NEWSPravasi

ലണ്ടനില്‍നിന്ന് പ്രാണന്‍ പറന്നിറങ്ങി; ദുബായിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

ദുബായ്: എമിറേറ്റിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി ആരോഗ്യവിഭാഗം അധികൃതര്‍ അറയിച്ചു. 38 കാരിയായ സ്ത്രീയില്‍ ആണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. മാറ്റിവെക്കുന്നതിനുള്ള കരള്‍ എത്തിച്ചത് ലണ്ടനില്‍ നിന്നും ആയിരുന്നു. നവംബര്‍ 29 ന് ലണ്ടന്‍ കിങ്‌സ് കോളജ് ഹോസ്പിറ്റലില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ കരള്‍ ആണ് ദാനം ചെയ്തത്. കുടുംബം ആണ് ഇവരുടെ കരള്‍ ദാനം നടത്തിയത്. ഇവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.

നാല്മണിക്കൂര്‍ നീണ്ട കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയായി എന്ന് അധികൃതര്‍ അറിയിച്ചു. കരള്‍ സ്വീകരിച്ച സ്ത്രീയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. ലണ്ടനിലെ കിങ്‌സ് കോളജ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ തഷ്ഫീന്‍ സാദിഖ് അലി ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Signature-ad

കരള്‍ ദാനം ചെയ്തതിന് ദാതാവിന്റെ കുടുംബത്തോട് സ്ത്രീയുടെ കുടുംബം നന്ദി അറിയിച്ചു. കൃത്യസമയത്ത് കരള്‍ ലഭിച്ചതിനാല്‍ രോഗിയെ രക്ഷിക്കാന്‍ സാധിച്ചതായും ഡോ അലി പറഞ്ഞു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരമായ രോഗങ്ങളോട് മല്ലിടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ വിശദമായ പരിശോധ നടത്തി തുടര്‍ന്ന് രോഗം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ 48 മണിക്കൂര്‍ ഐസിയുവില്‍ കിടത്തി. സൂക്ഷമായി നിരീക്ഷണം നടത്തിയ ശേഷം ആണ് വീട്ടിലേക്ക് പറഞ്ഞുവിട്ടത്. ശസ്ത്രക്രിയ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം ആണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്.

കരള്‍ മാറ്റത്തിന് ശേഷമുള്ള പരിചരണം ഇവര്‍ക്ക് അത്യാവശ്യമായിരുന്നു. അതിനാല്‍ ഇവരെ വീട്ടിലേക്ക് മാറ്റി. കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റൊരു വഴി ഇവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. രോഗി ദീര്‍ഘകാല മരുന്നു കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചരിത്രപരമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ തുടര്‍ച്ചയായ വിജയം ഉറപ്പാക്കുന്നതില്‍ വിജയിച്ചു എന്നാണ് മനസിലാക്കുന്നത്. ആഴ്ചതോറുമുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പതിവ് തുടര്‍നടപടികള്‍ നടത്തും. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കാര്യങ്ങള്‍ പോകും.

 

Back to top button
error: