NEWSPravasi

സൗദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിെൻ്റെ പിടിയിൽ

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിെൻ്റെ പിടിയിൽ. വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

അബഹ, ഹായിൽ, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളിൽ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്റാൻ, ശറൂറ എന്നിവിടങ്ങളിൽ അഞ്ചു ഡിഗ്രിയും വാദിദവാസിർ, അറാർ എന്നിവിടങ്ങളിൽ ആറു ഡിഗ്രിയും തബൂക്ക്, റഫ്ഹാ, ഖൈസൂമ, സകാക്ക എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും ബുറൈദയിൽ എട്ടു ഡിഗ്രിയും തായിഫിലും അൽബാഹയിലും ഒമ്പതു ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

Signature-ad

വടക്കൻ സൗദിയിലെ റഫ്ഹയിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിലെ റോഡുകളും ചത്വരങ്ങളും പാർക്കുകളും മൂടൽമഞ്ഞിൽ കുളിച്ചു. ദൃശ്യക്ഷമത കുറഞ്ഞതോടെ രാജ്യാന്തര റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു.

 

Back to top button
error: