടപ്പുമുറിക്ക് 75,000 ദിര്‍ഹം, രണ്ട് കിടപ്പുമുറികള്‍ 1,11,000 ദിര്‍ഹം, മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 1,70,000 ദിര്‍ഹം എന്നിങ്ങനെയാണ് ശരാശരി വാടക. മൂന്ന് ബെഡ്‌റൂം വില്ലകളുടെ ശരാശരി വാര്‍ഷിക വാടക 3,12,000 ദിര്‍ഹവും നാല് ബെഡ്ഡുകള്‍ക്ക് 3,83,000 ദിര്‍ഹവും അഞ്ച് ബെഡ്‌റൂം വില്ലകള്‍ക്ക് 4,92,000 ദിര്‍ഹവുമാണ്. അതേസമയം വാടക തുക കുതിച്ചുയര്‍ന്നതോടെ…

    Read More »
  • എമിറേറ്റ്‌സ് ഡ്രോയിൽ 28 ലക്ഷവും ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ 8 കോടിയും നേടി മലയാളികൾ

    ദുബായ്:യുഎഇയിലെ എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 125,000 ദിര്‍ഹം (28,38,743 രൂപ) സമ്മാനമായി ലഭിച്ചു. സൗദി അറേബ്യയിലെ ദമാമില്‍ താമസിക്കുന്ന മലയാളിയായ ജാക്‌സണ്‍ ജോസഫിനാണ് വന്‍ തുക സമ്മാനം സ്വന്തമാക്കിയത്. ലോജിസ്റ്റിക് മേഖലയിലാണ് ജാക്‌സണ്‍ ജോസഫ് ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് എമിറേറ്റ്‌സ് ഡ്രോ മെഗാ-7 പ്രൈസ് ലഭിച്ചത്. ഒറ്റനമ്ബറിന് ഇദ്ദേഹത്തിന് 100 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നഷ്ടമാവുകയും ചെയ്തു. അതേസമയം ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ 438ാമത് നറുക്കെടുപ്പില്‍ മറ്റൊരു മലയാളി എട്ട് കോടി രൂപ സ്വന്തമാക്കി. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന്‍ ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. ഒക്‌ടോബര്‍ 25ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ 438ാമത് നറുക്കെടുപ്പിലാണ് 40 കാരനായ ഹരിഹരനെ ഭാഗ്യം തേടിയെത്തിയത്. 2890 നമ്ബര്‍ ടിക്കറ്റ് നമ്ബറിനാണ് സമ്മാനം ലഭിച്ചത്. 26 വര്‍ഷമായി യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം സെര്‍കോ എന്ന…

    Read More »
  • സാക്ഷാല്‍ സവര്‍ക്കര്‍ രണ്ടാം ജന്മം ജനിച്ച്‌ വന്നാലും സുരേഷ് ഗോപി തൃശൂരിനെ എടുക്കില്ല: ടി എൻ പ്രതാപൻ എംപി

    ദുബൈ: സാക്ഷാല്‍ സവര്‍ക്കര്‍ രണ്ടാം ജന്മം ജനിച്ച്‌ വന്നാല്‍ പോലും തൃശൂരിനെ എടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍. തൃശൂര്‍, തൃശൂരുകാരുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. ദുബൈയില്‍, നാട്ടിക കെഎംസിസി സംഘടിപ്പിച്ച ‘ടി എന്നിനൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതാപൻ. തൃശൂരില്‍ ഇത്തവണ ജയിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയില്‍ ‘ഗരുഢൻ’ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാരുന്നു സുരേഷ് ഗോപി. ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥന. പിന്നീട്, വ്യത്യസ്തമായ തൃശൂരിനെ കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Read More »
  • ഫലസ്‌തീൻ സഹായ ഫണ്ടിലേക്ക് ലുലു ഗ്രൂപ്പ് 25,000 ദീനാര്‍ സംഭാവന നല്‍കി; ഹൈപ്പർ മാർക്കറ്റുകളിൽ ഫലസ്തീൻ സഹായത്തിനായി പ്രത്യേക കൗണ്ടറുകൾ 

    അബുദാബി: ഗാസയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാനായി ലുലു ഗ്രൂപ് 25,000 ദീനാര്‍ സംഭാവന നല്‍കി. ഗാസ ദുരിതാശ്വാസത്തിനായി സംഭാവനകള്‍ സ്വരൂപിക്കുന്നതിന് രാജ്യവ്യാപകമായി നടക്കുന്ന പ്രചാരണ പരിപാടികളിലും ലുലു ഗ്രൂപ്പ് പങ്കുചേരും. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസര്‍ രൂപാവാല റോയല്‍ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയിദിന് 25,000 ദീനാര്‍ സംഭാവന കൈമാറി.  എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും ചെക്ക്-ഔട്ട് കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനികളെ സഹായിക്കുക എന്ന രാജ്യത്തിന്റെ മഹത്തായ ലക്ഷ്യത്തിനുള്ള പിന്തുണയാണ് ലുലുവിന്റെ സംഭാവനയെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ ജുസര്‍ രൂപാവാല പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ ഉദാരമായ സംഭാവനക്ക് ഡോ. മുസ്തഫ അസ്സയിദ് നന്ദി പറയുകയും പൊതുജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ അഭ്യര്‍ഥിക്കുകയും ചെയ്തു.

    Read More »
  • സൗദിയിൽ കനത്ത മഴ; ജിദ്ദ നഗരത്തിൽ നിയന്ത്രണം

    ജിദ്ദ: കനത്ത മഴയെ തുടര്‍ന്ന് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഇവിടെ നിരവധി റോഡുകള്‍ നഗരസഭ അടച്ചു. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളാണ് അടച്ചത്. ജിദ്ദയിലെ ഹിറ സ്ട്രീറ്റ് ടണല്‍, പ്രിൻസ് മജീദ് ടണല്‍, പ്രിൻസ് സൗദ് അല്‍-ഫൈസല്‍ സ്ട്രീറ്റ്, പാലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് അടച്ചത്. വാഹനങ്ങള്‍ അല്‍ഹറമൈൻ റോഡ് വഴി തിരിച്ചുവിട്ടു. ടണലുകളിലെയും ഓവ് ചാലുകളിലേയും വെള്ളം വറ്റിക്കാനും മാലിന്യങ്ങള്‍ കളയാനും ജിദ്ദ നഗരസഭ കഠിന ശ്രമം നടത്തുകയാണ്. കനത്ത മഴക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്നലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകള്‍ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ സ്‌കൂളിനും അവധിയാണ്. ജിദ്ദ യൂണിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.

    Read More »
  • പോലീസിനു മുന്നില്‍ കാര്‍ അഭ്യാസം; റാസല്‍ ഖൈമയില്‍ യുവാവിന് 11 ലക്ഷം രൂപ പിഴ

    അബുദാബി: പോലീസ് പട്രോളിങ് വാഹനത്തിനു മുന്നില്‍ കാര്‍ സ്റ്റണ്ട് നടത്തിയ യുവാവ് അറസ്റ്റ് ചെയ്തു. റാസല്‍ ഖൈമയില്‍ 20 വയസുകാരനാണ് അറസ്റ്റിലായത്. പോലീസ് പട്രോളിങ് സംഘത്തിന് മുമ്പില്‍ വച്ച് പ്രതി വാഹനാഭ്യാസം നടത്തുന്നതിന്റെ വീഡിയോ റാസല്‍ ഖൈമ പോലീസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. വാഹനം പിടിച്ചെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിര്‍ഹം (11,33,182 രൂപ) പിഴ ചുമത്തുകയുമായിരുന്നു. അപകടകരമായി വാഹനമോടിച്ചതിനു പുറമേ രാജ്യത്തെ പോലീസ് സേനയോടും ട്രാഫിക് നിയമങ്ങളോടും അനാദരവ് കാണിക്കുന്ന നടപടിയാണ് പ്രതിയില്‍ നിന്ന് ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. റാസല്‍ഖൈമ പോലീസ് അന്വേഷണം നടത്തി ഡ്രൈവറെ തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതി നിലവില്‍ നിയമനടപടി നേരിടുകയാണെന്നും റാസല്‍ഖൈമ പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അനാദരിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമലംഘനമാണെന്ന് റാസല്‍ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ ബഹാര്‍ മുന്നറിയിപ്പ് നല്‍കി.  

