ഷാര്‍ജ: സജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മുക്കണ്ണന് താഴയിലയപുരയില്‍ ബഷീര്‍ (47) ആണ് അപകടത്തില്‍ മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി ജോലിക്ക് പോകവെയാണ് അപകടം സംഭവിച്ചത്. ബഷീര്‍ സഞ്ചരിച്ച സൈക്കിളില്‍ മറ്റൊരു വാഹനം വന്നിടിഹാന് അപകടമുണ്ടായത്. ഉടനെ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സജയില്‍ ഒരു സ്ക്രാപ്പ് കമ്ബനിയിലെ ജീവനക്കാരനാണ് മരിച്ച ബഷീര്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിതാവ്: ഹംസ, മാതാവ്: അസീമ, ഭാര്യ: റസിയ