    Read More »
  • കനത്ത മഴ; വാഹനം വാദിയിലകപ്പെട്ട് ഒമാനില്‍ ഒരാള്‍ മരിച്ചു 

    മസ്കറ്റ്:കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒരാള്‍ മരണപ്പെട്ടു.ഒമാനിലെ ഖാബൂറ വിലായത്തിലെ വാദി ഷഫാനില്‍ വാഹനം അകപ്പെട്ടാണ് ഒരാള്‍ മരിച്ചത്. വാദികളില്‍ അകപ്പെട്ട വാഹനങ്ങളില്‍ കുടുങ്ങിയ എട്ടുപേരെ ഒമാൻ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പലയിടത്തും റോഡുകളില്‍ വെള്ളം കയറി. ന്യൂന മര്‍ദ്ദത്തിന്‍റെ ഭാഗമായി ശനിയാഴ്ചവരെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും കനത്ത മഴയും ഉണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

    Read More »
  • ഖത്തറില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരം; ഫാമിലി റസിഡന്‍സിയില്‍നിന്ന് വര്‍ക്ക് റസിഡന്‍സിയിലേക്ക് മാറാന്‍ ഇ-സേവനം

    ദോഹ: ഖത്തറിലെ പ്രവാസി താമസക്കാര്‍ക്ക് ഫാമിലി റസിഡന്‍സിയില്‍ നിന്ന് വര്‍ക്ക് വിസയിലേക്ക് മാറാനുള്ള ഇ സേവനത്തിന് തുടക്കമായി. തൊഴില്‍ മന്ത്രാലയമാണ് പുതിയ ഈ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ജോലിക്കായി ആളുകളെ നിയമിക്കാതെ ഖത്തറില്‍ നിന്നുള്ള താമസക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് പുതിയ സേവനം. വലിയ സാമ്പത്തിക ലാഭം ആണ് ഇതില്‍ നിന്നുള്ള നേട്ടം. ഖത്തറിലെ പ്രവാസികളായ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ അവസരം ആണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെ പ്രാദേശിക തൊഴില്‍ വിപണി കുറച്ചുക്കൂടി ലാഭത്തിലാകും. ഖത്തര്‍ ഡവലപ്മെന്റ് ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഈ സേവനത്തെ കുറിച്ച് പറഞ്ഞത്. വര്‍ക്ക് വിസയിലെ തൊഴില്‍ ഭേദഗതിക്കുള്ള അപേക്ഷ, തൊഴില്‍ കരാറിന്റെ അറ്റസ്റ്റേഷന്‍ എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ അധികൃതര്‍ ഉടന്‍ നല്‍കും. നിലവില്‍ 25 ഇ-സേവനങ്ങളാണ് മന്ത്രാലയത്തിനുള്ളത്. ഖത്തറില്‍ ജോലി ചെയ്യാതെ ഇരിക്കുന്നവര്‍ക്കായി ഈ അവസരം ഉപയോഗിക്കാം.

    Read More »
  • കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക്  സർവീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക്  സർവീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.ഈ മാസം 30 മുതല്‍ സർവീസുകൾ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുക. തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40ന് വിമാനം കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്. ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും

    Read More »
  • ഇസ്രായേലിനെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റ്; കുവൈത്തിൽ ഇന്ത്യന്‍ നഴ്സ് അറസ്റ്റിൽ

    കുവൈത്ത് സിറ്റി: ഇസ്രായേലിനെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്ക് വച്ച  ഇന്ത്യന്‍ നഴ്സ് കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന  നഴ്‌സിനെതിരെയാണ് പബ്ലിക് പ്രോസിക്യൂഷന് മുമ്ബാകെ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  രാജ്യത്തിന്റെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലുവിളിയുമായിട്ടാണ് പോസ്റ്റിനെ കാണുന്നതെന്ന്  പ്രദേശിക അറബ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്ത ആദ്യ പരാതിയാണ് ഇത്.പാലസ്തീനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ കുവൈത്തില്‍ ആഘോഷപരിപാടികള്‍ ഉൾപ്പെടെ  രണ്ടാഴ്ചയായി നിര്‍ത്തിവച്ചിരിക്കുകയുമാണ്.

    Read More »
Back to top button
error: